നിക്ഷേപകർക്ക് അധികം റിസ്കെടുക്കാതെയുള്ള ഉയർന്ന ലാഭത്തിലാണ് കണ്ണ്. ഇതിന് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ടിനെ ഭയത്തോടെ കാണേണ്ടതില്ല. നിക്ഷേപത്തിനിറങ്ങുന്നയാൾക്ക് നല്ല റിട്ടേൺ നൽകുന്ന ഫണ്ടുകൾ ധാരളമുണ്ട്. നമ്മുടെ ആവശ്യവും റിസ്കെടുക്കാനുള്ള കഴിവും കണക്കാക്കി നിക്ഷേപിക്കണം. ഇത്തരം ഫണ്ടുകൾ തേടിപിടിച്ച് നിക്ഷേപിക്കുന്നത് ഭാവിയിൽ മികച്ച വരുമാനം ലഭിക്കാൻ നിക്ഷേപകനെ സഹായിക്കുന്നു. ഈയിടെയായി മികച്ച പ്രകടനം കാഴ്ച വെക്കുന്നുന്ന മ്യൂച്വൽ ഫണ്ടുകളിൽ ഡിവിഡന്റ് യീൽഡ് ഫണ്ടുകൾ മുൻപന്തിയിലുണ്ട്. ഉയർന്ന ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഡിവിഡന്റ് യീൽഡ് മ്യൂച്വൽ ഫണ്ട് അനുയോജ്യമാണ്. മികച്ച ഡിവിഡന്റ് നൽകുന്ന കമ്പനികളിലാണ് ഡിവിഡന്റ് യീൽഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഇതിനാൽ മാർക്കറ്റ് വീഴ്ചയിലും ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ ഈ ഫണ്ടുകൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഫണ്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൂന്ന് വർഷം എസ്ഐപി വഴി ഈ ഫണ്ടിൽ നിക്ഷേപിച്ചവർക്ക് പകുതിയിലധിം ലാഭമാണ് ഫണ്ട് നൽകിയത്.

ടെംപ്ൾടൺ ഇന്ത്യ ഇക്വുറ്റി ഇൻകം ഫണ്ട് -ഡയറക്ട് ഗ്രോത്ത്
ഫ്രാൻക്ലിൻ ടെംപ്ൾടൺ മ്യൂച്വൽ പണ്ട് കമ്പനിയിൽ നിന്നുള്ള ഫണ്ടാണ് ടെംപ്ൾടൺ ഇന്ത്യ ഇക്വുറ്റി ഇൻകം ഫണ്ട്. 2006 മേയിൽ ആരംഭിച്ച ഫണ്ട് 16 വർഷമായി മാർക്കറ്റിലുണ്ട്. 1245.95 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നുത്. 2022 മേയ് 27 നുള്ള നാവ് 86.05 രൂപയാണ്. എക്സ്പെൻസ് നിരക്ക് 1.64 ശതമാനവും കാറ്റഗറി ശരാശരി 1.25 ശതമാനവുമാണ്. കഴിഞ്ഞ 12 വർഷമായി ഫണ്ട് ഡിവിഡന്റ് വിതരണം ചെയ്യുന്നുണ്ട്. ടെംപ്ൾടൺ ഇന്ത്യ ഇക്വുറ്റി ഇൻകം ഫണ്ടിൽ ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ ചുരുങ്ങിയത് ആവശ്യമാണ്. എസ്ഐപി നിക്ഷേപത്തിന് 500 രൂപയാണ് കുറഞ്ഞത് ആവശ്യം. അധിക നിക്ഷേപത്തിന് 1,000 രൂപയും വേണം. യൂണിറ്റുകൾ പിൻവലിക്കുന്നത് തടയുന്ന ലോക്ക് ഇൻ പിരിയഡ് ടെംപ്ൾടൺ ഇന്ത്യ ഇക്വുറ്റി ഇൻകം ഫണ്ടിലില്ല.
Also Read: 10 വർഷം കൊണ്ട് 80% ആദായം; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ട് ഇതാ

പകുതിയാക്കി ഉയർത്തിയ നിക്ഷേപം
എസ്ഐപി നിക്ഷേപകർക്ക് മൂന്ന് വർഷത്തേക്ക് 52.90 ശതമാനമാണ് ടെംപ്ൾടൺ ഇന്ത്യ ഇക്വുറ്റി ഇൻകം ഫണ്ട് നൽകിയ മൊത്ത ആദായം. അഞ്ച് വർഷത്തേക്ക് 64.81 ശതമാനവും ആദായം നൽകി. കഴിഞ്ഞ 2,3,5വർഷങ്ങളിൽ യഥാക്രമം 31.21 ശതമാനം, 29.64 ശതമാനം, 20.09 ശതമാനം ആദായ നിരക്കാണ് ഫണ്ട് രേഖപ്പെടുത്തിുയത്.
3 വർഷം എസ്ഐപിയായി 10,000 രൂപ നിക്ഷേപിയായൾക്ക് 5.51 ലക്ഷം രൂപയാണ് ഫണ്ട് നൽകിയത്. 3,60,000 രൂപയാണ് ആകെ നിക്ഷേപിച്ചത്. 1 ലക്ഷം ഒറ്റത്തവണ നിക്ഷേപിച്ചായളുടെ നിക്ഷേപം മൂന്ന് വർഷം കൊണ്ട് 1.78ലക്ഷമായി ഉയർന്നു. എസ്ഐപി നിക്ഷേപം അഞ്ച് വർഷത്തേക്ക് നടത്തിയയാൾക്ക് 9.89 ലക്ഷം രൂപയാണ് തിരികെ കിട്ടിയത്.
Also Read: കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ

പോർട്ട്ഫോളിയോ
ടെംപ്ൾടൺ ഇന്ത്യ ഇക്വുറ്റി ഇൻകം ഫണ്ട് പ്രധാന നിക്ഷേപം നടത്തിയിരിക്കുന്നത് ഇക്വുറ്റികളിലാണ്. 76.35 ശതമാനം തുകയാണ് ഫണ്ട് ഇക്വുറ്റിയിൽ നിക്ഷേപിച്ചത്. 58.13 ശതമാനം ലാർജ് കാപ് ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 13.82 ശതമാനം മിഡ്കാപിലും നിക്ഷേപിച്ചിട്ടുണ്ട്. എനർജി, ടെക്നോളജി, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ എന്നീ മേഖലകളിലെ ഓഹരികളിലാണ് കൂടുതൽ നിക്ഷേപം കമ്പനി നടത്തിയിട്ടുള്ളത്. പവർ ഗ്രിഡ് കോർപ്പേറേഷൻ ഓഫ് ഇന്ത്യ, ഇൻഫോസിസ് ലിമിറ്റഡ്, നാഷണൽ തെർമൽ പവർ എന്നിവയാണ് പ്രധാന നിക്ഷേപ നടത്തിയ കമ്പനികൾ.
Also Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാ