ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിലെ ടെന്‍ഷനുകള്‍ കാരണം ആകെ മടുത്തിരിക്കുകയാണോ? മറ്റാരുടേയും കീഴില്‍ തൊഴിലെടുക്കാതെ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചാലോ? അതും ഓരോ മാസവും മികച്ച ആദായം ഉറപ്പ് നല്‍കുന്ന സംരംഭം തന്നെ. ജോലിയിലെ ആശങ്കകളൊക്കെ വിട്ട് സമാനത്തോടെ ഒരു സംരംഭം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു ബിസിനസ് ഐഡിയയാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?

ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ്

ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ്

നഷ്ട സാധ്യതകളെക്കുറിച്ച് ആശങ്കപ്പെടാതെ ധൈര്യമായി ആരംഭിക്കാവുന്ന ഒരു സംരംഭമാണിത്. മറ്റൊന്നുമല്ല, എല്ലാ ദിവസവും നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കാത്ത ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ് തന്നെ. നിത്യ ജീവിതത്തില്‍ ഡയറി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതെ കടന്നുപോകുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇത് നഷ്ട സാധ്യതകള്‍ കുറയ്ക്കുവാന്‍ കാരണമാകുന്നു.

Also Read : ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8% പലിശ

70,000 രൂപ വരെ ഓരോ മാസവും ലാഭം

70,000 രൂപ വരെ ഓരോ മാസവും ലാഭം

5 ലക്ഷം രൂപ നിക്ഷേപം നടത്തിക്കൊണ്ട് ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസില്‍ നിന്നും നിങ്ങള്‍ക്ക് 70,000 രൂപ വരെ ഓരോ മാസവും ലാഭം നേടുവാന്‍ സാധിക്കും. കൂടാതെ കേന്ദ്ര സര്‍ക്കാരും ഈ ബിസിനസ് ആരംഭിക്കുന്നതിനായി നിങ്ങളെ സഹായിക്കും. ഇനി നിങ്ങള്‍ക്ക് ഇത്തരമൊരു സംരംഭം ആരംഭിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ആദ്യം തന്നെ പൂര്‍ണമായ ആസൂത്രണം നടത്തേണ്ടതുണ്ട്.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

മുദ്ര വായ്പ പദ്ധതിയില്‍ ധനസഹായവും

മുദ്ര വായ്പ പദ്ധതിയില്‍ ധനസഹായവും

എങ്ങനെയാണ് ഈ സംരംഭം ആരംഭിക്കുന്നത് എന്ന് ഇനി നമുക്ക് നോക്കാം. ഏത് ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് മുദ്ര വായ്പയുടെ കീഴില്‍ ധനസഹായം ലഭിക്കും. ഏത് സംരംഭത്തിനായാലും മൂലധനം ഒഴിവാക്കുവാനാകില്ലല്ലോ. പക്ഷേ നിലവില്‍ അതേക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രധാന്‍ മന്ത്രി മുദ്ര വായ്പ പദ്ധതിയ്ക്ക് കീഴില്‍ എളുപ്പത്തില്‍ മൂലധനം സ്വന്തമാക്കാം.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

നിക്ഷേപിക്കേണ്ടത് വെറും 5 ലക്ഷം രൂപ മാത്രം

നിക്ഷേപിക്കേണ്ടത് വെറും 5 ലക്ഷം രൂപ മാത്രം

ഈ ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി മൂലധനത്തിനൊപ്പം പ്രൊജക്ടിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ നിങ്ങള്‍ക്ക് തരും. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍, പ്രയാസങ്ങളൊന്നുമില്ലാതെ തന്നെ നിങ്ങള്‍ക്ക് ഈ സംരംഭം ആരംഭിക്കാം. ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുമ്പോള്‍ ആകെ ചിലവിന്റെ 70 ശതമാനം നിങ്ങള്‍ക്ക് ബാങ്കില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര വായ്പ പ്രകാരം ലഭ്യമാകും. പ്രൊജക്ട് പ്രൊഫൈല്‍ പ്രകാരം ഈ സംരംഭത്തിന്റെ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നത് ആകെ 16,50000 രൂപ ചിലവ് കണക്കാക്കിയാണ്. ഇതില്‍ സംരംഭം ആരംഭിക്കുന്ന വ്യക്തി നിക്ഷേപിക്കേണ്ടത് വെറും 5 ലക്ഷം രൂപ മാത്രമാണ്.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

പ്രൊജക്ട് ഇങ്ങനെ

പ്രൊജക്ട് ഇങ്ങനെ

ഇനി സംരംഭത്തിന്റെ പ്രൊജക്ട് എങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം. പ്രധാന്‍ മന്ത്രി മുദ്ര യോജന പ്രകാരമുള്ള പ്രൊജക്ടില്‍ ഇതില്‍ ഒരു വര്‍ഷത്തില്‍ 75,000 ലിറ്റര്‍ ഫ്‌ളേവേഡ് മില്‍ക് വ്യാപാരം നടത്തുവാന്‍ സാധിക്കും. അത് കൂടാതെ 36,000 ലിറ്റര്‍ തൈര്, 90,000 ലിറ്റര്‍ ബട്ടര്‍, 4,500 കിലോ ഗ്രാം നെയ്യ് എന്നിവയും ഉത്പാദിപ്പിച്ച് വില്‍പ്പന നടത്താം. അതുപ്രകാരം 82,50000 രൂപയുടെ ടേണോവര്‍ ബിസിനസിനുണ്ടാകും. ഇതില്‍ ഏകദേശം 74 ലക്ഷം രൂപ ഒരു വര്‍ഷത്തെ ചിലവായി വരും. ഇനി 14 ശതമാനം പലിശ നിരക്കില്‍ പിന്‍വലിക്കുമ്പോഴും നിങ്ങള്‍ക്ക് ഏകദേശം 8 ലക്ഷം രൂപയോളം ഒരു വര്‍ഷത്തില്‍ ലാഭം നേടാം.

Also Read: മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുമ്പോള്‍

ആവശ്യമായ സ്ഥലം

ആവശ്യമായ സ്ഥലം

ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി നിങ്ങള്‍ക്ക് വേണ്ടത് 1,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്ഥലമാണ്. ഇതില്‍ 500 സ്‌ക്വയര്‍ ഫീറ്റ് പ്രൊസസിംഗ് ഏരിയയും, 150 സ്‌ക്വയര്‍ ഫീറ്റ് റഫ്രിജറേഷന്‍ റൂമും, 150 സ്‌ക്വയര്‍ ഫീറ്റ് വാഷിംഗ് ഏരിയയും 100 സ്‌ക്വയര്‍ ഫീറ്റ് ഓഫീസ്, ടോയിലറ്റ് മറ്റ് സംവിധാനങ്ങള്‍ എന്നിവയ്ക്കായും ക്രമീകരിക്കാം.

Read more about: business
English summary

start the business of Dairy Products; up to 70,000 rupees can be earned every month, Know How? | ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

start the business of Dairy Products; up to 70,000 rupees can be earned every month, Know How?
Story first published: Thursday, September 23, 2021, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X