പണം വളരന്‍ പലിശ വേണം; ഇവിടെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും 8.90% പലിശ; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതമായി പണം പലിശയും ചേർത്ത് വളരുമെന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ ​ഗുണം. ഉയർന്ന ആദായം പ്രതീക്ഷിച്ച് റിസ്കെടുത്ത് നിക്ഷേപിക്കുന്നവർക്കിടയിലും സ്ഥിര നിക്ഷേപങ്ങൾ തലയുയർത്തി നിൽക്കുന്നത് ഈ സുരക്ഷിതത്വം കൊണ്ട് തന്നെ. പലിശ നിരക്ക് ഉയരുകയും ചെയ്തതോടെ സ്ഥിര നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കാനറാ ബാങ്ക് പലിശ നിരക്കുയർത്തിയത്. 

പൊതുമേഖലാ ബാങ്കിൽ ലഭിക്കുന്ന ഉയർന്ന പലിശ ലഭിക്കുന്നതും ഇന്ന് കാനറ ബാങ്കിലാണ്. 7.50 ശതമാനം വരെയാണിത്. ഇതിലും ഉയർന്ന പലിശ തേടുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപങ്ങളാണ് കമ്പനി നിക്ഷേപങ്ങൾ. ബാങ്കിതര ധനകാര്യ സ്ഥാപനമായി (NBFC) ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനി സ്ഥിര നിക്ഷേപങ്ങൾക്ക് 8.90 ശതമാനം പലിശ നൽകുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

ഒക്ടോബർ 14 മുതൽ

ഒക്ടോബർ 14 മുതൽ

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി പുതുക്കിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒക്ടോബര്‍ 14ന് നിലവില്‍ വന്നു. വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് .50 ശതമാനം മുതല്‍ 0.25 ശതമാനം വരെയാണ് നിരക്കുയര്‍ത്തിയത്.

സ്ത്രീകളായ നിക്ഷേപകര്‍ക്ക് .10 ശതമാനം അധിക നിരക്കും ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. പലിശ നിരക്ക് പുതുക്കുയതോടെ പൊതുജനങ്ങള്‍ക്ക് 8.30 ശതമാനം മുതല്‍ 8.90 ശതമാനം വരെ പലിശ ലഭിക്കും.

2 തരം നിക്ഷേപങ്ങൾ

2 തരം നിക്ഷേപങ്ങൾ

12 മാസം മുതല്‍ 60 മാസത്തേക്കാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 5,000 രൂപ മുതല്‍ 1 കോടി രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. 1000ത്തിന്റെ ഗുണിതങ്ങളായി വേണം നിക്ഷേപം നടത്താന്‍. ഓണ്‍ലൈനായും ഓഫ്‌ലൈനായും നിക്ഷേപം സ്വീകരിക്കും. ക്യുമുലേറ്റീവ്, നോണ്‍ക്യുമുലേറ്റീവ് എന്നിങ്ങനെ 2 തരം നിക്ഷേപങ്ങള്‍ കമ്പനിയിലുണ്ട്. നിക്ഷേപങ്ങൾക്ക് 3 മാസത്തേക്ക് ലോക്ഇൻ പിരിയഡുണ്ട്. 

Also Read: 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നുണ്ടോ? ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍Also Read: 2 ലക്ഷം രൂപയില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നുണ്ടോ? ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

പലിശ നിരക്ക്

പലിശ നിരക്ക്

12 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനമാണ് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി നല്‍കുന്ന പലിശ. 18 മാസത്തേക്ക് 7.30 ശതമാനവും 24 മാസത്തേക്ക് 7.50 ശതമാനവും 30 മാസത്തേക്കുള്ള നിക്ഷേപത്തിന് 8 ശതമാനം പലിശയും ലഭിക്കും.

36 മാസത്തേക്ക് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി 8.05 ശതമാനം പലിശ നല്‍കുന്നുണ്ട്. 42 മാസത്തേക്ക് 8.15 ശതമാനം, 48 മാസത്തേക്ക് 8.20 ശതമാന, 60 മാസത്തേക്ക് 8.30 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 

Also Read: ജാമ്യം വലിയ വിഷയമാകില്ല; സാധാരണക്കാര്‍ക്ക് ചേരാന്‍ പറ്റിയ 4 ചിട്ടികള്‍; ലേലം വിളിച്ചെടുക്കാൻ എളുപ്പംAlso Read: ജാമ്യം വലിയ വിഷയമാകില്ല; സാധാരണക്കാര്‍ക്ക് ചേരാന്‍ പറ്റിയ 4 ചിട്ടികള്‍; ലേലം വിളിച്ചെടുക്കാൻ എളുപ്പം

മുതിര്‍ന്ന പൗരന്മനാര്‍ക്ക്

മുതിര്‍ന്ന പൗരന്മനാര്‍ക്ക്

60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി നല്‍കുന്നുണ്ട്. സ്ത്രീകളായ നിക്ഷേപകര്‍ക്ക് 0.10 ശതമാനം അധിക നിരക്കും ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ പുതിയ പദ്ധതി പ്രകാരം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 60 മാസത്തെ നിക്ഷേപത്തിന് 8.80 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് 8.90 ശതമാനം പലിശ ലഭിക്കും. 

Also Read: 'ഒന്നിന് ഒന്ന് സൗജന്യം'; 3 വര്‍ഷത്തേക്ക് എഫ്ഡിയിട്ടാല്‍ 10 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ്; ബംബര്‍ നോക്കുന്നോAlso Read: 'ഒന്നിന് ഒന്ന് സൗജന്യം'; 3 വര്‍ഷത്തേക്ക് എഫ്ഡിയിട്ടാല്‍ 10 ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ്; ബംബര്‍ നോക്കുന്നോ

സുരക്ഷിതത്വം

സുരക്ഷിതത്വം

ബാങ്കിതര ധനകാര്യ സ്ഥപനത്തിൽ നിക്ഷേപിക്കുമ്പോൾ സുരക്ഷ പ്രധാനമാണ്. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാൻസ് കമ്പനി 1979 മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. വാണിജ്യ വാഹനങ്ങൾക്കുള്ള വായ്പ, ലൈഫ്, ജനറൽ ഇൻഷൂറൻസ്, ഓഹരി വിപണി ബ്രോക്കറിംഗ് തുടങ്ങിയ ധനകാര്യ ബിസിനസുകളാണ് കമ്പനി ചെയ്യുന്നത്. നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ‌‌2.20 ദശലക്ഷം ഉപഭോക്താക്കൾ ഇന്ന് കമ്പനിക്കുണ്ട്.

റേറ്റിംഗ്

കമ്പനി സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പരി​ഗിക്കുമ്പോൾ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗാണ് പരിഗണിക്കേണ്ടത്. ഐസിആര്‍എ AA+(stable) റേറ്റിംഗും, ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് IND AA+/ Stable റേറ്റിംഗും നല്‍കിയ സ്ഥാപനമാണിത്. കമ്പനിയുടെ ക്രെഡിറ്റ് ക്വളിറ്റി കാണിക്കുന്ന സൂചകങ്ങളാണിത്. ഉയര്‍ന്ന തിരിച്ചടവ് ശേഷിയാണ് ഈ റേറ്റിംഗ് കാണിക്കുന്നത്.

Read more about: fixed deposit investment
English summary

Shriram Transport Finance Company Gives 8.90 Percentage Interest On Fixed Deposit For Senior Citizen

Shriram Transport Finance Company Gives 8.90 Percentage Interest On Fixed Deposit For Senior Citizen, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X