മാസമാസം ചെറിയ തുകയടച്ച് എസ്ഐപി മാതൃകയിലുള്ള നിക്ഷേപ മാര്‍ഗമാണ് ആവര്‍ത്തന നിക്ഷേപം(റിക്കറിംഗ് ഡെപ്പോസിറ്റ്). ഒന്നിച്ച് നിക്ഷേപം നടത്താനില്ലാത്തവര്ക്ക് ചെറിയ ചുവട് വെച്ച് സമ്പാദ്യം ഉയര്‍ത്താന്‍ ആവര്‍ത്തന നിക്ഷേപം വഴി സാധിക്കും. ആറ് മാസമാണ് ആവര്‍ത്തന നിക്ഷേപത്തിന്റെ ചുരുങ്ങിയ കാലാവധി. പത്ത് വര്‍ഷത്തോളം മാസം പണമടച്ച് ആവര്‍ത്തന നിക്ഷേപം നടത്താം. ആവർത്തന നിക്ഷേപം സാവധാനത്തിൽ വലിയ തുകയിലേക്ക് എത്തിക്കും. നിലവിൽ ബാങ്കുകളും പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിലും ആവർത്തന നിക്ഷേപം നടത്തുന്നുണ്ട്. നിക്ഷേപകനെ സംബന്ധിച്ച് സുരക്ഷിതമായ മാർഗത്തിൽ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തണം.

ആവര്‍ത്തന നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്കുന്ന രണ്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി (എസ്ടിഎഫ്സി), ശ്രീംറാം സിറ്റി യൂണിയന് ഫിനാന്‍സ് എന്നിവയാണ് കമ്പനികൾ. ഉയർന്ന കാലാവധിയുള്ള നിക്ഷേപത്തിന് 8.5 ശതമാനമാണ് ഇരു കമ്പനികളും നൽകുന്ന പലിശ.
Also Read: കൂടുതൽ വരുമാനം വേണോ? റിസ്കില്ലാതെ ഉയർന്ന പലിശ കിട്ടുന്ന നിക്ഷേപങ്ങൾ ഇതൊക്കെ

എസ്ടിഎഫ്സി ആവര്‍ത്തന നിക്ഷേപം
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി 1979 ലാണ് ആരംഭിക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കുള്ള വായ്പ, ലൈഫ്, ജനറൽ ഇൻഷൂറൻസ്, ഓഹരി വിപണി ബ്രോക്കറിംഗ് തുടങ്ങിയ ധനകാര്യ ബിസിനസുകളിൽ ഏർപ്പെടുന്ന സ്ഥാപനമാണ് എസ്ടിഎഫ്സി. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Also Read: ബാങ്കിനെയും മുട്ടുകുത്തിക്കുന്ന സ്ഥിരവരുമാനം! കുറഞ്ഞകാലം കൂടുതൽ പലിശ; നോക്കുന്നോ?

ഗ്രേഡിംഗ് ഏജന്‍സിയായ ക്രിസില്‍ എഫ്എഎഎ റേറ്റിംഗ് നല്കിയ സ്ഥാപനമായതിനാൽ എസ്ടിഎഫ്സിയിലെ നിക്ഷേപം സുരക്ഷിതമാണെന്ന് കാണാം. കമ്പനി കൃത്യമായി പലിശ നല്‍കുന്നതും നിക്ഷേപം സുരക്ഷിതമാണെന്നും സൂചിപ്പിക്കുന്നതാണ് ക്രിസിലിന്റെ എഫ്എഎഎ റേറ്റിംഗ്. 12 മാസത്തിനും 60 മാസത്തിനും ഇടയില്‍ അവസാനിക്കുന്ന വിവിധ ആവര്‍ത്തന നിക്ഷേപ സ്കീമുകളാണ് കമ്പനി നടത്തുന്നത്. അറുപത് മാസം കാലാവധിയുള്ള നിക്ഷേപത്തിന് പരമാവധിയായി 8.50 ശതമാനം പലിശ നൽകുന്നു. മാസത്തില്‍ 500 രൂപ വീതം നിക്ഷേപിച്ച ആൾക്ക് അറുപത് മാസ കാലവധിയിലെത്തുമ്പോള് 37,500 രൂപയാണ് ലഭിക്കുക. 12 മാസത്തേക്ക് 7.03 ശതമാനമാണ് പലിശ. 24 മാസത്തെ നിക്ഷേപത്തിന് 7.12 ശതമാനമാണ് പലിശ. 36 മാസത്തേക്ക് 8.18 ശതമാനം. 48 മാസത്തെ നിക്ഷേപത്തിന് 8.34 ശതമാനം പലിശ കമ്പനി നൽകുന്നുണ്ട്.
Also Read: നേട്ടമുണ്ട്; സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ഈ സ്ഥാപനത്തെ നോട്ടമിടാം

ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് ആവര്‍ത്തനം നിക്ഷേപം
1986 ല്‍ ആരംഭിച്ച സ്ഥാനപമാണ് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ്. ചെന്നൈയാണ് ആസ്ഥാനം. ഇരുചക്രവാഹനങ്ങളുടെയും സംരഭങ്ങള്‍ക്കും വായ്പയാണ് പ്രധാന ബിസിനസ്. സ്വര്‍ണ പണയവും കമ്പനി ചെയ്യുന്നുണ്ട്. ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020 ലെ കണക്ക് പ്രകാരം കമ്പനിയുടെ എയുഎം 29085 കോടി രൂപയാണ്.

ഐസിആര്‍എ എംഎഎ റേറ്റിംഗ് ആണ് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സിന് നല്‍കിയിരിക്കുന്നത്. ഇത് മികച്ച് ക്രെഡിറ്റ് ക്വാളിറ്റി സൂചിപ്പിക്കുന്നു. 12 മാസം മുതൽ 60 മാസം വരെ വിവിധ കാലയളവിലുള്ള ആവർത്തന നിക്ഷേപമാണ് കമ്പനി നടത്തുന്നത്. 60 മാസത്തേക്ക് അവസാനിക്കുന്ന ആവർത്തന നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കായ 8.50 ശതമാനം കമ്പനി നല്കുന്നു. 48 മാസത്തേക്ക് 8.34 ശതമാനമാണ് പലിശ നിരക്ക്. മാസത്തില്‍ 500 രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 28,565 രൂപ ലഭിക്കും. 36 മാസത്തേക്ക് 8.18 ശതമാനമാണ് പലിശ. 12 മാസത്തേക്ക് 7.03 ശതമാനവും 24 മാസത്തെ നിക്ഷേപത്തിന് 7.12 ശതമാനമാണ് പലിശ.