പങ്കാളിത്ത ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു വീട് നിര്‍മിക്കുവാന്‍ നമ്മളില്‍ പലരും ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. ദീര്‍ഘകാല സ്വഭാവമുള്ളവയാണ് ഭവന വായ്പകള്‍. പൊതുവേ വലിയ തുകയായിരിക്കും ഭവന വായ്പയായി എടുക്കുക എന്നതിനാല്‍ തിരിച്ചടവ് കാലയളവ് ഉയര്‍ന്നതായിരിക്കും. ഒരു വ്യക്തിയ്ക്ക് സ്വന്തം പേരില്‍ മാത്രമല്ല മറ്റൊരു വ്യക്തിയുമായി ചേര്‍ന്നും ഭവന വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. പങ്കാളിത്ത ഭവന വായ്പയ്ക്കായി നമുക്ക് ആരുമായി ചേര്‍ന്നും അപേക്ഷ സമര്‍പ്പിക്കാം.

 

Also Read : വായ്പാ ബാധ്യതകള്‍ വേഗത്തില്‍ തീര്‍ക്കാം; തിരിച്ചടവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പങ്കാളിത്ത വായ്പയില്‍

പങ്കാളിത്ത വായ്പയില്‍

പങ്കാളിത്ത വായ്പയില്‍ ബാങ്കിന്റെ റിസ്‌ക് സാധ്യത കുറയുന്നത് കൊണ്ട്തന്നെ വായ്പ ലഭിക്കുവാനുള്ള സാധ്യത ഉയര്‍ന്നതാണ്. സാധാരണഗതിയില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് പങ്കാളിത്ത ഭവന വായ്പയ്ക്കായി കൂടുതലായും അപേക്ഷിക്കാറ്. എന്നാല്‍ മറ്റ് ബന്ധങ്ങളില്‍ ഉള്ളവര്‍ക്കും പങ്കാളിച്ച ഭവന വായ്പയ്ക്കായി അപേക്ഷിക്കാവുന്നത്. എന്നാല്‍ ഓരോ ബന്ധങ്ങളിലും വായ് പ അനുവദിക്കുന്നതിനുള്ള ബാങ്കിന്റെ മാനദണ്ഡങ്ങള്‍ വ്യത്യാസമായിരിക്കും.

Also Read : ഇന്‍കംടാക്‌സ് നോട്ടീസ് ലഭിച്ചോ? എന്ത് ചെയ്യാമെന്നറിയൂ

പങ്കാളിത്ത വായ്പകളിലെ നിബന്ധനകള്‍

പങ്കാളിത്ത വായ്പകളിലെ നിബന്ധനകള്‍

പിന്‍തുടര്‍ച്ചാവകാശ നിയമങ്ങളാല്‍ പങ്കാളിത്ത വായ്പകളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിബന്ധനകളുണ്ട്. ആസ്തിയുടെ അവകാശികളില്‍ ഒരാള്‍ മരണപ്പെടുന്നത് വഴിയുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഉള്‍പ്പെടാന്‍ ബാങ്കുകള്‍ക്ക് താത്പര്യമില്ലാത്തതിനാലാണത്. ഭാര്യയും ഭര്‍ത്താവുമാണ് പങ്കാളിത്ത വായ്പ എടുക്കുന്നതെങ്കില്‍ ഇത്തരം സങ്കീര്‍ണതകളൊന്നുമില്ല. ഇരുവരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാളായിരിക്കും നിയമപരമായുള്ള പിന്തുടര്‍ച്ചാ അവകാശി. അതുകൊണ്ട് തന്നെ എല്ലാ ബാങ്കുകളും ഭാര്യാ ഭര്‍ത്താക്കന്മാരുടെ പങ്കാളിത്ത വായ്പാ അപേക്ഷകള്‍ എളുപ്പത്തില്‍ അനുവദിക്കാറുണ്ട്.

പങ്കാളിത്ത വായ്പാ അപേക്ഷ

പങ്കാളിത്ത വായ്പാ അപേക്ഷ

പങ്കാളിത്ത വായ്പാ അപേക്ഷ അനുവദിക്കുന്നതിന് മുമ്പായി പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബാങ്കുകളാണ് പരിശോധിക്കുക. ആരൊക്കെയാണ് പ്രസ്തുത ആസ്തിയുടെ സഹ ഉടമകളെന്നും ഭവന വായ്പയ്ക്കായ് അപേക്ഷ നല്‍കിയിട്ടുള്ള സഹ അപേക്ഷകര്‍ ആരൊക്കെയാണ് എന്നതുമാണ്. സഹ ഉടമകള്‍ അല്ലാത്തവര്‍ക്കും അവരുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്ത വായ്പ സ്ഥാപനം അനുവദിക്കാറുണ്ട്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പുറമേ മാതാ പിതാക്കളും മക്കളും അല്ലെങ്കില്‍ സഹോദരര്‍ എന്നിങ്ങനെയാണ് പങ്കാളിത്ത ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നവരില്‍ അധികവും. ഈ ഓരോ ബന്ധങ്ങളെയും ബാങ്കുകള്‍ എങ്ങനെയാണ് വിലയിരുത്തുന്നതെന്ന് നമുക്ക് നോക്കാം.

മാതാപിതാക്കളും മകനും

മാതാപിതാക്കളും മകനും

മാതാപിതാക്കളില്‍ ഒരാളും മകനും പങ്കാളിത്ത ഭവന വായ്പയ്ക്കായ് അപേക്ഷിച്ചാല്‍ ഇരുവര്‍ക്കും ആസ്തിയില്‍ സഹ ഉടമസ്ഥതയുണ്ടോ എന്ന് ബാങ്കുകള്‍ പരിശോധിക്കും. അങ്ങനെയാണെങ്കില്‍, ആ മകന്‍ ഒറ്റ മകനാണെങ്കില്‍ ബാങ്ക് വായ്പ അനുവദിക്കും. മറ്റ് സഹോദരങ്ങള്‍ ഇല്ലെങ്കില്‍ ആസ്തിയിന്മേല്‍ ഉടമസ്ഥത തര്‍ക്കം ഉണ്ടാവില്ലെന്നതിനാലാണത്. മറ്റ് സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ മിക്ക സ്ഥാപനങ്ങളും സഹ ഉടമസ്ഥതയുള്ള ആസ്തികള്‍ക്ക് മേല്‍ പങ്കാളിത്ത വായ്പ അനുവദിക്കാറില്ല. എന്നാല്‍ അപേക്ഷന്‍ ഒറ്റ മകനായിരിക്കുകയും ആസ്തിയുടെ പൂര്‍ണ ഉടമസ്ഥത ആയാള്‍ക്ക് ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാതാവോ പിതാവോ വായ്പാ യോഗ്യത ഉയര്‍ത്തുവാന്‍ മാത്രമായി പങ്കാളിത്ത വായ്പയ്ക്കായി അപേക്ഷിച്ചാല്‍ ബാങ്ക് അത്തരം വായ്പകള്‍ അനുവദിച്ചു നല്‍കാറുണ്ട്.

മാതാപിതാക്കളും മകളും

മാതാപിതാക്കളും മകളും

മിക്ക ബാങ്കുകളും മാതാപിതാക്കളോടൊപ്പം പങ്കാളിത്ത ഭവനവായ്പയ്ക്കായി അപേക്ഷിക്കുന്ന വിവാഹിതയായ മകള്‍ക്ക് ആസ്തിയില്‍ വിഹിതമില്ലയെങ്കില്‍ വായ്പ അനുവദിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ വിവാഹിതയായ സ്ത്രീയുടെ നിയമ പരമായ പിന്തുടര്‍ച്ചാവകാശി ഭര്‍ത്താവയതിനാല്‍ അച്ഛന്റെ ആസ്തിയിന്മേലുള്ള അവകാശം മറ്റ് സഹോദരങ്ങള്‍ക്കായിരിക്കും. അവിഹാതയായ മകള്‍ക്കൊപ്പമാണ് പങ്കാളിത്ത ഭവന വായ്പയ്ക്കായി അപേക്ഷിക്കുന്നത് എങ്കില്‍ മകന്റെ അപേക്ഷ പരിഗണിച്ച അതേ മാതൃകയില്‍ തന്നെയാവും ഈ അപേക്ഷയും പരിഗണിക്കുക.അവിവാഹിതയായ മകളാണ് ആസ്തിയുടെ പൂര്‍ണ ഉടമ എങ്കില്‍ ബാങ്കുകള്‍ പങ്കാളിത്ത വായ്പ അനുവദിച്ചു നല്‍കും.

Also Read : യൂസ്ഡ് കാര്‍ വാങ്ങിക്കുവാനായി വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പങ്കാളിയുടെ വരുമാനം

പങ്കാളിയുടെ വരുമാനം

നിങ്ങള്‍ വിവാഹം കഴിഞ്ഞ വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ധനകാര്യ സ്ഥാപനം അനുവാദം നല്‍കുന്ന പക്ഷം നിങ്ങളുടെ പങ്കാളിയുടെ വരുമാനം വായ്പാ അപേക്ഷയില്‍ കാണിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് വായ്പ അനുവദിക്കുന്ന സ്ഥാപനമാണ്.രാജ്യത്തെ മിക്ക ബാങ്കുകളും വായ്പ അനുവദിക്കുന്നതിനായി അപേക്ഷകന്‍ / അപേക്ഷയുടെ പങ്കാളിയുടെ വേതനം വരുമാന ശ്രോതസ്സായി പരിഗണിക്കാറുണ്ട്. നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കുവാനായി പങ്കാളിയുടെ വരുമാനം ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമാണ് ബാങ്ക് ഇതിന് അനുമതി നല്‍കുകയുള്ളൂ.

വായ്പാ ആസൂത്രണം

വായ്പാ ആസൂത്രണം

നിങ്ങള്‍ പങ്കാളിയുടെ വേതനമാണ് വരുമാന ശ്രോതസ്സായി കാണിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പങ്കാളിയെ വായ്പയുടെ സഹ അപേക്ഷകനാക്കേണ്ടതുണ്ട്. വായ്പ എടുത്ത് കഴിഞ്ഞ് വീണ്ടും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകളുണ്ടായാല്‍ സംഗതി വീണ്ടും വഷളാകും. സാമ്പത്തികമായി നിങ്ങള്‍ പ്രതിസന്ധിയിലാണെങ്കില്‍ നിങ്ങളുടെ വായ്പകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന വ്യക്തമായ ആസൂത്രണം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരിക്കണം എന്നത് സുപ്രധാനമായ കാര്യമാണ്.

Read more about: loan
English summary

these are the important points to remember while you go for join home loan with your family members

these are the important points to remember while you go for join home loan with your family members
Story first published: Tuesday, November 2, 2021, 12:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X