ചെറുപ്പക്കാർ പണം സമ്പാദിക്കുമ്പോൾ ഒഴിവാക്കേണ്ട 3 തെറ്റുകൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക ചെറുപ്പക്കാരും ജോലി ചെയ്യുമ്പോൾ അവരുടെ റിട്ടയർമെന്റ് സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. പ്രത്യേകിച്ചും, പ്രൊഫഷണൽ കരിയറിന്റെ തുടക്കത്തിൽ. ആ സമയത്ത് റിട്ടയർമെന്റ് ആസൂത്രണത്തിന് ഇനിയും സമയമുണ്ടെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ സാമ്പത്തികമായി സ്വതന്ത്രമായ ജീവിതം നയിക്കാൻ സമ്പാദ്യവും നിക്ഷേപവും പോലെ വിരമിക്കൽ ആസൂത്രണവും പ്രധാനമാണെന്ന വസ്തുത തിരിച്ചറിയണം. വിരമിക്കൽ പോലുള്ള ദീർഘകാല നിക്ഷേപത്തിനായി ആസൂത്രണം ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില തെറ്റുകളാണ് ചുവടെ നൽകിയിരിക്കുന്നത്.

കൃത്യസമയം
 

കൃത്യസമയം

വിരമിക്കലിനുള്ള ആസൂത്രണം കൃത്യസമയത്ത് ആരംഭിക്കണം. വൈകി ആരംഭിക്കുന്നത് ഒരു തെറ്റായ രീതിയാണ്. നേരത്തെ നിങ്ങൾ നിക്ഷേപം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ഒരു വലിയ തുക നിർമ്മിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് മനസ്സിലാക്കണം. അതായത് ഒരു വ്യക്തി 20 വർഷത്തേക്ക്‌ പ്രതിമാസം 2,000 രൂപ നിക്ഷേപിക്കുന്നതിനേക്കാൾ കൂടുതലാണ്. ഒരു വ്യക്തി 30 വർഷത്തേക്ക്‌ ഓരോ മാസവും 1,000 രൂപ നിക്ഷേപിക്കുന്നത്.

സാധാരണക്കാർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതികൾ; ജൂലൈ മുതൽ പലിശ നിരക്കുകൾ ഇങ്ങനെ

റിസ്ക്ക്

റിസ്ക്ക്

ഒരാൾക്ക് തിരഞ്ഞെടുക്കാൻ താത്പര്യമുള്ള റിസ്ക്കിന് അനുസരിച്ച് അസറ്റ് ക്ലാസ് തിരഞ്ഞെടുക്കാം. ആളുകൾ പലപ്പോഴും ഉയർന്ന വരുമാനത്താൽ ആകർഷിക്കപ്പെടുകയും അപകടകരമായ ആസ്തികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് നിങ്ങൾ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം നഷ്‌ടപ്പെടാൻ കാരണമാകും. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള ശേഷി പ്രായം, ഉത്തരവാദിത്തങ്ങൾ, ആശ്രിതരുടെ എണ്ണം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. ഉദാഹരണത്തിന്, അവിവാഹിതനായ വ്യക്തിക്ക് വിവാഹിതനായ വ്യക്തിയെക്കാൾ കൂടുതൽ റിസ്ക് എടുക്കാം.

ജോലിക്കാർക്കും പ്രവാസികൾക്കും രണ്ട് ലക്ഷം രൂപ ലാഭിക്കാം; പാഴാക്കി കളയരുത് ഈ അവസരം

എമർജൻസി ഫണ്ട്

എമർജൻസി ഫണ്ട്

നിങ്ങൾക്ക് പരിമിതമായ സാമ്പത്തിക മൂലധനമാണുള്ളതെങ്കിൽ ഒരു സുരക്ഷാ വല കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്. എമർജൻസി അല്ലെങ്കിൽ ആകസ്മിക ഫണ്ട് നിർബന്ധമായും ഉണ്ടായിരിക്കണം. അതിൽ ഒമ്പത് മാസം മുതൽ ഒരു വർഷം വരെ ആവശ്യമായ ചെലവുകൾക്ക് തുല്യമായ തുക ഉണ്ടായിരിക്കണം. അതിനാൽ, നിങ്ങൾക്ക് എന്തെങ്കിലും മെഡിക്കൽ എമർജൻസി അല്ലെങ്കിൽ തൊഴിൽ നഷ്ടം നേരിടേണ്ടിവന്നാൽ, നിങ്ങളുടെ നിലവിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കേണ്ടി വരില്ല.

എസ്ബിഐയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രത്യേക ബാലന്‍സ് നിലനിര്‍ത്താന്‍ നിങ്ങള്‍ അറിയേണ്ട 10 കാര്യങ്ങള്‍ ഇതാ

English summary

ചെറുപ്പക്കാർ പണം സമ്പാദിക്കുമ്പോൾ ഒഴിവാക്കേണ്ട 3 തെറ്റുകൾ ഇവയാണ്

Most young people never think about their retirement savings when they work. Especially, early in a professional career. At that point, people think there is still time for retirement planning. Read in malayalam.
Story first published: Tuesday, December 24, 2019, 10:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X