എസ്ബിഐ ഭവന വായ്പകള്‍ക്ക് മേല്‍ നല്‍കിയ പ്രത്യേക ഇളവുകള്‍ നാളെ അവസാനിക്കും; എങ്ങനെ വായ്പ നേടാമെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന പ്രത്യേക ഭവന വായ്പാ ഇളവുകള്‍ നാളെ അവസാനിക്കും. ഇതുവരെയും നിങ്ങള്‍ എസ്ബിഐ നല്‍കിയിരിക്കുന്ന സുവര്‍ണാവസം ഉപയോഗപ്പെടുത്തിയില്ല എങ്കില്‍, ഭാവിയില്‍ ഭവന വായ്പ എടുക്കുവാന്‍ പ്ലാന്‍ ഉള്ള ഉപയോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇനിയും വൈകിക്കാതെ വേഗത്തില്‍ എസ്ബിഐ ഭവന വായ്പ സ്വന്തമാക്കാം.

 

Also Read : പോസ്റ്റ് ഓഫീസില്‍ സ്ഥിര നിക്ഷേപം ആരംഭിക്കൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന ആദായം 1 വര്‍ഷത്തില്‍ നേടാം!

മണ്‍സൂണ്‍ ധമാക്ക ഓഫര്‍

മണ്‍സൂണ്‍ ധമാക്ക ഓഫര്‍

എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്ന ഈ മണ്‍സൂണ്‍ ധമാക്ക ഓഫറിലൂടെ ഭവന വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ബാങ്കിന്റെ ഈ പ്രത്യേക ഓഫര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള കാലാവധി 2021 ആഗസ്ത് 31ന് അവസാനിക്കും. അതായത് നാളെ. അതിന് ശേഷം നിങ്ങള്‍ എസ്ബിഐയില്‍ നിന്നും ഭവന വായ്പകള്‍ എടുക്കുകയാണെങ്കിലും മേല്‍പ്പറഞ്ഞ ഇളവുകള്‍ ലഭിക്കുകയില്ല. ഭവന വായ്പാ തുകയുടെ 0.40 ശതമാനമാണ് പ്രൊസസിംഗ് ചാര്‍ജായി ഉപയോക്താക്കളില്‍ നിന്നും എസ്ബിഐ ഇടാക്കുന്നത്.

Also Read : എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!

പ്രൊസസിംഗ് ഫീ ഇല്ലാത്ത ഭവന വായ്പ

പ്രൊസസിംഗ് ഫീ ഇല്ലാത്ത ഭവന വായ്പ

വീട് നിര്‍മിക്കുവാനോ, വീട് വാങ്ങിക്കുവാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഗസ്ത് മാസം മുഴുവന്‍ എസ്ബിഐയില്‍ നിന്നും പ്രൊസസിംഗ് ഫീ ഇല്ലാത്ത ഭവന വായ്പ ലഭിച്ചിരുന്നു. നിലവില്‍ ഭവന വായ്പകള്‍ക്ക് ഏറ്റവും താഴ്ന്ന നിരക്ക് പലിശ ഈടാക്കുന്ന ബാങ്ക് എന്ന പ്രത്യേകയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയ്ക്കുണ്ട്. എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെയും 7208933140 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയും എസ്ബിഐ ഭവന വായ്പ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Also Read : കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂ

യോനോ അപ്ലിക്കേഷനിലൂടെ അപേക്ഷിച്ചാല്‍

യോനോ അപ്ലിക്കേഷനിലൂടെ അപേക്ഷിച്ചാല്‍

എസ്ബിഐയുടെ യോനോ അപ്ലിക്കേഷനിലൂടെ ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്ന അപേക്ഷകര്‍ക്ക് വായ്പയ്ക്ക് മേല്‍ 0.05 ശതമാനം ഇളവ് ലഭിക്കുമെന്നും എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കൂടാതെ ഭവന വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന വനിതാ വായ്പാ അപേക്ഷകര്‍ക്ക് വായ്പാ നിരക്കില്‍ 0.05 ശതമാനത്തിന്റെ ഇളവ് ലഭിക്കും.

Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്

വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്

സാധാരണയായി ഏത് ധനകാര്യ സ്ഥാപനത്തില്‍ നിന്നായാലും നാം ഭവന വായ്പ എടുക്കുമ്പോള്‍ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ് കൂടി അതിനൊപ്പം നല്‍കേണ്ടതായുണ്ട്. നിലവില്‍ 0.40 ശതമാനം നിരക്കിലാണ് മിക്ക ബാങ്കുകളിലും ഭവന വായ്പാ പ്രൊസസിംഗ് ഫീയായി ഈടാക്കുന്നത്. 6.70 ശതമാനം മുതലാണ് ഇപ്പോള്‍ എസ്ബിഐ ഭവന വായ്പാ പലിശ നിരക്കുകള്‍. നേരത്തേ 0.40 ശതമാനമായിരുന്നു എസ്ബിഐ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കിയിരുന്നത്.

Also Read : സ്ഥിര നിക്ഷേപം ഇനി വീട്ടിലിരുന്ന് ആരംഭിക്കാം; പുതിയ സേവനവുമായി ജിപേ

മറ്റ് നിരവധി ഓഫറുകളും

മറ്റ് നിരവധി ഓഫറുകളും

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്കായി മറ്റ് നിരവധി ഓഫറുകളും ഇളവുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ പുതിയ ഓഫറുകളില്‍ സ്വര്‍ണ വായ്പാ പലിശ നിരക്കിന്മേലുള്ള കിഴിവ്, കാര്‍ വായ്പയ്ക്കായുള്ള പ്രത്യേക പലിശ ഇളവ്, പ്രൊസസിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുക, ടേം ഡെപ്പോസിറ്റുകള്‍ക്ക് അധിക പലിശ നിരക്ക് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

Also Read : 1 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുവാന്‍ പ്രതിമാസം എന്‍പിഎസില്‍ എത്ര തുക നിക്ഷേപിക്കണം?

സ്വര്‍ണ വായ്പാ പലിശ നിരക്കിന്മേല്‍ കിഴിവ്

സ്വര്‍ണ വായ്പാ പലിശ നിരക്കിന്മേല്‍ കിഴിവ്

സ്വര്‍ണ വായ്പാ ഉപയോക്താക്കള്‍ക്ക് പലിശ നിരക്കിന്മേല്‍ 75 ബേസിസ് പോയിന്റ് കിഴിവാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. 7.5 ശതമാനം പലിശ നിരക്കിലാണ് നിലവില്‍ ബാങ്കില്‍ നിന്നും ഉപയോക്താക്കള്‍കക് സ്വര്‍ണ വായ്പ ലഭിക്കുന്നത്. എസ്ബിഐ യോനോ അപ്ലിക്കേഷന്‍ വഴി സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രൊസസിംഗ് ചാര്‍ജിലും പൂര്‍ണമായ ഇളവ് എസ്ബിഐ നല്‍കുന്നുണ്ട്. വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുന്ന കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പലിശ നിരക്കില്‍ 50 ബേസിസ് പോയിന്റ് അധിക ഇളവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ ഇളവ് കാര്‍ വായ്പയ്ക്കും സ്വര്‍ണ വായ്പ വായ്പയ്ക്കും ബാധകമാക്കും.

Also Read : കോടിപതിയാകുവാന്‍ ദിവസം മാറ്റി വയ്‌ക്കേണ്ടത് വെറും 95 രൂപ; ഈ നിക്ഷേപ രീതി നിങ്ങള്‍ക്കറിയാമോ?

കാര്‍ വായ്പാ പ്രൊസസിംഗ് ചാര്‍ജ്

കാര്‍ വായ്പാ പ്രൊസസിംഗ് ചാര്‍ജ്

എല്ലാ കാര്‍ വായ്പാ അപേക്ഷകരുടേയും പ്രൊസസിംഗ് ചാര്‍ജും ബാങ്ക് ഇപ്പോള്‍ ഒഴിവാക്കിക്കഴിഞ്ഞു. അത് കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ വായ്പയ്ക്ക് മേല്‍ 90 ശതമാനം വരെ ഓണ്‍ റോഡ് ഫൈനാന്‍സിംഗ് സേവനവും ലഭിക്കും. എസ്ബിഐ യോനോ അപ്ലിക്കേഷന്‍ മുഖേന കാര്‍ വായ്പയ്ക്കായി അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് ഇളവ് ലഭിക്കും. പുതിയ കാര്‍ വാങ്ങിക്കുവാന്‍ പ്ലാന്‍ ഉള്ള എസ്ബിഐ യോനോ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 7.5 ശതമാനമെന്ന താഴ്ന്ന നിരക്കില്‍ കാര്‍ വായ്പ സ്വന്തമാക്കാം.

Read more about: sbi
English summary

State Bank of India’s offer on home loan will expire on Tuesday; Know how to apply | എസ്ബിഐ ഭവന വായ്പകള്‍ക്ക് മേല്‍ നല്‍കിയ പ്രത്യേക ഇളവുകള്‍ നാളെ അവസാനിക്കും; എങ്ങനെ വായ്പ നേടാമെന്നറിയാം

State Bank of India’s offer on home loan will expire on Tuesday; Know how to apply
Story first published: Monday, August 30, 2021, 16:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X