നിങ്ങളുടെ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാനിതാ ചില ടിപ്‌സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ ഇല്ലയോ എന്ന് വായ്പാ ദാതാക്കള്‍ തീരുമാനിക്കുന്ന മൂന്നക്ക സംഖ്യയുടെ റേറ്റിംഗ് ആണ് ക്രെഡിറ്റ് സ്‌കോര്‍ എന്നത്. നിങ്ങളുടെ സാമ്പത്തിക ജീവിതത്തില്‍ ഈ മൂന്നക്ക സംഖ്യയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. നിങ്ങളുടെ റേറ്റിംഗ് എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവോ അത്രത്തോളം എളുപ്പത്തില്‍ നിങ്ങള്‍ക്ക് വായ്പ അനുവദിച്ചു ലഭിക്കുവാനുള്ള സാധ്യതകളും വര്‍ധിക്കുന്നു.

 

Also Read : 1 ലക്ഷം രൂപയില്‍ നേടാം 11 ലക്ഷം രൂപയുടെ നേട്ടങ്ങള്‍

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ ക്രെഡിറ്റ് സ്‌കോര്‍ അത്ര മികച്ചതല്ല എങ്കില്‍ അത് പരമാവധി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ നടത്തേണ്ടതുണ്ട്. കുറഞ്ഞ നിരക്കില്‍ നിന്നും ഉയര്‍ന്ന നിരക്കിലേക്ക് ക്രെഡിറ്റ് സ്‌കോര്‍ വളര്‍ത്തിക്കൊണ്ടു വരുന്നത് അത്ര പ്രയാസമേറിയ കാര്യമൊന്നുമല്ല. എന്നാല്‍ അതിനായി നിങ്ങള്‍ക്ക് ഒരല്‍പ്പം ക്ഷമ വേണമെന്ന് മാത്രം. പെട്ടെന്ന് ഒരു ദിവസം കൊണ്ട് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാന്‍ സാധിക്കുകയില്ല എങ്കിലും കാലക്രമേണ അത് നേടിയെടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also Read : 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍

എത്ര നേരത്തേ നിങ്ങള്‍ക്ക് നിങ്ങളുടെ മുന്നിലെ പ്രതിസന്ധികള്‍ മറികടക്കുവാന്‍ സാധിക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും മുകളിലേക്ക് ഉയരും. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുവാനും അതുവഴി എളുപ്പത്തില്‍ വായ്പ ലഭിക്കുവാനും നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങളെ പരിചയപ്പെടുത്താം. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാലാണ് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍ നമുക്ക് സാധിക്കുക?

Also Read : നിങ്ങളുടെ ഭവന വായ്പാ ഇഎംഐ വൈകാതെ ഉയര്‍ന്നേക്കാം; സാമ്പത്തിക തയ്യാറെടുപ്പുകള്‍ അനിവാര്യം

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ

ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ

വായ്പാ ഉപഭോഗ അനുപാതം (ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ) 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുവാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി 10 ശതമാനത്തിന് അടുത്താണ് നിങ്ങളുടെ സിയുആര്‍ എങ്കില്‍ നിങ്ങള്‍ ഏറ്റവും സുരക്ഷിതമായിടത്താണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടുന്നതിനായുള്ള പ്രവര്‍ത്തനങ്ങളെല്ലാം മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത് നിങ്ങളുടെ നിലവിലുള്ള വായ്പകളുടെ തിരിച്ചടവും ബാങ്ക് കാര്‍ഡുകളുടെ തിരിച്ചടവുകളുമാണ്.

കുടിശ്ശിക വരുത്താതെ തിരിച്ചടവ്

കുടിശ്ശിക വരുത്താതെ തിരിച്ചടവ്

ഡ്യൂ ഡേറ്റിന് മുമ്പായി കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്തുവാന്‍ എപ്പോഴും ശ്രദ്ധിക്കണം. നിങ്ങളുടെ ഓരോ മാസത്തെയും സാമ്പത്തിക സ്വഭാവം വിലയിരുത്തിക്കൊണ്ടാണ് ക്രെഡിറ്റ് സ്‌കോര്‍ ബ്യൂറോ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. നിങ്ങള്‍ എപ്പോഴാണോ നിങ്ങളുടെ വായ്പാ ബാധ്യതകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്തുവാന്‍ ആരംഭിക്കുന്നത്, അപ്പോള്‍ മുതല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുവാനും ആരംഭിക്കും. ഈ രീതിയില്‍ വേഗത്തില്‍ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നത് കണ്ടെത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

കൂടുതല്‍ തവണ വായ്പയ്ക്കായി അപേക്ഷിക്കുക

കൂടുതല്‍ തവണ വായ്പയ്ക്കായി അപേക്ഷിക്കുക

ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് വായ്പാ തിരിച്ചടവിന് വേണ്ടിയോ, അല്ലെങ്കില്‍ പെട്ടെന്ന് വലിയൊരു തുക ആവശ്യമായി വന്നാലോ നമ്മള്‍ കൂടുതല്‍ വായ്പകളെയും ബാങ്ക് കാര്‍ഡുകളെയും ആശ്രയിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്. ഓരോ തവണ നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴും അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നറിയുക.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളില്‍ 7% ശതമാനം പലിശ ഈ ബാങ്കുകളില്‍ നിന്നും ലഭിക്കും

മികച്ച സ്‌കോര്‍

മികച്ച സ്‌കോര്‍

സാധാരണഗതിയില്‍ സിബില്‍ സ്‌കോര്‍ 700ന് മുകളിലാണെങ്കില്‍ മികച്ച സ്‌കോറായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അതൊരു പരിധിയായി നിലനിര്‍ത്താതെ ഓരോ വ്യക്തിയും പരമാവധി ഉയര്‍ന്ന സിബില്‍ സ്‌കോര്‍ സ്വന്തമാക്കുവാന്‍ ശ്രമിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Read more about: credit
English summary

some points to enhance your credit score rating to be able to get hassle-free loans

some points to enhance your credit score rating to be able to get hassle-free loans
Story first published: Saturday, November 13, 2021, 15:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X