ഈ വര്‍ഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ നികുതിദായകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതിനായാണ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ (www.incometax.gov.in) ജൂണ്‍ 7 മുതല്‍ ആദായ നികുതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. പോര്‍ട്ടലില്‍ ലഭ്യമായിരിക്കുന്ന എല്ലാ ഫീച്ചറുകളും ഉല്‍പ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷനും ആദായ നികുതി വകുപ്പ് ഉടന്‍ തന്നെ പുറത്തിറക്കും.

 

2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍

2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍

2020-21 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ഈ പുതിയ ഇ പോര്‍ട്ടല്‍ വഴിയാണ്. 2021 സെപ്തംബര്‍ 30 ആണ് ആദായ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ

പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ

2021 സാമ്പത്തീക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി JSON എന്ന പേരില്‍ പുതിയ ഒരു സംവിധാനം ആദായ നികുതി വകുപ്പ് അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഐടിആര്‍ 1,2,4 ഫോമുകള്‍ മാത്രമേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ ഈ ഫോമുകള്‍ ലഭിക്കുകയും ഡാറ്റ പ്രീ ഫില്‍ ചെയ്യുവാനും സാധിക്കും. വ്യക്തിഗത വിവരങ്ങള്‍, ശമ്പള വരുമാനം, ഡിവിഡന്റ് വരുമാനം, പലിശ വരുമാനം, മൂലധന നേട്ടങ്ങള്‍, ഫോം 26AS ല്‍ ലഭിക്കുന്ന മുഴുവന്‍ വിവരങ്ങളും എന്നിവ ഉള്‍പ്പെടുന്നതാണ് പ്രീ ഫില്‍ഡ് ഡാറ്റ.

നികുതി ക്രമം

നികുതി ക്രമം

2021 സാമ്പത്തീക വര്‍ഷം മുതല്‍ പുതിയ ഒരു ആനുകൂല്യത്തോടുകൂടിയ നികുതി നയം അവതരിപ്പിക്കപ്പെട്ടു. അതിനനുസരിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ക്ക് പഴയ നികുതി ക്രമമോ, പുതിയ നികുതി ക്രമമോ തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങള്‍ ശമ്പള വേതരനക്കാരനായ ഒരു വ്യക്തി ആണെങ്കില്‍ നികുതി ക്രമം മാറ്റുന്നത് തൊഴില്‍ ദാതാവിനെ അറിയിച്ചിട്ടുണ്ടെങ്കില്‍ അത് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ചെയ്യാവുന്നതാണ്.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള രേഖകള്‍ പരിശോധിക്കാം

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള രേഖകള്‍ പരിശോധിക്കാം

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള എല്ലാ രേഖകളും ഒത്തു നോക്കി പരിശോധിച്ച് ഉറപ്പുവരുത്തുക. വരുമാനം രേഖപ്പെടുത്തിയിരിക്കുന്നതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിയുവാന്‍ ഇതുവഴി സാധിക്കും. കൂടാതെ നികുതി മുക്ത വരുമാനമായ പിപിഎഫ് ഉള്‍പ്പെടെയുള്ള എല്ലാ വരുമാനവും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കാണിക്കുകയും വേണം. നികുതി റിട്ടേണ്‍ ഫോറത്തില്‍ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ നിങ്ങളുടെ വരുമാനവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. നികുതി ബാധ്യത എത്രയുണ്ടെന്ന് നേരത്തേ കണക്കാക്കി അവസാന തീയതിയ്ക്ക മുമ്പായി തന്നെ നികുതികള്‍ അടയ്ക്കാവുന്നതാണ്. വൈകി നികുതി അടയ്ക്കുന്നത് വഴിയുള്ള പലിശ ചിലവ് ഇങ്ങനെ ലാഭിക്കാം.

ശരിയായ നികുതി റിട്ടേണ്‍ ഫോറം

ശരിയായ നികുതി റിട്ടേണ്‍ ഫോറം

വരുമാന ശ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശരിയായ നികുതി റിട്ടേണ്‍ ഫോറം തെരഞ്ഞെടുക്കേണ്ടതുണ്ട്. തെറ്റായ നികുതി റിട്ടേണ്‍ ഫോമാണ് നികുതി ദായകന്‍ തെരഞ്ഞെടുക്കുന്നത് എങ്കില്‍ ആദായ നികുതി വകുപ്പില്‍ നിന്നും അപൂര്‍ണമായ റിട്ടേണ്‍ നോട്ടീസ് സ്വീകിരിക്കേണ്ടതായി വരും. അതായത് ശമ്പള വരുമാനക്കാരനായ ഒരു വ്യക്തിയ്ക്ക് വിദേശ ആസ്തികളില്‍ നിന്നുള്ള മൂലധനം നേട്ടം വരുമാനമായുണ്ടെങ്കില്‍ ഐടിആര്‍ 2 നിര്‍ബന്ധമായും ഫയല്‍ ചെയ്യണം.

Read more about: income tax
English summary

these are the must know things before you file IT Returns for the FY 2021 | ഈ വര്‍ഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

these are the must know things before you file IT Returns for the FY 2021
Story first published: Monday, July 12, 2021, 13:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X