ഒരു വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് 250 ശതമാനം നേട്ടം നല്‍കിയ ഈ ഓഹരിയെ അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും പേര്‍ ചര്‍ച്ച ചെയ്യുന്ന ഓട്ടോ മേഖലയിലെ ഒരു ഓഹരിയെക്കുറിച്ചാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. ഒന്നും രണ്ടുമല്ല 250 ശതമാനം ഉയര്‍ന്ന നേട്ടമാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആ ഓഹരി നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത്. ഏതാണ് ആ ഓഹരി എന്നല്ലേ? സംശയിക്കേണ്ട, ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് ജുന്‍ജുന്‍ വാല ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നിക്ഷേപം നടത്തിയിരിക്കുന്ന ടാറ്റാ മോട്ടോഴ്‌സ് തന്നെ.

 
ഒരു വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് 250 ശതമാനം നേട്ടം നല്‍കിയ ഈ ഓഹരിയെ അറിയാമോ?

98.25 രൂപയുണ്ടായിരുന്ന ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം 334.50 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 240 ശതമാനമാണ്.

കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ നിക്ഷേപ ആസൂത്രണം നടത്താം

അണ്‍ലോക്ക് പ്രക്രിയകള്‍ അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ ഓട്ടോ മേഖലയ്ക്ക് വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തോടെ ടാറ്റ മോട്ടോഴ്സ് വായ്പാ രഹിത കമ്പനിയായി മാറുമെന്ന കമ്പനി മാനേജ്മെന്റിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമെന്നും അടിസ്ഥാനകാര്യങ്ങളുടെ വിശകലനത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇതിലൂടെ കൂടുതല്‍ മുന്നേറ്റവും പ്രതീക്ഷിക്കുന്നു. - പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിലെ റിസര്‍ച്ച് ഹെഡ് അവിനാശ് ഗോരഷ്‌കര്‍ ടാറ്റാ മോട്ടോഴ്‌സ് കമ്പനിയുടെ ഓഹരി വളര്‍ച്ചയെ കുറിച്ച് സംസാരിക്കവേ പറയുന്നു.

ദിവസം 100 രൂപ മാറ്റി വച്ചാലും കോടിപതിയാകാം; നിക്ഷേപം എങ്ങനെ?

ഓഹരി വിപണിയില്‍ നിന്നും ഉയര്‍ന്ന ആദായം നേടണമെങ്കില്‍ ശരിയായ ഓഹരി തെരഞ്ഞടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം.ഒപ്പം ക്ഷമയും വേണം. ടാറ്റാ മോട്ടോര്‍സിന് സമാനമായി ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു ഓഹരിയാണ് രാംകോ.

കഴിഞ്ഞ 12 മാസങ്ങളില്‍ രാംകോ സിസ്റ്റംസ് ലി. കമ്പനിയുടെ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് 485 ശതമാനം ആദായമാണ്. 2020 ജൂലൈ മാസത്തില്‍ ഈ കമ്പനിയുടെ ഷെയര്‍ 107 രൂപയായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ദിവസം കമ്പനിയുടെ ഷെയര്‍ വില 626 രൂപയായാണ് ഉയര്‍ന്നത്. ഈ കാലയളവില്‍ സെന്‍സെക്സ് 51 ശതമാനം ആദായവും നല്‍കി.

15,000 രൂപ പ്രതിമാസ നിക്ഷേപത്താല്‍ 20 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

നിങ്ങള്‍ 2020 ജൂലൈ 1ല്‍ രാംകോ സിസ്റ്റംസ് ലി. കമ്പനിയുടെ ഓഹരികളില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 107 രൂപ പ്രകാരം 4,672 ഓഹരികളാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇപ്പോള്‍ ഓഹരികളുടെ വില 626 രൂപയായി ഉയര്‍ന്നതിനാല്‍ നിങ്ങളുടെ ഓഹരി മൂല്യം 29.25 ലക്ഷം രൂപയായി വര്‍ധിക്കും.

ദിവസം 167 രൂപ മാറ്റി വയ്ക്കൂ, റിട്ടയര്‍ ചെയ്യുമ്പോള്‍ 11.33 കോടി രൂപ നേടാം; എവിടെ നിക്ഷേപിക്കണമെന്നറിയാമോ?

നിങ്ങള്‍ 1 ലക്ഷം രൂപയാണ് അന്ന് നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഒരു വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ നേടിയത് 5.85 ലക്ഷം രൂപയായിരിക്കും. അതായത് 5 മടങ്ങിലധികം നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുമെന്നര്‍ഥം.

Read more about: tata
English summary

tata motors ; stocks of this company gives investors 250 percentage return ; know the detail |ഒരു വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് 250 ശതമാനം നേട്ടം നല്‍കിയ ഈ ഓഹരിയെ അറിയാമോ?

tata motors ; stocks of this company gives investors 250 percentage return ; know the detail
Story first published: Friday, July 2, 2021, 19:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X