ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മഹാമാരി ഇനിയും ഏറെ നാള്‍ ഇവിടെയുണ്ടാകുമെന്ന് ഏറെക്കുറെ നമുക്ക് ഉറപ്പായിക്കഴിഞ്ഞു. രോഗ വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ നിര്‍ബന്ധമായും അനിശ്ചിതകാലത്തേക്ക് നാം പാലിക്കേണ്ടതായും വരും. എന്നാല്‍ അടിക്കടിയുള്ള അടച്ചുപൂട്ടലുകളും സാധാരണ നിയില്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തതും ആള്‍ക്കാര്‍ കഴിവതും വീടുകളില്‍ തന്നെ തുടരുന്നതും നമ്മുടെ ബിസിനസുകളെ പ്രതികൂലമായി ബാധിക്കുകയാണ്.

 

കോവിഡ് കാലത്ത് റീട്ടെയില്‍ വില്‍പ്പന വര്‍ധിപ്പിക്കുവാന്‍

കോവിഡ് കാലത്ത് റീട്ടെയില്‍ വില്‍പ്പന വര്‍ധിപ്പിക്കുവാന്‍

ഉത്പന്നങ്ങളുടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞു കഴിഞ്ഞു. ഇതേ നില തുടര്‍ന്നാല്‍ സാമ്പത്തീക ഞെരുക്കം കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ. അതിനാല്‍ കോവിഡ് കാല പരിമിതികളില്‍ നിന്ന് കൊണ്ട് നമ്മുടെ റീട്ടെയില്‍ വില്‍പ്പന എങ്ങനെ ഊര്‍ജ്വസ്വലമായി മുന്നോട്ട് കൊണ്ടുപോകാം എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. വില്‍പ്പന ഉയര്‍ത്തുവാനുള്ള അത്തരം മാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് പോയാല്‍ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. കോവിഡ് കാലത്ത് റീട്ടെയില്‍ വില്‍പ്പന വര്‍ധിപ്പിക്കുവാനുള്ള ചില മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം

ഏറ്റവും ആദ്യം ചെയ്യാവുന്ന കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഫലപ്രദമായ ഉപയോഗം നടത്തുക എന്നതാണ്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം നിങ്ങള്‍ക്ക് ഉപയോക്താക്കളിലെത്തുവാനുള്ള മാര്‍ഗമാണ്. അത് വിവേക പൂര്‍ണം ഉപയോഗപ്പെടുത്തണം. ഫേസ്ബുക്കില്‍ പേജ് തയ്യാറാക്കിയും ഗ്രൂപ്പുകള്‍ വഴിയും വില്‍പ്പന നടത്താം. വാട്‌സാപ്പിലും ബിസിനസ് അക്കൗണ്ട് ആരംഭിച്ച് കാറ്റലോഗുകള്‍ നിര്‍മിച്ച് ഗ്രൂപ്പുകള്‍ വഴി നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്കെത്തിക്കാം. കോവിഡ് കാലത്ത് ആള്‍ക്കാരുമായി ബന്ധപ്പെടുവാനുള്ള ഏറ്റവും മികച്ച മാധ്യമമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്ന് മറക്കാതിരിക്കുക.

വെര്‍ച്വല്‍ സെയില്‍സ്

വെര്‍ച്വല്‍ സെയില്‍സ്

ഇനി ഇതേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മറ്റൊരു സാധ്യതതയും വില്‍പ്പന ഉയര്‍ത്തുന്നതിനായി ഉപയോഗിക്കാം. നിങ്ങളുടെ സ്ഥാപനത്തിക്കേ് ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ എത്തുന്നതിന് ഈ ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്ക് പ്രയാസങ്ങളുണ്ടാകും. സ്ഥാപനത്തില്‍ ഒന്നോ രണ്ടോ ജീവനക്കാരെ വെര്‍ച്വല്‍ സെയില്‍സിനായി നിയോഗിക്കുക വഴി ഈ പരിമിതി മറി കടക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഓണ്‍ലൈനായി വില്‍പ്പന

ഓണ്‍ലൈനായി വില്‍പ്പന

അതായത് വാട്‌സാപ്പിലൂടെയോ മറ്റ് രീതികളിലോ ഫോട്ടോകളും വീഡിയോ കോളുകളിലൂടെയും ഉത്പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാം. അതുവഴി വില്‍പ്പനയും നടത്താം. ഇതിന്റെ പ്രമോഷനും ലീഡുകളും സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലൂടെ തന്നെ സാധ്യമാവുകയും ചെയ്യും. ഡെലിവറി ഒഴികെയുള്ള വില്‍പ്പന പ്രക്രിയകളെല്ലാം വെര്‍ച്വലായി നടത്താവുന്നതാണ്.

സ്വന്തമായി ഇ കൊമേഴ്‌സ് വെബ്‌സൈറ്റ്

സ്വന്തമായി ഇ കൊമേഴ്‌സ് വെബ്‌സൈറ്റ്

ഇനി സോഷ്യല്‍ മീഡിയയെ ദീര്‍ഘകാലത്തേക്ക് കൂട്ടുപിടിക്കാന്‍ താത്പര്യമില്ല എങ്കില്‍ വില്‍പ്പനയ്ക്കായി സ്വന്തമായി ഒരു വെബ്‌സൈറ്റോ അപ്ലിക്കേഷനോ ആരംഭിക്കാവുന്നതാണ്. കോവിഡ് കാലം ഇനിയും നീളുമന്നെ് ഉറപ്പായതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് ഇത്തരം സംവിധാനങ്ങള്‍ തയ്യാറാക്കുന്നത് ആലോചിക്കാവുന്നതാണ്. സ്വന്തമായി ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് നിര്‍മിക്കുന്നതിലൂടെ നിങ്ങളുടെ ഉപയോക്താക്കളെ സ്ഥിരമായി നിങ്ങളില്‍ തന്നെ നിലനിര്‍ത്തുവാനും നിങ്ങള്‍ക്ക് സാധിക്കും.

റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലൂടെ

റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലൂടെ

സ്വന്തമായി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുവാന്‍ താത്പര്യമില്ല എങ്കില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് തുടങ്ങിയ റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന നടത്താം. കോവിഡ് കാലത്ത് ഇത്തരം ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനാല്‍ നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ എളുപ്പത്തില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന നടത്താവുന്നതാണ്.

ഓണ്‍ലൈന്‍ വില്‍പ്പന പരമാവധി വര്‍ധിപ്പിക്കാം

ഓണ്‍ലൈന്‍ വില്‍പ്പന പരമാവധി വര്‍ധിപ്പിക്കാം

നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വില്‍പ്പന പരമാവധി വര്‍ധിപ്പിക്കുക എന്നതിലൂടെ മാത്രമേ വില്‍പ്പന ഉയര്‍ത്തുവാന്‍ സാധിക്കൂകയുള്ളൂ. അത് തിരിച്ചറിഞ്ഞ് ആ രീതിയിലായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങളും. എങ്കില്‍ വില്‍പ്പനയും വരുമാനവും നിലയ്ക്കാതെ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

Read more about: sales
English summary

simple tips to increase your retail sales in this covid season ; follow these and hike your sales | ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

simple tips to increase your retail sales in this covid season ; follow these and hike your sales
Story first published: Sunday, July 18, 2021, 14:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X