ബാങ്കുകള്‍ 'നാണിച്ചുപോകും'; സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന 3 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടസാധ്യത കുറഞ്ഞ നിക്ഷേപ മാര്‍ഗമാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്‌സഡ് ഡിപ്പോസിറ്റ്. ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടുകയാണെങ്കില്‍ സമയാസമയം നിക്ഷേപകന് ബാങ്ക് പലിശ വരുമാനം ഉറപ്പാക്കും. മറ്റു 'തലവേദനകള്‍' ഒന്നുമില്ലാത്തതുകൊണ്ട് കുറച്ചു പൈസ ഒറ്റയടിക്ക് കയ്യില്‍ വന്നാല്‍ സ്ഥിര നിക്ഷേപത്തെ കുറിച്ചാണ് നമ്മളില്‍ പലരും ചിന്തിക്കുക. എന്നാല്‍ അടുത്തകാലത്തായി സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കിവരുന്ന പലിശ നിരക്ക് കുറവാണെന്ന പരാതി നിക്ഷേപകര്‍ക്കുണ്ട്.

 

പലിശ നിരക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2.90 ശതമാനം മുതല്‍ 5.40 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരനെങ്കില്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനം മുതല്‍ 6.20 ശതമാനം വരെയും പലിശ ലഭിക്കും.

Also Read: ഭവന വായ്പ; മികച്ച പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

സ്ഥിര നിക്ഷേപങ്ങൾക്ക് കിട്ടുന്നത്

രാജ്യത്തെ മറ്റു പ്രമുഖ ബാങ്കുകളുടെ ചിത്രവും മറ്റൊന്നല്ല. ഐസിഐസിഐ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ 2.50 ശതമാനം മുതല്‍ 4.40 ശതമാനം വരെയാണ് പലിശ ആകര്‍ഷിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കിട്ടുന്നുണ്ട്. ഈ അവസരത്തില്‍ ആദ്യം ഇന്ത്യയിലെ മുന്‍നിര ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് എത്രയെന്ന് ചുവടെ അറിയാം.

ബാങ്കുകളുടെ നിരക്കുകൾ
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 2.90 ശതമാനം മുതല്‍ 5.40 ശതമാനം വരെ
 • ഐസിഐസിഐ ബാങ്ക് - 2.50 ശതമാനം മുതല്‍ 4.40 ശതമാനം വരെ
 • എച്ച്ഡിഎഫ്‌സി ബാങ്ക് - 2.50 ശതമാനം മുതല്‍ 5.50 ശതമാനം വരെ
 • പഞ്ചാബ് നാഷണല്‍ ബാങ്ക് - 2.90 ശതമാനം മുതല്‍ 5.25 ശതമാനം വരെ
 • കാനറ ബാങ്ക് - 2.90 ശതമാനം മുതല്‍ 5.25 ശതമാനം വരെ
 • ആക്‌സിസ് ബാങ്ക് - 2.50 ശതമാനം മുതല്‍ 5.75 ശതമാനം വരെ
 • ബാങ്ക് ഓഫ് ബറോഡ - 2.80 ശതമാനം മുതല്‍ 5.25 ശതമാനം വരെ
 • ഐഡിഎഫ്‌സി ബാങ്ക് - 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെ
 • ബാങ്ക് ഓഫ് ഇന്ത്യ - 2.85 ശതമാനം മുതല്‍ 5.05 ശതമാനം വരെ
 • പഞ്ചാബ് സിന്ധ് ബാങ്ക് - 3.00 ശതമാനം മുതല്‍ 5.30 ശതമാനം വരെ
സർക്കാർ സ്ഥാപനങ്ങൾ

ചുരുക്കത്തില്‍ 5 മുതല്‍ 5.30 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രമുഖ ബാങ്കുകളെല്ലാം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബാങ്കുകളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മൂന്നു ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യയിലുള്ള കാര്യം നിങ്ങള്‍ക്കറിയാമോ?

അതെ, കേട്ടതു ശരിയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ഡെവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (ടിഡിഎഫ്‌സി), തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ (തമിഴ്‌നാട് പവര്‍ ഫൈനാന്‍സ്), കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്‌സി) എന്നീ സ്ഥാപനങ്ങള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

ഉയർന്ന നിരക്കുകൾ

ഇതില്‍ ടിഡിഎഫ്‌സിയും തമിഴ്‌നാട് പവര്‍ ഫൈനാന്‍സും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെ പലിശ നിരക്ക് ഉറപ്പുവരുത്തുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ രണ്ടു ധനകാര്യസ്ഥാപനങ്ങളും 8.5 ശതമാനം വരെയും പലിശ നല്‍കുന്നുണ്ട്.

ഒരുകാലത്ത് കേരള സര്‍ക്കാരിന് കീഴിലുള്ള കെടിഡിഎഫ്‌സിയും 8 ശതമാനം വരെയും പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം തൊട്ട് കെടിഡിഎഫ്‌സി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചു.

Also Read: മാസം 1,000 രൂപ നിക്ഷേപിച്ചു കൊണ്ട് നേടാം 12 ലക്ഷത്തിലേറെ!

അറിയണം നിരക്കുകൾ

നിലവില്‍ 6 ശതമാനം പലിശയാണ് ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് കെടിഡിഎഫ്‌സി നല്‍കുന്നത്. 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇവര്‍ 6 ശതമാനം പലിശ തന്നെ ഉറപ്പുവരുത്തുന്നു. ഇനി നിക്ഷേപ കാലാവധി അഞ്ച് വര്‍ഷമെങ്കില്‍ പലിശ നിരക്ക് 5.75 ശതമാനമായി കുറയുന്നുണ്ട്. ടിഡിഎഫ്‌സി, തമിഴ്‌നാട് പവര്‍ ഫൈനാന്‍സ്, കെടിഡിഎഫ്‌സി സ്ഥാപനങ്ങള്‍ സാധാരണ പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ നിരക്കുകള്‍ വിശദമായി ചുവടെ കാണാം.

മികച്ച നിരക്കുകൾ
 • ടിഡിഎഫ്‌സി - 7.00 ശതമാനം (1 വര്‍ഷം), 7.75 ശതമാനം (3 വര്‍ഷം), 8.00 ശതമാനം (5 വര്‍ഷം)
 • തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് - 7.00 ശതമാനം (1 വര്‍ഷം), 7.75 ശതമാനം (3 വര്‍ഷം), 8.00 ശതമാനം (5 വര്‍ഷം)
 • കെടിഡിഎഫ്‌സി - 6.00 ശതമാനം (1 വര്‍ഷം), 6.00 ശതമാനം (3 വര്‍ഷം), 5.75 ശതമാനം (5 വര്‍ഷം)

എന്തായാലും പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ തമിഴ്‌നാട് പവര്‍ ഫൈനാന്‍സ്, ടിഡിഎഫ്‌സി സ്ഥാപനങ്ങള്‍ക്കാണ് തിളക്കം കൂടുതല്‍. തമിഴ്‌നാട് സര്‍ക്കാരിന് കീഴിലാണ് രണ്ടു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

ഓൺലൈൻ വഴി തുടങ്ങാം

ഓണ്‍ലൈന്‍ വഴി ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കാനുള്ള സൗകര്യം തമിഴ്‌നാട് പവര്‍ ഫൈനാന്‍സ് നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഏറെ ലളിതമാണ്. നിലവില്‍ 12,28,669 ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കായി തമിഴ്‌നാട് പവര്‍ ഫൈനാന്‍സിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സ്ഥിര നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കെവൈസി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണം. പ്രത്യേക മൊബൈല്‍ ആപ്പും നിക്ഷേപകര്‍ക്കായി ഈ സ്ഥാപനം തയ്യാറാക്കിയിട്ടുണ്ട്. ആപ്പ് വഴി നിക്ഷേപകര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് വിവരങ്ങള്‍ അറിയാം.

ദീർഘകാലത്തേക്ക്

പുതിയ കാലത്ത് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 മുതല്‍ 5.5 ശതമാനം വരെ മാത്രം പലിശ നിരക്ക് വാഗ്ദാനം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളെ കുറിച്ച് നിക്ഷേപകര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇതേസമയം, ദീര്‍ഘകാലത്തേക്ക് സ്ഥിര നിക്ഷേപം ആരംഭിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമല്ല. കാരണം ഏറെ വൈകാതെ പലിശ നിരക്കുകള്‍ ഉയരാം.

Also Read: സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപ

പലിശ നിരക്ക് ഉയരും

അഞ്ച് വര്‍ഷം കാലാവധി വെച്ച് ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കുകയാണെങ്കില്‍ പലിശ നിരക്ക് ഉയരുമ്പോഴുള്ള ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കില്ല. കോവിഡ് ഭീതിയില്‍ നിന്നും സമ്പദ്ഘടന പതിയെ വിട്ടുണരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്‍കുന്ന റീപ്പോ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം ഉയരുന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും പിന്നാലെ നിര്‍ബന്ധിതരാകും.

Read more about: fixed deposit smart investment
English summary

TDFC, TN Power And KTDFC Offers Higher FD Interest Rates Than Any Banks In India; Know Full Details

TDFC, TN Power And KTDFC Offers Higher FD Interest Rates Than Any Banks In India; Know Full Details. Read in Malayalam.
Story first published: Thursday, September 16, 2021, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X