ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ കൈവശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈവശമുള്ള പണം സൂക്ഷിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ പ്രയോജനകരമാകുന്നതു പോലെ ഓഹരിയും കടപ്പത്രവും ഉള്‍പ്പെടെയുള്ള ധന ആസ്തികള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനാണ് ഡീമെറ്റീയരിലൈസ്ഡ് (Dematerialized) അക്കൗണ്ട് അഥവാ ഡീമാറ്റ് അക്കൗണ്ട്. അതായത് ഓഹരി വിപണിയിലേക്കുള്ള വാതായനമാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ (ഇതിനോടൊപ്പം ബ്രോക്കറുടെ കീഴില്‍ ട്രേഡിങ് അക്കൗണ്ടും ആരംഭിക്കണം).

ഡീമാറ്റ് അക്കൗണ്ടുകള്‍

രാജ്യത്ത് മത്സരക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന നിരവധി ബ്രോക്കര്‍മാരുള്ളതിനാല്‍ മിക്ക നിക്ഷേപകരും ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിച്ചുണ്ടാകും. സമീപകാലത്ത് ഓണ്‍ലൈന്‍ മുഖേന യാതൊരുവിധ എഴുത്തുകുത്തുകളും ഇല്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. അതിനാല്‍ പുതിയൊരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കണമെന്ന് തോന്നിയാല്‍ ആരും അമാന്തിക്കാറുമില്ല. ഈയൊരു സാഹചര്യത്തില്‍ ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ കൈവശം വെയ്ക്കുന്നതില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്നാണ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നത്.

ഡീമാറ്റ് അക്കൗണ്ട് ?

ഡീമാറ്റ് അക്കൗണ്ട് ?

ഓഹരികള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ വാലറ്റാണ് ഡീമാറ്റ് അക്കൗണ്ട്. പേപ്പര്‍ രൂപത്തിലുള്ള നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളേയും ഓഹരികളേയും ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റുന്നതിനെയാണ് ഡീമെറ്റീരിയലൈസേഷന്‍ എന്നു വിളിക്കുന്നത്. 1996-ന് മുമ്പ് സര്‍ട്ടിഫിക്കറ്റ് രൂപത്തിലുള്ള ഓഹരികള്‍ കാരണമുള്ള പ്രായോഗിക പ്രശ്‌നങ്ങളും തട്ടിപ്പുകളും ഇല്ലാതാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ അവതരിപ്പിച്ചത്.

Also Read: ഓഗസ്റ്റില്‍ ഓഹരിയൊന്നിന് 50 രൂപയിലധികം ഡിവിഡന്റ് നല്‍കുന്ന 8 കമ്പനികള്‍; ഇരട്ടി നേട്ടം!Also Read: ഓഗസ്റ്റില്‍ ഓഹരിയൊന്നിന് 50 രൂപയിലധികം ഡിവിഡന്റ് നല്‍കുന്ന 8 കമ്പനികള്‍; ഇരട്ടി നേട്ടം!

ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാമോ ?

ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാമോ ?

നിലവില്‍ എത്ര ഡീമാറ്റ് അക്കൗണ്ടുകള്‍ വേണമെങ്കിലും ആരംഭിക്കാം. യാതൊരുവിധ തടസങ്ങളും ഇല്ല. എന്നിരുന്നാലും ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണതകള്‍ പരിഗണിക്കണം. ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളെ അനുസ്മരിപ്പിക്കുന്നതാണ്. വിവിധതരം ധന ആസ്തികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് വൈവിധ്യവത്കരണത്തിനും സഹായിക്കും. ഒരു ബ്രോക്കറുടെ കീഴില്‍ ഒരു പാന്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ.

പ്രതികൂല ഘടകങ്ങള്‍

പ്രതികൂല ഘടകങ്ങള്‍

എഎംസി ഫീസ്

ഡീമാറ്റ് അക്കൗണ്ട് ഉപയോഗപ്പെടുത്തുന്നതിന് ഓഹരി ബ്രോക്കര്‍മാര്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും വാര്‍ഷിക പരിപാലനത്തിനുള്ള ഫീസ് (എഎംസി- Annual Maintenance Charge) ഈടാക്കാറുണ്ട്. ഓരോ ബ്രോക്കറേജ് സ്ഥാപനങ്ങളും വിവിധ നിരക്കിലാവും എഎംസി ചാര്‍ജുകള്‍ ഈടാക്കുക. ചെറിയ തുക മുതല്‍ ആയിരം രൂപയിലേറെയും എഎംസിയായി ഈടാക്കുന്ന ബ്രോക്കറേജ് സ്ഥാപനങ്ങളുണ്ട്. അതിനാല്‍ ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് എഎംസി ചാര്‍ജ് ഇനത്തിലും കൂടുതല്‍ തുക ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കും.

കൂടുതല്‍ സമയം

കൂടുതല്‍ സമയം

ഡീമാറ്റ് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ട്രേഡിങ്ങിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതുമൊക്കെ സമയം അപഹരിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അപ്പോള്‍ ഒന്നിലധികം അക്കൗണ്ടുകളിലായി നിരവധി ഓഹരികള്‍ വീതം വാങ്ങിയിട്ടിട്ടുണ്ടെങ്കില്‍ അതൊക്കെ വിലയിരുത്തുക എന്നത് വളരെയധികം സമയം ചെലവിടേണ്ടിവരും. അതേപോലെ കൃത്യമായി ഓരോ അക്കൗണ്ടും ലോഗിന് ചെയ്ത് നോക്കിയില്ലെങ്കില്‍ പിന്നീട് മറന്നുപോകാനുള്ള സാധ്യതയുമുണ്ട്.

Also Read: 33 രൂപയില്‍ നിന്നും 3,107-ലേക്ക് കുതിച്ചുയര്‍ന്ന മള്‍ട്ടിബാഗര്‍; ക്ഷമയാണോ ഓഹരിയിലെ വിജയസൂത്രം?Also Read: 33 രൂപയില്‍ നിന്നും 3,107-ലേക്ക് കുതിച്ചുയര്‍ന്ന മള്‍ട്ടിബാഗര്‍; ക്ഷമയാണോ ഓഹരിയിലെ വിജയസൂത്രം?

അക്കൗണ്ട് മരവിപ്പിക്കപ്പെടാം

അക്കൗണ്ട് മരവിപ്പിക്കപ്പെടാം

നിരവധി ഡീമാറ്റ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ചില അക്കൗണ്ടുകള്‍ക്കു മേലുള്ള ശ്രദ്ധ കുറയാനും കാലക്രമേണ ലോഗിന്‍ ചെയ്യാതിരിക്കുകയും ആണെങ്കില്‍ ട്രേഡിങ് അക്കൗണ്ട് മരവിപ്പിക്കപ്പെടാം. പൊതുവില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കൃത്യമായ മുന്നറിയിപ്പ് ഇടവേളകളില്‍ നല്‍കാറുണ്ട്. എന്നിട്ടും ലോഗിന് ചെയ്യാതിരുന്നാലാണ് ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കപ്പെടുക. അതേസമയം എസ്ഡിഎല്‍/ സിഡിഎസ്എല്‍ ഡിപ്പോസിറ്ററികള്‍ സൂക്ഷിച്ചിരിക്കുന്ന ഡീമാറ്റ് ഓഹരികള്‍ നഷ്ടപ്പെടുകയില്ല.

സംഗ്രഹം

സംഗ്രഹം

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ എഎംസി ഫീസ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടേണ്ടി വരും. അതിനാല്‍ തക്കതായ കാരണങ്ങളില്ലാതെ പുതിയൊരു ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടതിന്റെ സാംഗത്യം സ്വയം ആലോചിക്കുക. സാമ്പത്തികമായി മെച്ചമില്ലാതെ പുതിയൊരു അക്കൗണ്ട് ആരംഭിക്കുന്നതിന്റെ ഔചിത്യവും പരിഗണിക്കുക. ഇതിനോടൊപ്പം മേല്‍സൂചിപ്പിച്ച പ്രതികൂല ഘടകങ്ങളും വിലയിരുത്തി അന്തിമ തീരുമാനം കൈക്കൊള്ളുക.

English summary

Stock Market Report: Have You Multiple Demat Account Then Consider These Disadvantages

Stock Market Report: Have You Multiple Demat Account Then Consider These Disadvantages
Story first published: Tuesday, August 2, 2022, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X