ലോക്ക്ഡൌണിന് ശേഷം നിങ്ങൾക്ക് തുടങ്ങാൻ പറ്റിയ കിടിലൻ ബിസിനസുകൾ; ഇത് ക്ലിക്കാകും ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് മാസത്തിലേറെയായി വീടുകളിൽ തന്നെ കഴിയുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. ലോക്ക്ഡൌൺ എപ്പോൾ അവസാനിക്കുമെന്നും കാര്യങ്ങളെല്ലാം എന്ന് പഴയതു പോലെയാകുമെന്നും ആർക്കും അറിയില്ല. എന്നാൽ പലരും പല ബിസിനസ് പ്ലാനുകളും ഇക്കാലയളവിൽ മനസ്സിൽ ആലോചിക്കുന്നുണ്ടാവാം. ഇക്കാലയളവിൽ നിരീക്ഷിച്ച ഒരു പ്രധാന കാര്യം എന്തെന്നാൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ബിസിനസ്സുകളാവും ഭാവിയിൽ കൂടുതൽ ശോഭിക്കുക. ലോക്ക്ഡൌൺ അവസാനിച്ചു കഴിഞ്ഞാൽ ചെയ്യാൻ പറ്റുന്ന ചില പുതിയ ബിസിനസ് ആശയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഓൺലൈൻ പലചരക്ക് വിതരണം
 

ഓൺലൈൻ പലചരക്ക് വിതരണം

എങ്ങനെ വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സാധനങ്ങൾ വീട്ടിലെത്തിക്കാമെന്നാണ് പലരും ഈ പ്രതിസന്ധി ഘട്ടത്തിൽ ആലോചിക്കുന്നത്. നഗരങ്ങളിലും മറ്റും ഈ രീതി നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ഇനിയുള്ള ഗ്രാമപ്രദേശങ്ങളിലേയ്ക്കും ഓൺലൈൻ രീതി വിപുലമാകാൻ സാധ്യതയുണ്ട്. ലോക്ക്ഡൌൺ കാലത്ത് ഓൺലൈൻ വിതരണ ആവശ്യം 1000% വരെ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഒരു ഓൺലൈൻ പലചരക്ക് ബിസിനസ്സ് ആരംഭിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കും.

ആരോഗ്യ പരിപാലന വസ്തുക്കളുടെ വിൽപ്പന

ആരോഗ്യ പരിപാലന വസ്തുക്കളുടെ വിൽപ്പന

ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങളുടെ മൊത്തക്കച്ചവടം അല്ലെങ്കിൽ ഓൺലൈൻ ബിസിനസ്സ് ലാഭകരമായ ഒന്നായിരിക്കും. അതായത് മാസ്കുകൾ, സാനിറ്റൈസർമാർ, ആരോഗ്യ പരിപാലന ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയും വിതരണവും അടുത്ത കുറച്ചു കാലത്തേയ്ക്ക് എങ്കിലും ലാഭകരമായ ബിസിനസായിരിക്കും.

കൊറിയർ സർവ്വീസ്

കൊറിയർ സർവ്വീസ്

കൊറിയർ സർവ്വീസിനും ഇനി ഡിമാൻഡ് കൂടും. അതായത് യാത്രകളും മറ്റും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആളുകൾ ഇനി കൂടുതൽ കൊറിയർ സർവ്വീസ് സേവനങ്ങളെ ആശ്രയിക്കാനിടയുണ്ട്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പാഴ്സലുകൾ എത്തിക്കുകയാണ് കൊറിയർ സർവ്വീസു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന് നിങ്ങൾക്ക് ഒരു വാഹനം അത്യാവശ്യമാണ്.

ബ്ലോഗിംഗ്

ബ്ലോഗിംഗ്

ഒരു രൂപ പോലും മുതൽമുടക്കില്ലാതെ ആരംഭിക്കാൻ പറ്റിയ ഒരു ബിസിനസാണിത്. കുറഞ്ഞ നിക്ഷേപത്തിലൂടെ, പരിധിയില്ലാത്ത വരുമാന സാധ്യത ഈ ഓൺ‌ലൈൻ ബിസിനസിനുണ്ട്. സ്ഥിരമായി ഉയർന്ന നിലവാരമുള്ളതുമായ ഉള്ളടക്കം എഴുതാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ബ്ലോഗിംഗിലൂടെ വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാം. ട്രാഫിക് വർദ്ധിപ്പിക്കുന്നതിന് മികച്ച എസ്ഇഒ അടങ്ങുന്ന ലേഖനങ്ങൾ സൃഷ്ടിക്കുക.

ചൈനയിൽ നിന്ന് നിർത്തി പോരുന്ന ബിസിനസ്സുകളെ ആകർഷിക്കാൻ ഒരുങ്ങി ഇന്ത്യ, സ്ഥലങ്ങൾ റെഡി

ഓൺലൈൻ ട്യൂട്ടർ

ഓൺലൈൻ ട്യൂട്ടർ

ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ വ്യക്തികൾക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് ഓൺലൈൻ ട്യൂട്ടറിംഗ് ജോലികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺലൈൻ ട്യൂട്ടറിംഗിന് മണിക്കൂറിൽ 5 മുതൽ 60 ഡോളർ വരെ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് പ്രാവീണ്യമുള്ള വിഷയങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിലിരിക്കുന്നവരെ നിങ്ങളുടെ സ്വന്തം വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് പഠിപ്പിക്കാനാകും.

കടത്തിൽ മുങ്ങി താഴ്ന്ന് യുഎഇ എക്സ്ചേഞ്ച് ഉടമ ബി.ആർ ഷെട്ടി; അമ്പരപ്പിക്കുന്ന വളർച്ചയും തകർച്ചയും

മേക്കപ്പ് പ്രൊഫഷണൽ

മേക്കപ്പ് പ്രൊഫഷണൽ

ഈ ബിസിനസിന് നിക്ഷേപം അൽപ്പം കൂടുതലാണെങ്കിലും മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ഒരു സംരംഭമാണിത്. നിങ്ങൾക്ക് വൈദഗ്ധ്യമുണ്ടെങ്കിൽ അല്ലെങ്കിൽ മേക്കപ്പ് പ്രൊഫഷണലാകാൻ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ ഓരോ ദിവസവും നിങ്ങളുടെ റേറ്റിംഗും വരുമാനവും വർദ്ധിപ്പിക്കാനാകും.

ട്വീറ്റ് വിനയായി, എലോൺ മസ്‌ക്കിന് ടെസ്‌ല സിഇഒ സ്ഥാനം നഷ്ട്ടപ്പെട്ടേക്കാം

യൂട്യൂബ്

യൂട്യൂബ്

ഫാഷൻ, വ്ലോഗിംഗ്, യാത്ര, സാങ്കേതിക വിദ്യ, സംഗീതം, നൃത്തം തുടങ്ങി നിങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ആളുകളുമായി പങ്കുവയ്ക്കാനും നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പറ്റുന്ന മികച്ച ഒരു പ്ലാറ്റ്ഫോമാണ് യൂട്യൂബ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. നിങ്ങളുടെ വീഡിയോ കാണുന്ന ആളുകളും എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് പരസ്യങ്ങളിലൂടെ ഉയർന്ന പ്രതിഫലം നേടാൻ നിങ്ങൾക്ക് സാധിക്കും.

ഓൺലൈൻ ബേക്കറി

ഓൺലൈൻ ബേക്കറി

നിങ്ങൾ ബേക്കിംഗ് ആസ്വദിക്കുകയും മധുര പലഹാരങ്ങളും മറ്റും ഉണ്ടാക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു ബിസിനസാണ് ഓൺലൈൻ ബേക്കറി. തയ്യാറാക്കുന്ന കേക്കിന്റെ സവിശേഷതകൾക്കും തൂക്കത്തിനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഓൺലൈൻ മെനു തയ്യാറാക്കുക, ഓർഡറുകൾ സ്വീകരിക്കുക, നൽകുക എന്നിവയാണ് ഓൺലൈൻ ബേക്കറി ബിസിനസിലൂടെ നിങ്ങൾ ചെയ്യേണ്ടത്.

Read more about: business ബിസിനസ്
English summary

The Best Business Ideas You Can Start After Lockdown| ലോക്ക്ഡൌണിന് ശേഷം നിങ്ങൾക്ക് തുടങ്ങാൻ പറ്റിയ കിടിലൻ ബിസിനസുകൾ; ഇത് ഉറപ്പായും ക്ലിക്കാകും

One important thing that has been noticed during this period is that technology-enabled businesses will be much brighter in the future. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X