ഒരു വർഷത്തേയ്ക്ക് കാശിടാൻ ഏറ്റവും ബെസ്റ്റ് ഈ ബാങ്കുകൾ, ഉഗ്രൻ പലിശ നിരക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പവും മറ്റും ഉയരുന്ന സാഹചര്യത്തിൽ ബാങ്കുകൾ നിലവിൽ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് കുത്തനെ കുറച്ചിട്ടുണ്ട്. കുറഞ്ഞ പലിശ നിരക്കുകൾക്കിടയിലും മികച്ച വരുമാനം നേടാനുള്ള ശ്രമത്തിലാണ് പല നിക്ഷേപകരും. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ 7.61 ശതമാനമായിരുന്നു. ഇത് 2014 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

 

എഫ്ഡി

എഫ്ഡി

പലിശ കുറവാണെങ്കിലും റിസ്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകർക്ക് ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളിൽ (എഫ്ഡി) നിക്ഷേപിക്കാനാണ് താൽപ്പര്യം. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) സ്ഥിരമായി റിപ്പോ നിരക്ക് കുറച്ചതിനെത്തുടർന്ന് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് കുത്തനെ കുറഞ്ഞു.

എസ്‌ബി‌ഐ സ്ഥിര നിക്ഷേപമാണോ പോസ്റ്റ് ഓഫീസ് എഫ്ഡിയാണോ കൂടുതൽ ലാഭം? പുതിയ പലിശ നിരക്കുകൾ ഇങ്ങനെ

ആകർഷകമായ പലിശ

ആകർഷകമായ പലിശ

നിരക്ക് കുറയുന്നുണ്ടെങ്കിലും, ഒരു വർഷത്തെ എഫ്ഡിയിൽ ആകർഷകമായ പലിശ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇപ്പോഴും ഉണ്ട്. നിക്ഷേപം നേടുന്നതിലുള്ള മത്സരം കണക്കിലെടുത്ത് ചെറിയ സ്വകാര്യ ബാങ്കുകൾ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിൽ അതിശയിക്കാനില്ല.

ചെറിയ സ്വകാര്യ ബാങ്കുകൾ

ചെറിയ സ്വകാര്യ ബാങ്കുകൾ

ചെറിയ സ്വകാര്യ ബാങ്കുകൾ ഒരു വർഷത്തെ എഫ്ഡിയിൽ 7 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതുമേഖലാ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഈ പലിശനിരക്ക് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, ഇൻഡസ്ഇൻഡ് ബാങ്ക് ഒരു വർഷത്തെ എഫ്ഡിക്ക് 7 ശതമാനം പലിശയും, ആർ‌ബി‌എൽ ബാങ്കും യെസ് ബാങ്കും ഒരു വർഷത്തെ എഫ്ഡിക്ക് 6.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.

മറ്റ് സ്വകാര്യ ബാങ്കുകൾ

മറ്റ് സ്വകാര്യ ബാങ്കുകൾ

ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും ഒരു വർഷത്തെ എഫ്ഡിക്ക് 4.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ആക്സിസ് ബാങ്ക് 5.15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഒരു വർഷത്തെ എഫ്ഡിക്ക് 4.60 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് സ്വകാര്യ ബാങ്കുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ്.

എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ച് ആക്സിസ് ബാങ്ക്; ഏറ്റവും പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ അറിയാം

പൊതുമേഖലാ ബാങ്കുകൾ

പൊതുമേഖലാ ബാങ്കുകൾ

പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ ഒരു വർഷത്തെ എഫ്ഡിക്ക് 5.30 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ബാങ്ക് ഓഫ് ബറോഡ (ബോബ്) എന്നിവ അവരുടെ ഒരു വർഷത്തെ എഫ്ഡിക്ക് 4.90 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

94 വ‍ർഷം പഴക്കമുള്ള ലക്ഷ്മി വിലാസ് ബാങ്കിന്റെ ചരിത്രം; ഉയർച്ചയും തകർച്ചയും ഇങ്ങനെ

അറിയേണ്ട മറ്റു കാര്യങ്ങൾ

അറിയേണ്ട മറ്റു കാര്യങ്ങൾ

റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപത്തിന് ഇൻഷുറൻസ് നൽകുന്നുണ്ട്. കുറഞ്ഞ നിക്ഷേപ തുക ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. സ്വകാര്യ, പൊതു ബാങ്കുകളിൽ ഈ തുക 100 മുതൽ 10,000 രൂപ വരെയാണ്.

English summary

These Banks Are Best For Deposit Money For Year, With Best Interest Rates | ഒരു വർഷത്തേയ്ക്ക് കാശിടാൻ ഏറ്റവും ബെസ്റ്റ് ഈ ബാങ്കുകൾ, ഉഗ്രൻ പലിശ നിരക്ക്

Many investors are trying to make a good return on low interest rates. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X