എല്‍പിജിയുടെ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍; പ്രത്യേകതകളും വിലയും അറിയേണ്ട?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്മാര്‍ട് അടുക്കള ആഗ്രഹിക്കുന്നവര്‍ക്കായിതാ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎല്‍) പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍. അടുക്കളയിലെ മറ്റ് സ്മാര്‍ട് ഉപകരണങ്ങള്‍ക്കൊപ്പം സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍ അടക്കളയും പാചകവും കൂടുതല്‍ സ്മാര്‍ട്ടാക്കും.

 
എല്‍പിജിയുടെ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍; പ്രത്യേകതകളും വിലയും അറിയേണ്ട?

കോമ്പോസിറ്റ് സിലിണ്ടര്‍ എന്ന് പേരുള്ള ഈ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടറിന്റെ പ്രധാന പ്രത്യേകത സിലിണ്ടറില്‍ ബാക്കി നില്‍ക്കുന്ന ഇന്ധനത്തിന്റെ അളവ് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും എന്നതാണ്. എത്ര ഗ്യാസ് നിങ്ങല്‍ ഉപയോഗിച്ചു കഴിഞ്ഞവെന്നും, ഇനി എത്ര അളവ് ശേഷിക്കുന്നുണ്ട് എന്നും ഇതിലൂടെ മനസ്സിലാക്കാം.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

സാധാരണ സിലിണ്ടറിനേക്കാള്‍ ശക്തിയേറിയതും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നതുമാണ് ഈ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍. മൂന്ന് പാളികളായാണ് സിലിണ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും അടിയില്‍ ബ്ലോ മോള്‍ഡ് ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍, അതിന് മുകളില്‍ പോളിമറും ഫൈബര്‍ ഗ്ലാസുമുണ്ട്.

നിലവിലുള്ള സ്റ്റീല്‍ സിലിണ്ടറുകളേക്കാളും പല തരത്തിലുള്ള പ്രത്യേകതകള്‍ പുതിയ കാല സ്മാര്‍ട് ഗ്യാസ് സിലിണ്ടറിനുണ്ട്. അവ എന്തൊക്കെയാണെന്ന് ഇനി നമുക്ക് നോക്കാം.

ജോലി നഷ്ടപ്പെട്ടോ? പിഎഫ് അക്കൗണ്ടില്‍ നിന്നും 75% വരെ തിരിച്ചടവ് വേണ്ടാത്ത മുന്‍കൂര്‍ തുക ലഭിക്കും

സ്മാര്‍ട്് ഗ്യസ് സിലിണ്ടറുകള്‍ ലൈറ്റ് വെയ്റ്റ് അഥവാ ഭാര രഹിത സിലിണ്ടറുകളാണ്. സ്റ്റീല്‍ സിലിണ്ടറുകളുടെ പകുതി ഭാരം മാത്രമേ സ്മാര്‍ട് ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഉണ്ടാവുകയുള്ളൂ. ഇതിന്റെ അര്‍ധ സുതാര്യമായ ബോഡിയിലുടെ സിലിണ്ടറിന് അകത്തുള്ള ഗ്യാസ് ലെവല്‍ നമുക്ക് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. സിലിണ്ടര്‍ റീ ഫില്‍ ചെയ്യേണ്ട സമയം ഉപയോക്താവിന് ഇതുവഴി കണക്കാക്കാം.

പുത്തന്‍ സ്മാര്‍ട് ഗ്യാസ് സിലിണ്ടറുകള്‍ ആധുനിക അടുക്കളകളുടെ രൂപ കല്‍പ്പനയ്ക്ക് അനുയോജ്യമായ വിധമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഐഒസിഎല്‍ അറിയിച്ചു. ഭംഗിയും ഗുണമേന്മയും ഒരുമിച്ച് ചേര്‍ത്തുള്ള രൂപകല്‍പ്പനയാണ് പുതിയ സ്മാര്‍ട് സിലിണ്ടറുകളുടേത്. സിലിണ്ടറിന് മുകളില്‍ പാടുകളോ കറകളോ ഉണ്ടാവുകയുമില്ല.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

നിലവില്‍ ഡെല്‍ഹി, ഗ്വാര്‍ഗണ്‍, ഹൈദരാബാദ്, ഫരീദാബാദ്, ലുധിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത വിതരണക്കാരില്‍ നിന്ന് മാത്രമേ ഇത്തരം സ്മാര്‍ട് സിലിണ്ടറുകള്‍ ലഭ്യമാവുകയുള്ളൂ. 5 കിലോ ഗ്രാം, 10 കിലോ ഗ്രാം സ്മാര്‍ട് ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കും.

സബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക ഉപഭോഗത്തിനായുള്ള സ്മാര്‍ട്ട് ഗ്യാസ് സിലിണ്ടറുകളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 10 കിലോ ഗ്രാമിന് 3350 രൂപയും 5 കിലോ ഗ്രാമിന് 2150 രൂപയുമാണ്.

ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഇനി ഏറെ എളുപ്പം; വേഗം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെല്ലാം

സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ വ്യത്യാസം വരുന്ന തുക നല്‍കിയാല്‍ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള സ്റ്റീല്‍ ഗ്യാസ് സിലിണ്ടറിന് പകരം പുതിയ സ്മാര്‍ട് സിലിണ്ടര്‍ ലഭ്യമാകും.

 

ഫോട്ടോ: കടപ്പാട്

Read more about: lpg
English summary

smart lpg gas cylinders ; 100% fit for your modern kitchen- know the features and rate | എല്‍പിജിയുടെ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍; പ്രത്യേകതകളും വിലയും അറിയേണ്ട?

smart lpg gas cylinders ; 100% fit for your modern kitchen- know the features and rate
Story first published: Thursday, July 15, 2021, 20:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X