എസ്ബിഐയുടെ മുന്നറിയിപ്പ്; വ്യക്തിഗത,സാമ്പത്തീക വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് ഇന്ന് ബാങ്കുകളും മാറ്റ് സാമ്പത്തീക സ്ഥാപനങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അക്കൗണ്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും നഷ്ടപ്പെടാനുള്ള സാധ്യതകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ).

 
എസ്ബിഐയുടെ മുന്നറിയിപ്പ്; വ്യക്തിഗത,സാമ്പത്തീക വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്

ഇത്തരത്തില്‍ ഒരു വ്യക്തിയുടെ വിലയേറിയ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ചില സുരക്ഷാ മുന്‍കരുതലുകളാണ് എസ്ബിഐ ഉപയോക്താക്കളുമായി പങ്കുവയ്ക്കുന്നത്.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

സുരക്ഷിതമല്ലാത്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ പാടില്ല എന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. അപരിചിതരായ വ്യക്തികളുടെ ഉപദേശം കേട്ട് ഒരു അപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ല. അവ ഉപയോഗിച്ച് നിങ്ങളുടെ ഒടിപി, പിന്‍, സിവിവി തുടങ്ങിയ കാര്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള സാധ്യതകളുണ്ട്.

എല്‍ഐസി ആധാര്‍ശില സ്‌കീം; വനിതാ നിക്ഷേപകര്‍ക്ക് ദിവസം 29 രൂപ വീതം മാറ്റിവച്ചാല്‍ നേടാം 4 ലക്ഷം രൂപ

വാട്‌സാപ്പിലൂടെ വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. സംശയമുള്ള ലിങ്കുകളില്‍ ഒന്നും കയറാതിരിക്കുക. പ്ലോസ്‌റ്റോറില്‍ നിന്ന് മാത്രം അപ്ലിക്കേഷനുകല്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈനായി യാതൊരു സാമ്പത്തീക ഇടപാടുകളും നടത്താതിരിക്കുക. പൊതു ഇടങ്ങളിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണ ഇടപാടുകള്‍ നടത്താതിരിക്കുക.

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

ബാങ്കില്‍ നിന്നെന്ന വ്യാജേന നിങ്ങളെ തേടിയെത്തുന്ന ഫോണ്‍ കോളുകള്‍ സംശയദൃഷ്ടിയോടെ മാത്രം നോക്കിക്കാണുക. ഫോണിലൂടെയോ ഇമയെില്‍ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയോ അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചാല്‍ അവ നല്‍കാതിരിക്കുക. അക്കൗണ്ട് വിവരങ്ങളോ പിന്‍ നമ്പറുകളോ ഒടിപി നമ്പറോ ചോദിച്ച് ബാങ്കില്‍ നിന്ന് ഒരിക്കലും നിങ്ങളെ ഫോണില്‍ ബന്ധപ്പെടില്ല എന്ന് എപ്പോഴും ഓര്‍ക്കുക.

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

അക്കൗണ്ടില്‍ നിങ്ങളുടെ അറിവോടെയല്ലാതെ എന്തെങ്കിലും ഇടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ ബാങ്കില്‍ അറിയിക്കുക. ബാങ്ക് നിര്‍ദേശിക്കുന്ന പക്ഷം ആവശ്യമെങ്കില്‍ പോലീസിലും പരാതി നല്‍കുക. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പാസ്വേഡ് യൂസര്‍നെയിം എന്നിവ നിശ്ചിത ഇടവേളകളില്‍ മാറ്റിക്കൊണ്ടിരിക്കാം.

ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തീക വിവരങ്ങളും ഒപ്പം അക്കൗണ്ടിലെ പണവും നമുക്ക് സുരക്ഷിമാക്കാം.

Read more about: sbi
English summary

these are the important things should keep in mind to make safe personal and financial data | എസ്ബിഐയുടെ മുന്നറിയിപ്പ്; വ്യക്തിഗത,സാമ്പത്തീക വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

these are the important things should keep in mind to make safe personal and financial data
Story first published: Monday, July 12, 2021, 18:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X