സ്ഥിര നിക്ഷേപം ഹ്രസ്വകാലത്തേക്ക്; ഒന്നര വർഷത്തേക്ക് 7.85% പലിശയുമായി പൊതുമേഖലാ ബാങ്ക്; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ സാമ്പത്തികാവസ്ഥയിൽ റിസർവ് ബാങ്ക് നിരക്കുയർത്തൽ തുടരുമ്പോൾ നിക്ഷേപകരെ സംബന്ധിച്ച് ആശ്വാസമാകുന്നുണ്ട്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർന്നു വരികയാണ്. ഈ സമയത്ത് ദീർഘകാലത്തേക്ക് സ്ഥിര നിക്ഷേപമിടുന്നതിനേക്കാൾ നല്ലത് ഹ്രസ്വകാല നിക്ഷേപങ്ങളാണ്. ഹ്രസ്വകാലത്തേക്കാണ് ബാങ്കുകൾ ഇപ്പോൾ നിരക്കുയർത്തിയിരിക്കുന്നത്.

 

ഹ്രസ്വകാല പദ്ധതികളിൽ നിക്ഷേപിച്ച് ഇപ്പോഴുള്ള ഉയർന്ന നിരക്ക് നേടുകയും കാലാവധിയെത്തുമ്പോൾ ഉയർന്ന നിരക്കുള്ള കാലവധിയിലേക്ക് നിക്ഷേപം മാറ്റുന്നതുമാണ് അനുയോജ്യം. കയ്യിലുള്ള പണം ഭാ​ഗങ്ങളായി വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാവുന്നതുമാണ്. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ 3 പൊതുമേഖലാ ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികലാണ് ചുവടെ. 

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. 19,36,923 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് നടത്തുന്നത്. 10,058 ആഭ്യന്തര ശാഖകളും 2 വിദേശ ശാഖകളും 13,219 എടിഎമ്മുമായി വലിയ ശ്രംഖല പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ട്. ബാങ്ക് ആരംഭിച്ച 600 ദിവസ കാലാവധിയുള്ള നിക്ഷേപ പദ്ധതിയുടെ പ്രത്യേകത നോക്കാം.

600 ദിവസത്തേക്കുള്ള കോളബിള്‍, നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കാത്ത നിക്ഷേപങ്ങളെയാണ് നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങള്‍ എന്നു പറയുന്നത്.

പലിശ

600 ദിവസത്തേക്കുള്ള കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നു. 60 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് 7.50 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 7.80 ശതമാനം പലിശയും ബാങ്ക് നല്‍കുന്നുണ്ട്.

നോണ്‍ കോളബിള്‍ ഓപ്ഷനില്‍ പൊതു വിഭാഗത്തിന് 7.05 ശതമാനം പലിശ നിരക്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് 7.55 ശതമാനവും 80 വയസ് കഴിഞ്ഞവര്‍ക്ക് 7.85 ശതമാനം പലിശയും ലഭിക്കും. 

Also Read: ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോAlso Read: ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോ

പിഎന്‍ബി വണ്‍ ആപ്പ്

നിലവിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് പിഎന്‍ബി വണ്‍ ആപ്പ് വഴിയും ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും സ്ഥിര നിക്ഷേപമിടാം.ഒക്ടോബര്‍ 26നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50 ശതമാനം മുതല്‍ 6.10 ശതമാനം പലിശയാണ് പൊതു വിഭാഗത്തിന് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 4 ശതമാനം മുതല്‍ 6.90 ശതമാനം വരെയാണ്. 

Also Read: വായ്പ അടച്ച് കുടുങ്ങാതിരിക്കണോ? ഇക്കാലത്ത് ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Also Read: വായ്പ അടച്ച് കുടുങ്ങാതിരിക്കണോ? ഇക്കാലത്ത് ഭവന വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ സ്ഥിര നിക്ഷേപമാണ് 'സ്റ്റാര്‍ സൂപ്പര്‍ ട്രിപിള്‍ സെവന്‍ സ്ഥിര നിക്ഷേപം. പദ്ധതി പ്രകാരം 777 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് പൊതുജനത്തിന് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതാനം പലിശ ലഭിക്കും. 

Also Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാംAlso Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാം

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

13 കോടി ഉപഭോക്താക്കളുമായി രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളിൽ മുന്നിലാണ് ബാങ്ക് ഓഫ് ബറോഡ. വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ തിരംഗ പ്ലസ നിക്ഷേപ പദ്ധതി പ്രകാരം 399 ദിവസത്തേക്ക് 7.50 ശതമനം പലിശ നല്‍കും.

കോളബിള്‍ ഓപ്ഷനില്‍ പൊതുവിഭാഗത്തിന് 6.75 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ നിരക്കും ലഭിക്കും. നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തില്‍ 7 ശതമാനം, 7.5 ശതമനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

Read more about: investment fixed deposit
English summary

Short Term Fixed Deposit; Public Sector Bank Gives 7.85 Percentage Interest For 600 Days; Details

Short Term Fixed Deposit; Public Sector Bank Gives 7.85 Percentage Interest For 600 Days; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X