അടിപൊളി റിസള്‍ട്ട്; ഡിവിഡന്റും ബൈബാക്കും; ഇന്‍ഫി, ടിസിഎസ് ഓഹരികളുടെ അടുത്ത ലക്ഷ്യം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാല വിപണിയുടെ കുതിപ്പിനുള്ള ഒരു കാരണം വരാന്‍ പോകുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദഫലം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയാണ്. അതിനോട് നീതി പുലര്‍ത്തുന്ന രീതിയിലുളള ആദ്യഘട്ട പ്രവര്‍ത്തന ഫലമാണ് കഴിഞ്ഞ ദിവസം മുന്‍നിര ഐടി കമ്പിനകളുടെ ഭാഗത്തു നിന്നും ഉണ്ടായത്. വിപണി പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ഇന്‍ഫോസിസും ടിസിഎസും കാഴ്ച വച്ചത്. പ്രത്യേകിച്ചും ഐടി മേഖല സീസണലായി ദുര്‍ബലമാകാവുന്ന പാദത്തിലാണ് മികച്ച ഫലമെന്നതും ശ്രദ്ധേയമായി. കോവിഡ് വന്നതിനെ തുടര്‍ന്ന് വ്യാവസായിക ലോകത്ത് ഡിജിറ്റല്‍വത്കരണം ശക്തമായി നടക്കുന്നതാണ് ഐടി കമ്പനികള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ തുണയേകുന്നത്. ഇതിനിടെ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ട ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളില്‍ സീമപകാല ലക്ഷ്യവില നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.

 

1) ഇന്‍ഫോസിസ്

1) ഇന്‍ഫോസിസ്

ഇന്ത്യന്‍ ഐടി വ്യവസായ മികവിന്റെ ഖ്യാതി ലോകമാകെ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച മള്‍ട്ടി നാഷണല്‍ ഐടി കമ്പനിയാണ് ഇന്‍ഫോസിസ് (NSE: INFY, BSE:500209). നിലവില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണിത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക 10000 കോടിയിലേറെ യുഎസ് ഡോളറിന്റെ വിപണി മൂലധനമുണ്ട്. കൂടാതെ 2.5 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരിക്കുന്ന പ്രസ്ഥാനവുമാണിത്. നിലവില്‍ കടബാധ്യതകള്‍ ഒന്നുമില്ലാത്ത കമ്പനിക്ക് ക്രിസില്‍ റേറ്റിങ് ഏജന്‍സി, ട്രിപ്പിള്‍-എ റേറ്റിങ്ങാണ് നല്‍കിയത്.

Also Read: ഉറക്കം വിട്ടുണരുന്ന ഭീമന്‍; ഈ ലാര്‍ജ് കാപ് സ്റ്റോക്കില്‍ നേടാം 50% ലാഭം; വാങ്ങുന്നോ?

മൂന്നാം പാദഫലം

മൂന്നാം പാദഫലം

വിപണി പ്രതീക്ഷതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ഇന്‍ഫോസിസ് കാഴ്ച വച്ചത്. കമ്പനിയുടെ എട്ടു വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന വരുമാനമാണ് രേഖപ്പെടുത്തിയത്. കൂടാതെ, ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാന ലക്ഷ്യം പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ഡിസംബര്‍ പാദത്തില്‍ വമ്പന്‍ കരാറുകള്‍ നേടാന്‍ സാധിച്ചിട്ടുമുണ്ട്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ സംയോജിയ വരുമാനം 32,379 കോടി രൂപയാണ്. രണ്ടാം പാദത്തേക്കാള്‍ വരുമാനത്തില്‍ 7.48 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിലധികം ഉയര്‍ച്ചയും നേടി. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 5,822 കോടി രൂപയാണ്.

ലക്ഷ്യ വില 2,160

ലക്ഷ്യ വില 2,160

വ്യാഴാഴ്ച രാവിലെ 1874 രൂപ നിലവാരത്തിലാണ് ഇന്‍ഫോസിസ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,160 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 16 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ ഇന്‍ഫോസിസിന്റെ ഓഹരി 495 രൂപയില്‍ നിന്നും 1,870 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇതിലൂടെ 260 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

2) ടിസിഎസ്

2) ടിസിഎസ്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ് (NSE: TCS, BSE: 532540). പ്രശസ്ത ബിസിനസ് സംരംഭകരായ ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയുമാണിത്. നിലവില്‍ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടിസിഎസിന് സ്വന്തമാണ്. ഫോര്‍ബ്സ് മാസികയുടെ വിശകലനത്തില്‍ ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികളില്‍ 64-ാം സ്ഥാനത്താണ് ടിസിഎസ്. നിലവില്‍ കമ്പനിക്ക് യാതൊരു വിധ കടബാധ്യതകളുമില്ല എന്നതും ശ്രദ്ധേയം.

Also Read: ഈ ഓട്ടോ സ്‌റ്റോക്ക് ഇനി ടോപ് ഗീയറില്‍; ഇപ്പോള്‍ പിടിച്ചാല്‍ 34% ലാഭം നേടാം; നോക്കുന്നോ?

ഡിവിഡന്റ്, ബൈബാക്ക്

ഡിവിഡന്റ്, ബൈബാക്ക്

വിപണി പ്രതീക്ഷതുപോലെ മികച്ച പ്രവര്‍ത്തന ഫലമാണ് ടിസിഎസും കാഴ്ച വച്ചിരിക്കുന്നത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ടിസിഎസിന്റെ സംയോജിയ വരുമാനം 47,978 കോടി രൂപയാണ്. രണ്ടാം പാദത്തേക്കാള്‍ വരുമാനത്തില്‍ 4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.88 ശതമാനം ഉയര്‍ച്ചയും നേടി. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 9,653 കോടി രൂപയുമാണ്. ഇതിനിടെ പ്രതിയോഹരി 7 രൂപ ലാഭവിഹികവും കമ്പനി പ്രഖ്യാപിച്ചു. മാത്രവുമല്ല 18,000 കോടി രൂപ ചെലവില്‍ 4,500 രൂപ നിരക്കില്‍ ഓഹരി തിരികെ വാങ്ങുമെന്നും (ബൈബാക്ക്) കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷ്യ വില 4,250

ലക്ഷ്യ വില 4,250

വ്യാഴാഴ്ച രാവിലെ 3,900 രൂപ നിലവാരത്തിലാണ് ടിസിഎസ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 4,250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 10 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ടിസിഎസിന്റെ ഓഹരികള്‍ 1,1100 രൂപ നിലവാരത്തില്‍ നിന്നും 3,900 രൂപയിലേക്ക് കുതിച്ചുകയറി. ഇതിലൂടെ 240 ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനിടെ 3,989.90 രൂപയാണ് ഉയര്‍ന്ന വിലയായും 2,699 രൂപയാണ് കുറഞ്ഞ വിലയായും ടിസിഎസ് ഓഹരികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Stellar Q3 Results Dividend Share Buy Back IT Stock Infosys TCS Next Target Price

Stellar Q3 Results Dividend Share Buy Back IT Stock Infosys TCS And Next Target Price
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X