മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലം എത്രയോ പേരുടെ തൊഴില്‍ സാഹചര്യമാണ് ഇല്ലാതാക്കിയത്. പലരുടേയും വരുമാനം വലിയ അളവില്‍ തന്നെ കുറയുകയുകയും ചെയ്തു. സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിലില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ അധിക വരുമാന സാധ്യതകളിലേക്ക് തിരിയണമെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. അതുകൊണ്ടു തന്നെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിച്ച് അധിക പരിശ്രമങ്ങളൊന്നുമില്ലാതെ മികച്ച ആദായം നേടുവാന്‍ സാധിക്കുന്ന ബിസിനസ് സംരഭ സാധ്യതകളെക്കുറിച്ചും പലരും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. അത്തരം വ്യക്തികള്‍ക്കായി ഏറെ അനുയോജ്യമായ ഒരു ബിസിനസ് സാധ്യതയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 

Also Read : 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ?

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) യാണ് ഈ ബിസിനസ് അവസരം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിക്ഷേപം നടത്തിയാല്‍ മാസം ശരാശരി 60,000 രൂപ വരെ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ ഒരു എസ്ബിഐ എടിഎം ഫ്രാഞ്ചൈസി സ്വന്തമാക്കണമെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്ന് ഏത് പ്രദേശത്താണ് എടിഎം ആവശ്യമായി വരുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 50 അടി മുതല്‍ 80 അടി വരെ വിസ്തീര്‍ണമാണ് എടിഎമ്മിന് വേണ്ടത്. താത്പര്യമുള്ള വ്യക്തികള്‍ക്ക് 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിക്കൊണ്ട് എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കാം.

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ആദായം ലഭിക്കുന്നത് എവിടെ നിന്നും?

എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങുവാന്‍

എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങുവാന്‍

അതിന് പുറമേ 3 ലക്ഷം രൂപ പ്രവര്‍ത്തന മൂലധന (വര്‍ക്കിംഗ് ക്യാപിറ്റല്‍) മായും നിക്ഷേപം നടത്തേണ്ടതുണ്ട്. ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട കാര്യം, മേല്‍പ്പറഞ്ഞിരിക്കുന്ന ഈ നിക്ഷേപങ്ങളെല്ലാം തിരിച്ചു ലഭിക്കുന്ന തുകകളാണ്. എപ്പോഴാണോ നിങ്ങള്‍ എസ്ബിഐ എടിഎം ഫ്രാഞ്ചൈസി അവസാനിപ്പിക്കുവാന്‍ തയ്യാറെടുക്കുന്നത് അപ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുകകളും നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നതാണ്.

Also Read : ലക്ഷാധിപതിയായി മാറാന്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപിക്കാം!

എടിഎം ഫ്രാഞ്ചൈസി എങ്ങനെ വാങ്ങിക്കാം?

എടിഎം ഫ്രാഞ്ചൈസി എങ്ങനെ വാങ്ങിക്കാം?

എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കുന്ന എന്നതാണ്. എന്നിരുന്നാലും യഥാര്‍ഥത്തില്‍ എടിഎം സ്ഥാപിക്കുന്ന കമ്പനികള്‍ ബാങ്കില്‍ നിന്നും വ്യത്യസ്തമായിരിക്കും. ടാറ്റ ഇന്‍ഡി ക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്‍ഡ്യ വണ്‍ എടിഎം തുടങ്ങിയവയില്‍ ഏതെങ്കിലും കമ്പനിയായിരിക്കും എസ്ബിഐയുടെ എടിഎം സ്ഥാപിക്കുന്നത്. ഇതിനായി ഈ കമ്പനികളുടെ വെബ്‌സൈറ്റിലും ലോഗ് ഇന്‍ ചെയ്ത് എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

Also Read : സര്‍ക്കാര്‍ സുരക്ഷിതത്വത്തോടെ സമ്പാദ്യം ഇരട്ടിയായി വളര്‍ത്താം! എവിടെ നിക്ഷേപിക്കണമെന്നറിയൂ

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയും, വിലാസം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വൈദ്യുതി ബില്‍ എന്നിവയുടെ പകര്‍പ്പോ, ഇവയ്‌ക്കൊപ്പം ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ഫോട്ടോഗ്രാഫ്, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ജിഎസ്ടി നമ്പര്‍ എന്നിവയാണ് എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുവാനാവശ്യമായ രേഖകള്‍.

Also Read : വെറും 4 ശതമാനം പലിശ നിരക്കില്‍ 3 ലക്ഷം രൂപ വരെ വായ്പ; കെസിസിയെപ്പറ്റി കൂടുതല്‍ അറിയൂ

വരുമാനം ഇങ്ങനെ

വരുമാനം ഇങ്ങനെ

കമ്മീഷന്‍ അടിസ്ഥാനത്തിലാണ് എസ്ബിഐ എടിഎം ഫ്രാഞ്ചൈസിയില്‍ നിങ്ങള്‍ക്ക് വരുമാനം ലഭിക്കുക. എല്ലാ പണ ഇടപാടുകള്‍ക്കും 8 രൂപയും, ഓരോ പണ ഇതര ഇടപാടുകള്‍ക്ക് 2 രൂപയും വീതമാണ് കമ്മീഷന്‍. വാര്‍ഷികാടിസ്ഥാനത്തില്‍ 33 മുതല്‍50 ശതമാനം വരെയാണ് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്. ഉദാഹരണത്തിന് ഒരു ദിവസം 250 ഇടപാടുകള്‍ നടന്നാല്‍ നിങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 45,000 രൂപയ്ക്കടുത്തായിരിക്കും. അതേ സമയം ഓരോ ദിവസവും 500 ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കില്‍ കമ്മീഷന്‍ ഇനത്തില്‍ നിങ്ങള്‍ക്ക് 88,000 രൂപ മുതല്‍ 90,000 രൂപ വരെ നേടാം.

Read more about: sbi
English summary

State Bank of India ATM franchise ; invest in an SBI ATM and earn up to Rs 60,000 per month | മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

State Bank of India ATM franchise ; invest in an SBI ATM and earn up to Rs 60,000 per month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X