ഒരു വെടിക്ക് രണ്ടു പക്ഷി; ഉയർന്ന പലിശയ്ക്കൊപ്പം നികുതി ഇളവും; ഇത് സൂപ്പർ സ്റ്റാർ നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങൾക്കിറങ്ങുന്നവർ നികുതി കുഴിയിൽ ചാടാതെ ശ്രദ്ധപുലർത്തും. ഇത്തരത്തിൽ നികുതിയിളവിന് വേണ്ടി നിക്ഷേപം നടത്തുന്നവർക്ക് പറ്റുന്ന പിഴവാണ് കുറഞ്ഞ പലിശ. ഈ പിഴവ് ഒഴിവാക്കാനുള്ള ശ്രദ്ധ നിക്ഷേപം തുടങ്ങുന്നതിന് മുൻപ് ഉണ്ടാകണം. ഇക്കാര്യത്തിൽ നമ്മുടെ സ്ഥിര നിക്ഷേപം ആൾ ചില്ലറക്കാരനല്ല. മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഉയർന്ന നിരക്കിൽ പലിശയും പരമാവധി നികുതിയളവും ബാങ്കുകളിലെ ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ നൽകും. ഇത്തരത്തിലുള്ള നേട്ടം തരുന്ന പ്രധാന ബാങ്കുകളും നിക്ഷേപത്തിന്റെ പ്രത്യേകതകളും നോക്കാം.

 

ടാക്സ് സേവിം​ഗ്സ് എഫ്‍ഡി

ടാക്സ് സേവിം​ഗ്സ് എഫ്‍ഡി

സുരക്ഷയോടെ നിക്ഷേപിക്കാനും നികുതിയിളവ് നേടാനും സാധിക്കുന്ന ഒരു നിക്ഷേപമാണ് നികുതിയിളവ് ലഭിക്കുന്ന സ്ഥിരം നിക്ഷേപങ്ങള്‍. എല്ലാ ബാങ്കുകളിലും ഇത്തരം നിക്ഷേപങ്ങള്‍ ലഭിക്കും. നിക്ഷേപത്തിന് 1.5 ലക്ഷം വരെ ആദായ നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമാണ് ഈ ഇളവ്. എന്നാൽ ഇതില്‍ നിന്നുള്ള പലിശയ്ക്ക് പരിധി കഴിഞ്ഞാല്‍ ശ്രോതസില്‍ നിന്ന് നികുതി (ടിഡിഎസ്) ഇടാക്കും. ഇത് കിഴിച്ച് മാത്രമാണ് പലിശ അനുവദിക്കുക. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ മുതിർന്ന പൗരന്മാർക്കാണ് കൂടുതല്‍ ഉപകാരമാവുക. കൂടുതല്‍ ആദായം ലഭിക്കുന്നതിനൊപ്പം അധിക നികുതിയളവും മുതിർന്ന പൗരന്മർക്കുണ്ട്. പലിശയ്ക്ക് 50,000 രൂപ വരെ മുതിര്‍ന്ന നിക്ഷേപകര്‍ക്ക് ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിബി പ്രകാരംമാണ് ഈ ഇളവ്. ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപകാര്‍ക്ക് ഇത് ഗുണകരമാണ്. 100 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുക. 

Also Read: അതാ ഒരു അഡാര്‍ 'ഐറ്റം'; സാധാരണക്കാരനും കോടിപതിയാകാം; തുടങ്ങാം 15,000 രൂപയുടെ നിക്ഷേപം

ആർക്കൊക്കെ ആരംഭിക്കാം

ആർക്കൊക്കെ ആരംഭിക്കാം

സ്ഥിര തമാസക്കാരായ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ നിക്ഷേപത്തിന് യോഗ്യത. വ്യക്തികള്‍ക്കും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമലിക്കും ചേരാം.
5 വര്‍ഷത്തെ കാലാവധിക്കിടയില്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് .50 ശതമാനം വരെ അധിക പലിശ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. നികുതിയിളവ് നല്‍കുന്ന സ്ഥിര നിക്ഷേപുത്തില്‍ ജോയന്റ് അക്കൗണ്ടായി ആരംഭിക്കാം. എന്നാല്‍ ഒരാള്‍ക്ക് മാത്രമെ നികുതിയിളവ് ലബിക്കുകയുള്ളൂ. ഇത്തരം നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം ലോക് ഇന്‍ പിരിയഡ് ഉണ്ട്. ഈ കാലാവധിക്കുള്ളിൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കും. 

Also Read: ജൂണ്‍ 15 നിര്‍ണായകം; 15,900 തകരാതിരുന്നാല്‍ പ്രതീക്ഷ; ഈയാഴ്ച വിപണിയെ കാത്തിരിക്കുന്ന ഘടകങ്ങള്‍

എങ്ങനെ നികുതിയിളവുകൾ നേടാം

എങ്ങനെ നികുതിയിളവുകൾ നേടാം

സ്ഥിര നിക്ഷേപത്തിന്റെ പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. പലിശ 10,0000 രൂപ കടന്നാല്‍ ടിഡിഎസ് നല്‍കണം. സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശയും ആകെ വരുമാനവും ആദായ നികതി പരിധി കടന്നില്ലെങ്കില്‍ സാധാരണ നിക്ഷേപകര്‍ ഫോം 15G ഉം മുതിര്‍ന്ന പൗരന്മാര്‍ 15 H ഉം സമര്‍പ്പിക്കണം. ഒരു വര്‍ഷത്തില്‍ പലിശ 10,000 രൂപ കടക്കാത്ത രീതിയില്‍ നിക്ഷേപം ക്രമീകരിക്കണം. ഒരു വർഷത്തെ നിക്ഷേപം ഒക്ടോബറില്‍ ആരംഭിക്കുന്ന രീതിയിൽ നടത്തണം. ഇതോടെ നിക്ഷേപം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ക്രമീകരിക്കും. മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. 

Also Read: വായ്പയെടുത്തവന് വയറ്റത്തടി; മാസം 1,000 രൂപ അധികം കരുതണം; നിങ്ങൾക്ക് എത്ര രൂപ ചെലവ് വരും

ഉയര്‍ന്ന പലിശ തരുന്ന ബാങ്കുകൾ നോക്കാം

ഉയര്‍ന്ന പലിശ തരുന്ന ബാങ്കുകൾ നോക്കാം


സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.25 %

എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.25 %

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 7.10%

ഡിസിബി ബാങ്ക്- 7.10 %

യെസ് ബാങ്ക്- 7.00 %

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്- 7.00 %

ആര്‍ബിഎല്‍ ബാങ്ക്- 6.8 %

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്- 6.75 %

ആക്‌സിസ് ബാങ്ക് -6.5 %

ഇക്വുറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 6.5 %.

English summary

Tax Saving Fixed Deposits; Investor Get High Rate Of Interest And Tax Deduction; Details

Tax Saving Fixed Deposits; Investor Get High Rate Of Interest And Tax Deduction; With 5 Year Lock In Period; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X