പല നിക്ഷേപങ്ങളും വായ്പകളും വഴി ആദായ നികുതിയിൽ ഒരുപരിധി വരെ ഇളവ് നേടാൻ സാധിക്കുന്നുണ്ട്. നികുതിയളവിന് മാത്രമായി നിക്ഷേപങ്ങൾ നടത്തുന്നവരുണ്ട്. സർക്കാർ ഗ്യാരണ്ടിയുള്ള പല നിക്ഷേപങ്ങൾക്കും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം വരെ നികുതിയിളവ് നൽകുന്നുണ്ട്. എന്നാൽ നികുതിയളവ് നേടുന്നതിനൊപ്പം നിയമത്തിൽ പറയുന്ന ഉപാധികളും നിബന്ധനകളും അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നേടിയ ഇളവ് അടുത്ത വർഷം നികുതിയായി തിരിച്ചു പിടിക്കാൻ സാധ്യതയുണ്ട്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം.

ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി സറണ്ടര്‍ ചെയ്യുക
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ലൈഫ് ഇന്‍ഷൂറന്‍സ് പോളിയുട പ്രമിയം അടവ് നികുതിയിളവ് ലഭിക്കും. എന്നാല്‍ ഇന്‍ഷൂറന്‍സ് ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പോളിസി സറണ്ടര്‍ ചെയ്താല്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രീമിയത്തിന് മുകളില്‍ ലഭിച്ച നികുതി ഇളവ് തിരിച്ചു പിടിക്കും. സറണ്ടര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് ഇളവ് ലഭിച്ച തുകയ്ക്ക് നികുതി അടക്കേണ്ടി വരിക. സെക്ഷന്‍ 80സി പ്രകാരം ലൈഫ് ഇൻഷൂറന്‍സ് പോളിസിയുടെ പ്രീമിയമായി അടക്കുന്ന തുകയ്ക്ക 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിളവ് ലഭിക്കും. ഒരു വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ പ്രീമിയം തുകയും കമ്പനി കുറയ്ക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണണെങ്കില് ആകെ അടച്ചതിന്റെ 30 % തിരികെ ലഭിക്കും.
Also Read: പലിശ നിരക്കിൽ തലയെടുപ്പ്, ഒപ്പം സർക്കാറിന്റെ കൂട്ട്; സ്ഥിര നിക്ഷേപകർക്ക് ഇവിടം സ്വർഗമാണ്

ഭവന വായ്പ തിരിച്ചടവ്
ആദായ നികുതി വകുപ്പ് സെക്ഷന്‍ 24ബി പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ ഭവന വായ്പയുടെ പലിശയായി അടക്കുന്ന തുക 2ലക്ഷം രൂപ വരെയാണെങ്കിൽ നികുതിയിളവുണ്ട്. മുതലിന്റെ തിരിച്ചടവിന് സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയും ഇളവ് ലഭിക്കും. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം വീട് വില്ക്കുകയാണെങ്കില് മുതലിന്റെ തിരിച്ചടവിന് ലഭിച്ച നികുതിയിളവ് തിരികെ പിടിക്കും. നേരത്തെ ലഭിച്ച നികുതിയിളവ് വീട് വില്പന നടത്തിയ വര്‍ഷം നികുതിയായി തിരിച്ചടക്കേണ്ടി വരും. എന്നാല്‍ പലിശ ഇനത്തില്‍ ലഭിച്ച നികുതിയിളവ് തിരിച്ചുപിടിക്കില്ല. വീട് വില്പനയിലൂടെ ലഭിച്ച മൂലധന നേട്ടത്തിനും നികുതിയുണ്ട്.
Also Read: എവിടെയൊക്കെ നികുതിയിളവുണ്ട്; ആദായ നികുതി പരമാവധി ലാഭിക്കാം; അറിയേണ്ടതെല്ലാം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
വിരമിക്കല്‍ കാലത്തിന് ശേഷം വരുമാനത്തിനായി നികുതിയിളവ് ലഭിക്കുന്ന പല പദ്ധതികളുമുണ്ട്. അഞ്ച് വര്‍ഷത്തേക്ക് ഒറ്റത്തവണയായി പണം നിക്ഷേപിച്ച് പലരും തപാല്‍ വകുപ്പിന്റെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ചേരാറുണ്ട്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം നികുതിയളവുണ്ട്. എന്നാല്‍ നിക്ഷേപം അഞ്ച് വര്‍ഷത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ ലഭിച്ച നികുതിയളവിനെ നിക്ഷേപകന്റെ വരുമാനമായി കണക്കാകും. ഇതോടൊപ്പം കാലാവധിക്ക് മുന്പെയുള്ള പിന്‍വലിക്കലിന് പിഴയുമുണ്ട്.

ഇപിഎഫില്‍ നിന്നുള്ള പിന്‍വലിക്കല്‍
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് സെക്ഷന്‍ 80സി പ്രകാരം നികുതിയിളവുണ്ട്. ഇപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും നികുതിയിളവ് ലഭിക്കും. എന്നാല്‍ അഞ്ച് വര്‍ഷ സര്‍വീസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് പണം പിന്‍വലിച്ചാല്‍ നിക്ഷേപ സമയത്ത് ലഭിച്ച നികുതിയിളവ് നഷ്ടപ്പെടും. ഇതോടൊപ്പം പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി അടക്കേണ്ടി വരും. നിക്ഷേപത്തിനും പലിശയ്ക്കും നികുതിയുണ്ടാകും. നിക്ഷേപകന്റെ ആരോഗ്യ സ്ഥിതി മോശമായതിനാലാണ് പണം പിന്‍വലിക്കുന്നതെങ്കില്‍ നികുതി അടക്കേണ്ടതില്ല.

ഇഎല്‍എസ്എസ്
മ്യൂച്വല്‍ ഫണ്ടിന്റെ ഇക്വുറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകളില്‍ (ഇഎല്‍എസ്എസ്) നടത്തുന്ന നിക്ഷേപത്തിന് ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം ഇളവുണ്ട്. ഇഎല്‍എസ്എസില്‍ മൂന്ന് വര്‍ഷം ലോക് ഇന്‍ പിരിയഡ് ഉണ്ട്. ഈ സമയത്ത് പിന്‍വലിച്ചാല്‍ നേടിയ നികുതിയിളവ് നഷ്ടമാകും. സമാന രീതിയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനില്‍ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവുണ്ട്. അഞ്ച് വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നേടിയ നികുതിയിളവ് നഷ്ടമാകും.