10 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം ലഭിക്കുന്ന ഇക്വിറ്റി ഫണ്ടുകള്‍ ഏതൊക്കെ എന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം മ്യൂച്വല്‍ ഫണ്ടുകളാണ് നമുക്കെല്ലാവര്‍ക്കുമറിയാം. വൈവിധ്യവത്ക്കരിച്ച മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് ഏറെ നേട്ടം നേടിത്തരികയും ചെയ്യും.

 
10 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം ലഭിക്കുന്ന ഇക്വിറ്റി ഫണ്ടുകള്‍ ഏതൊക്കെ എന്നറിയാം

കഴിഞ്ഞ 10 വര്‍ഷത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നാറോ സെക്ടര്‍, തീം ഫണ്ടുകള്‍ പോലും മികച്ച നേട്ടം നല്‍കിയിട്ടുണ്ട്. ആദായം നല്‍കുന്നതില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് സ്‌മോള്‍, മിഡ് ക്യാപ് ഫണ്ടുകളാണ്.

ക്രിപ്‌റ്റോ കറന്‍സിയില്‍ എങ്ങനെ നിക്ഷേപിക്കാമെന്നറിയാമോ?

കഴിഞ്ഞ 10 വര്‍ഷ കാലയളവിനുള്ളില്‍ ടെക്‌നോളജി മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഇക്വിറ്റി ഫണ്ടുകളാണ് ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയവയുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. 19.7 ശതമാനം ആദായമാണ് ഇവ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.

കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

പട്ടികയില്‍ രണ്ടാമതുള്ളത് സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ 17.8 ശതമാനം ആദായമാണ് അവ നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 16 മാസങ്ങളില്‍ അനവധി സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ 100 ശതമാനം ഉയര്‍ന്ന ആദായമാണ് ന്‍കിയിരിക്കുന്നത്. മിഡ് ക്യാപ് ഫണ്ടുകള്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിന്നും ഏറെ പുറകിലല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ 17.2 ശതമാനം ആദായമാണ് മിഡ് ക്യാപ് ഫണ്ടുകള്‍ നല്‍കിയിരിക്കുന്നത്.

വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

ആശുപത്രികള്‍, പരിശോധനാ ലാബുകള്‍, മരുന്ന് നിര്‍മാതാക്കള്‍ തുടങ്ങിയ ഫാര്‍മ ഓഹരികളില്‍ മാത്രമായി നിക്ഷേപിച്ചതില്‍ നിന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിലുണ്ടായ നേട്ടം 16.7 ശതമാനമാണ്. കോവിഡ് വ്യാപനം വ്യാപകമായ കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി ഈ ഓഹരികള്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്.

എന്താണ് ഭവനവായ്പാ റീഫൈനാന്‍സിംഗ്? നേട്ടങ്ങള്‍ എന്തൊക്കെ?

കഴിഞ്ഞ 10 വര്‍ഷങ്ങളിലായി എംഎന്‍സി ഓഹരികളില്‍ കേന്ദ്രീകരിച്ച് നടത്തിയ നിക്ഷേപങ്ങള്‍ 15.6 ശതമാനം ആദായമാണ് നല്‍കിയിരിക്കുന്നത്.

വരും പതിറ്റാണ്ടിലും ഇതേ ആദായ നിരക്ക് തുടരുവാനാണ് സാധ്യത. തീം, സെക്ടര്‍ ഫണ്ടുകള്‍ എന്നിവ റിസ്‌ക് ഉള്ളവയാണ്. റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യം അനുസരിച്ചാണ് ഏത് ഫണ്ടില്‍ നിക്ഷേപം നടത്തേണമെന്ന് തീരുമാനിക്കേണ്ടത്.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

നിങ്ങള്‍ക്ക് തനിച്ച് ഒരു നിക്ഷേപ തീരുമാനം കൈക്കൊള്ളുവാന്‍ സാധിക്കുന്നില്ല എങ്കില്‍ ഏതെങ്കിലും നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം തേടാം.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Read more about: investment bitcoin
English summary

these are the equity fund categories which delivered the highest return in a decade | 10 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം ലഭിക്കുന്ന ഇക്വിറ്റി ഫണ്ടുകള്‍ ഏതൊക്കെ എന്നറിയാം

these are the equity fund categories which delivered the highest return in a decade
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X