ഈ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി; കൂടുതല്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി. 2021 സെപ്തംബര്‍ 30 വരെ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

 
ഈ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി;

2020 മെയ് മാസത്തില്‍ കോവിഡ് വ്യാപനത്തിന്റെ മധ്യത്തിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്. 5 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുക. സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിലവില്‍ കുത്തനെ കുറഞ്ഞു വരികയാണ്.

ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജികോയിന്‍; നിങ്ങള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി എത്?

എസ്ബിഐയടെ എസ്ബിഐ വികെയര്‍ പദ്ധതി പ്രകാരം 30 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുക. 5 വര്‍ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ അധിക നേട്ടം ലഭിക്കുക. 2021 സെപ്തംബര്‍ 30 വരെ എസ്ബിഐ വീ കെയര്‍ പദ്ധതിയുടെ കാലാവധി നീട്ടിയിട്ടുണ്ട്.

നിലവില്‍ സാധാരണ നിക്ഷേപകര്‍ക്ക് 5 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 5.4 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ ഇതേ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് 6.20 ശതമാനം പലിശ നിരക്ക് ലഭിക്കും.

ക്വുര്‍ ജീവിതങ്ങളും ഇന്ത്യയിലെ സാമ്പത്തീക സ്ഥാപനങ്ങളും ; പ്രൈഡ് മാസത്തില്‍ ഒരവലോകനം

എച്ച്ഡിഎഫ്‌സി ബാങ്കിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ പേര് എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എന്നാണ്. 75 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. 6.25 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കുക.

ദിവസം 167 രൂപ മാറ്റി വയ്ക്കൂ, റിട്ടയര്‍ ചെയ്യുമ്പോള്‍ 11.33 കോടി രൂപ നേടാം; എവിടെ നിക്ഷേപിക്കണമെന്നറിയാമോ?

ബാങ്ക് ഓഫ് ബറോഡ 100 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് നിലവില്‍ ലഭിക്കുക.

Read more about: fixed deposit
English summary

special FD schemes for senior citizens; State Bank of India, HDFC Bank and Bank of Baroda have been extended the scheme | ഈ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി; കൂടുതല്‍ അറിയാം

special FD schemes for senior citizens; State Bank of India, HDFC Bank and Bank of Baroda have been extended the scheme
Story first published: Tuesday, June 29, 2021, 19:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X