രാജ്യത്ത് ആദായ നികുതിയുടെ പരിധിയിൽ വരുന്നവരുടെ എണ്ണം വളരെ കുറവാണ്. വരുമാനമുണ്ടെങ്കിലും വെട്ടിപ്പ് നടത്തി ആദായ നികുതിയിൽ നിന്ന് ഒഴിവാകുന്നവരുമുണ്ട്. ഇതോടൊപ്പം നിക്ഷേപങ്ങളിൽ ചേരുന്നത് വഴി നികുതിയിളവ് നേടാനും കേന്ദ്രസർക്കാർ അവസരമൊരുക്കുന്നുണ്ട്. എന്നാൽ ഇത്രയൊന്നും വരുമാനമില്ലാത്തതിനാൽ ഞങ്ങൾക്ക് ഇതൊന്നും ബാധകമല്ലെന്ന് കരുതുന്നവരുണ്ടെങ്കിൽ അവിടെ തെറ്റി. വരുമാനം പരിധി കടക്കുന്നവരാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നാണ് പൊതുവായ ധാരണ. ഇത് തെറ്റിധാരണയാണെന്ന് പറയേണ്ടി വരും.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 ലാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതിനെ പറ്റി പറയുന്നത്. ഏതൊക്ക സാഹചര്യങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ഈ സെക്ഷനിൽ പറയുന്നുണ്ട്. വരുമാനത്തില്‍ നിന്ന് നികുതി പിടിച്ചില്ലെങ്കിലും വർഷത്തിൽ വരുമാനമൊന്നും നേടിയിട്ടില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നേരത്തെ നിലനിന്നിരുന്ന സാഹചര്യങ്ങളില്‍ നിന്ന് പുതിയ ചില സാഹചര്യങ്ങള്‍ കൂടി ആദായ വനികുതി വകുപ്പ് ഈയിടെ ഉൾ്പ്പെടുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ (അസസ്മെന്റ് ഇയര്‍ 2022-23) ഏതൊക്കെ സാഹചര്യങ്ങളില്‍ വ്യക്തികള്‍ ആദായ നികുതി റിട്ടേണ്‍ സമര്പ്പിക്കമമെന്ന് നോക്കാം.

സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പരിധി കടന്നാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 2.5 ലക്ഷം രൂപയാണ് പൊതു വിഭാഗത്തിനുള്ള വരുമാന പരിധി. 60 വയസ് മുതല്‍ 80 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഇത് 3 ലക്ഷവും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വരുമാന പരിധി 5 ലക്ഷവുമാണ്. ഇന്ത്യയ്ക്ക് പുറത്ത് ആസ്തിയുള്ളവര്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാണ്. സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ടില്‍ 1 കോടിക്ക് മുകളിൽ നിക്ഷേപമുള്ളവരും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം, ഒന്നോ രണ്ടോ അക്കൗണ്ടിലോ തുക ചേർത്ത് 1 കോടി കടന്നാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. സാമ്പത്തിക വര്‍ഷത്തില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിൽ നികുതി റിട്ടേൺ സമർപ്പിക്കണം.
Also Read: 40 വയസിൽ തന്നെ 12,000 രൂപ മാസ പെൻഷൻ കിട്ടിയാലോ; ഇത് കേന്ദ്ര സർക്കാർ ഉറപ്പ്; നോക്കുന്നോ

വിദേശ യാത്രയ്ക്ക് 2 രൂപ ചെലവാക്കിയിട്ടുണ്ടെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. സ്വന്തം യാത്രയ്ക്കോ മറ്റുള്ളവരുടെ യാത്രയ്ക്കോ വേണ്ടി ചെലവാക്കിയ തുകയായാലും ഇത് ബാധകമാണ്. സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുത ബില്‍ ഇനത്തില്‍ 1 ലക്ഷം രൂപ ചെലവാക്കിയ വ്യക്തികള്‍ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസിലെ മൊത്തം കച്ചവടം 60 ലക്ഷത്തില്‍ കടന്നെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. പ്രൊഷണലുകള്‍ക്ക് ഗ്രോസ് റസീപ്റ്റ് 10 ലക്ഷത്തില്‍ കടന്നാല്‍ ഇത് ബാധകമാണ്. 60 വയസിന് താഴെ പ്രായമുള്ളവരില്‍ നിന്ന് ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് ഇനത്തിൽ 25000 രൂപയില്‍ കൂടുതല്‍ ഈടാക്കിയാല്‍ റിട്ടേൺ സമർപ്പിക്കണം. 60 വയസ് കടന്നവര്‍ക്ക് 50,0000 രൂപ ടിഡിഎസ് പിടിച്ചാലാണ് റിട്ടേൺ സമർപ്പിക്കേണ്ടത്.

ഇത്തരത്തിൽ പുതിയ സാഹചര്യങ്ങൾ കൂടി ഉൾപ്പെടുത്തിയത് നികുതി വെട്ടിപ്പ് തടയുമെന്നാണ് വിദഗ്ധ അഭിപ്രായം. പുതിയ ഭേദഗതി വരുന്നതോടെ നികുതി കള്ളത്തരങ്ങള്‍ ഒഴിവാക്കാനാകും. ബിസിനസിലൂടെ മികച്ച ലാഭമുണ്ടാക്കി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുന്നവരെ പിടിക്കാം. പുതിയ ഭേദഗതിയോടെ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അതിലെ വരുമാനവും പ്രവർത്തന വരുമാനവും പരിശോധിച്ച് ആവശ്യമെങ്കിൽ നോട്ടീസ് അയക്കാൻ പ്രത്യക്ഷ നികുതി ബോർഡിന് സാധിക്കും.