വിദ്യാഭ്യാസ വായ്പ എടുക്കുവാന്‍ തയ്യാറെടുക്കുകയാണോ? ഈ അഞ്ച് കാര്യങ്ങള്‍ അറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ അധ്യയന കാലത്തേക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥിലോകം. ഉന്നത വിദ്യാഭ്യാസത്തിനായി തങ്ങള്‍ക്ക് പ്രിയപ്പെട്ട കോഴ്‌സും അത് പഠിക്കാനുള്ള സ്ഥാപനവും കണ്ടെത്തുന്ന ആലോചനകളിലാണ് പലരും. മികച്ച കോഴ്‌സിനും കോളേജിനുമായി നല്ലൊരു തുക തന്നെ ചിലവഴിക്കേണ്ടി വരുന്ന കാലത്തിലാണ് നാം ഉള്ളത്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വായ്പകള്‍ക്കും പ്രാധാന്യം ഏറി വരികയാണ്. ബാങ്കിംഗ് മേഖലയിലെ കിടമത്സരം വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും കാണാവുന്നതാണ്.

 

വിദ്യാഭ്യാസ വായ്പ എവിടെ? എങ്ങിനെ?

വിദ്യാഭ്യാസ വായ്പ എവിടെ? എങ്ങിനെ?

എന്നാല്‍ ബാങ്കുകളുടെ പരസ്യങ്ങള്‍ കണ്ടും പ്രലോഭനങ്ങളില്‍ വീണുമല്ല വായ്പയെടുക്കുന്ന കാര്യം നാം തീരുമാനിക്കേണ്ടത്. ആഗ്രഹിച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ വായ്പയുടെ സഹായം കൂടിയേ തീരു എന്ന് ഉറപ്പാണെങ്കില്‍ മാത്രം വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ആലോചിക്കുക. പഠനത്തിന് ശേഷം വായ്പ പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടതാണെന്ന് ഓര്‍മയിലുണ്ടാകണം. ഏതെങ്കിലും ഒരു സ്വാകാര്യ സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ ഫീസായി നല്‍കി ഒരു കോഴ്‌സ് പഠിച്ചിറങ്ങിയത് ശേഷം മതിയായ വരുമാനം ലഭിക്കുന്ന ഒരു ജോലി ലഭിക്കുന്നതില്‍ പരാജയപ്പെട്ടാലുള്ള അവസ്ഥ ഒന്ന് ഓര്‍ത്ത് നോക്കിയേ. അതുകൊണ്ട് തന്നെ വായ്പ എടുക്കും മുമ്പ് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സ്. അതിന്റെ സാധ്യതകള്‍ ഒപ്പം പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ അംഗീകാരം തുടങ്ങിയ കാര്യങ്ങളൊക്കെ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്.

തിരിച്ചടവ്

തിരിച്ചടവ്

ഏറ്റവും മികച്ച സ്ഥാപനത്തില്‍ തന്നെ പഠിക്കുവാന്‍ പരമാവധി ശ്രമിക്കുക. വിദ്യാഭ്യാസ വായ്പയുടെ മൊറട്ടോറിയം കാലാവധി പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം വരെയോ, ജോലി ലഭിച്ച് ആറ് മാസം വരെയോ ആണ്. ഇക്കാലയളവില്‍ തിരിച്ചടവ് നിര്‍ബന്ധമില്ലെങ്കിലും പലിശ ഈടാക്കും. വിദ്യാഭ്യാസ വായ്പയെടുക്കുന്ന പലരും തിരിച്ചടവിനെക്കുറിച്ച് ആലോചിക്കുന്നതു തന്നെ മൊറട്ടോറിയം കഴിയാറാകുമ്പോഴാണ്. എന്നാല്‍ മൊറട്ടോറിയം കാലത്ത് ആ സമയത്തെ പലിശ അടയ്ക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താല്‍ പിന്നീടുള്ള ബാധ്യതയില്‍ വലിയ കുറവ് വരും.

കോഴ്‌സും സ്ഥാപനവും

കോഴ്‌സും സ്ഥാപനവും

നിങ്ങള്‍ക്ക് അഡ്മിഷന്‍ ലഭിച്ച സ്ഥാപനത്തില്‍ കോഴ്‌സ് പഠിച്ചിറങ്ങിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വായ്പാഗഡു തിരിച്ചടയ്ക്കാന്‍ പാകത്തില്‍ ജോലി ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണം. ക്യാംപസ് പ്ലേസ്‌മെന്റ് ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തെരഞ്ഞടുക്കുന്നതാണ് നല്ലത്. പ്ലേസ്‌മെന്റ് എന്നത് പരസ്യ വാചകത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിനായി സ്ഥാപനത്തിന്റെ പൂര്‍വ്വകാല ക്യാംപസ് പ്ലേസ്‌മെന്റ് വിവരങ്ങള്‍ പരിശോധിക്കുകയും ഒപ്പം അതേ സ്ഥാപനത്തില്‍ അതേ കോഴ്‌സ് നേരത്തെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളോട് നേരിട്ട് അന്വേഷിക്കുകയും ചെയ്യാവുന്നതാണ്.

ഏത് ബാങ്കില്‍ നിന്ന്?

ഏത് ബാങ്കില്‍ നിന്ന്?

കോഴ്‌സും സ്ഥാപനവും ഉറപ്പിച്ചു കഴിഞ്ഞാല്‍ ഏത് ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുക്കണം എന്നതിനെപ്പറ്റി ആലോചിക്കാം. പലിശ നിരക്ക് മാത്രമായിരിക്കരുത് നിങ്ങള്‍ ബാങ്കിനെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. അതിനൊപ്പം വായ്പാ കാലാവധി, തിരിച്ചടവ് നിബന്ധനകള്‍, മൊറട്ടോറിയം, പ്രൊസസിംഗ് ചാര്‍ജുകള്‍, മാര്‍ജിന്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി വിലയിരുത്തി വേണം ഏത് ബാങ്കില്‍ നിന്ന് വായ്പ എടുക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുവാന്‍. വിവിധ ബാങ്കുകളിലെ ഈ വിവരങ്ങളെല്ലാം തമ്മില്‍ താരതമ്യം ചെയ്ത് വിലയിരുത്തിയതിന് ശേഷം നിങ്ങള്‍ക്ക് ഏറ്റവും ലാഭകരമായത് തിരഞ്ഞെടുക്കാം.

വായ്പാ കാലാവധി

വായ്പാ കാലാവധി

പ്രതിമാസ ഇഎംഐ തുക കുറയ്ക്കുന്നതിനായി മാത്രം ഉയര്‍ന്ന വായ്പാ പരിധി തെരഞ്ഞെടുക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍ വായ്പാ കാലാവധി ഉയരും തോറും പലി ഇനത്തില്‍ നമ്മള്‍ അടയ്‌ക്കേണ്ടുന്ന തുക കൂടി ഉയരുകയാണെന്ന കാര്യം ഇവിടെ സൗകര്യ പൂര്‍വം മറക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ വലിയ കാലാവധിയിലേക്ക് വായ്പ എടുക്കുന്നത് വഴി നമുക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാവുക. ഉദാഹരണത്തിന് 10 ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് 9% പലിശക്ക് എടുത്താല്‍ പ്രതിമാസ തിരിച്ചടവ് 20,758 രൂപയും ആകെ തിരിച്ചടവ് 12,45,501 രൂപയും ആകും. ഇതേ വായ്പ 10 വര്‍ഷത്തേക്കാണെങ്കില്‍ മാസഗഡു 12,668 രൂപയിലേക്ക് ചുരുങ്ങും. പക്ഷേ, ആകെ തിരിച്ചടവ് 15,20,109 രൂപയായി ഉയരും.

കൃത്യമായ തിരിച്ചടവ്

കൃത്യമായ തിരിച്ചടവ്

ജോലി ഉറപ്പുള്ള കോഴ്‌സ് ആണെങ്കില്‍ കുറഞ്ഞ സമയ ദൈര്‍ഘ്യത്തിലുള്ള വായ്പ എടുക്കുന്നതാണ് അഭികാമ്യം. മറ്റ് വായ്പകളെപ്പോലെ തന്നെ വിദ്യാഭ്യാസ വായ്പയും കൃത്യമായ തിരിച്ചടവ് നടത്തിയില്ലെങ്കില്‍ വലിയ ബാധ്യത സൃഷ്ടിക്കും. തിരിച്ചടവ് മുടങ്ങുന്നത് ചെറിയ പ്രായത്തില്‍ തന്നെ നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിനെ മോശമായി ബാധിക്കുകയും ചെയ്യും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് മറ്റ് വായ്പാ സേവനങ്ങള്‍ലഭിക്കാതിരിക്കാന്‍ കാരണമാകും.

.

Read more about: loan
English summary

these are the important things you should keep in mind before going for an education loan | വിദ്യാഭ്യാസ വായ്പ എടുക്കുവാന്‍ തയ്യാറെടുക്കുകയാണോ? ഈ അഞ്ച് കാര്യങ്ങള്‍ അറിയൂ

these are the important things you should keep in mind before going for an education loan
Story first published: Thursday, May 6, 2021, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X