സേവിംഗ്‌സ് അക്കൗണ്ടെടുക്കാന്‍ ഈ ബാങ്കുകള്‍ പെര്‍ഫക്ട് ഓകെ; പലിശ നിരക്ക് 7.50 ശതമാനം വരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ പല ബാങ്കുകളും നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 7ന് പ്രഖ്യാപിച്ച 0.35 ശതമാനം വര്‍ധനവോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലേക്കാണ് എത്തിയത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ പുതിയ തലത്തിലേക്ക് ഉയര്‍ന്നു.

സേവിംഗ്‌സ് അക്കൗണ്ട്

7.50 ശതമാനം പലിശ നിരക്കാണ് ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്നത്. പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ 2.70 ശതമാനമാണ് സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്ന പലിശ നിരക്ക്. പെട്ടന്നുള്ള അവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട തുകയാണ് പൊതുവെ സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്. ഇതിന് ചെറിയ പലിശ ലഭിക്കുന്നത് എപ്പോഴും മുതല്‍ കൂട്ടാണ്. സേവിംഗ്‌സ് അക്കൗണ്ടിന് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ പരിശോധിക്കാം.

7.50% മുതല്‍ 7% വരെ

7.50% മുതല്‍ 7% വരെ

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് പലിശ നിരക്കില്‍ മുന്നില്‍. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ബാങ്കില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിന് 7.50 ശതമാനം പലിശ ലഭിക്കും. 7 ശതമാനം പലിശ ലഭിക്കുന്ന ബാങ്കുകള്‍ മൂന്നെണ്ണമുണ്ട്. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഡിസിബി ബാങ്ക്, ഇക്വിറ്റാസ് സമോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയാണിവ.

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള തുക ആവറേജ് മന്ത്‌ലി ബാലന്‍സായി കരുതണം. ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 2,500 രൂപ മുതല്‍ 10,000 രൂപ വരെയുള്ള തുകയാണ് ആവറേജ് മന്ത്‌ലി ബാലന്‍സായി വേണ്ടത്. ഡിസിബി ബാങ്കില്‍ ആവറേജ് മന്ത്‌ലി ബാലന്‍സായി 2,500 രൂപ മുതല്‍ 5,000 രൂപ വരെ ആവശ്യമാണ്. 

Also Read: ഭവന വായ്പ പലിശ നിരക്ക് 9% ത്തിലേക്ക്; 20 വർഷത്തെ വായ്പ 12 വർഷം കൊണ്ട് എങ്ങനെ അടച്ചു തീർക്കാംAlso Read: ഭവന വായ്പ പലിശ നിരക്ക് 9% ത്തിലേക്ക്; 20 വർഷത്തെ വായ്പ 12 വർഷം കൊണ്ട് എങ്ങനെ അടച്ചു തീർക്കാം

6.50% മുതല്‍ 6% വരെ

6.50% മുതല്‍ 6% വരെ

സ്വകാര്യ ബാങ്കുകളായ ബന്‍ഡന്‍ ബാങ്ക്, കാത്തറിക്ക് സിറിയന്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നിരക്ക് 6.50 ശതമാനമാണ്. കേരളത്തിലെ തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കില്‍ 2500 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ ആവറേജ് മന്ത്‌ലി ബാലന്‍സ് സൂക്ഷിക്കണം. ആര്‍ബിഎല്‍ ബാങ്കിലും ഇതേ ആവറേജ് മന്ത്‌ലി ബാലന്‍സ് ആവശ്യമുണ്ട്. 

Also Read: പിപിഎഫ് നിക്ഷേപങ്ങളെ മറന്നേക്കൂ; 1 കോടി നേടാന്‍ 15*15*15 റൂള്‍ അറിഞ്ഞു വെയ്ക്കാംAlso Read: പിപിഎഫ് നിക്ഷേപങ്ങളെ മറന്നേക്കൂ; 1 കോടി നേടാന്‍ 15*15*15 റൂള്‍ അറിഞ്ഞു വെയ്ക്കാം

സൗത്ത് ഇന്ത്യന്‍ ബാങ്ക്

കേരളത്തില്‍ നിന്നുള്ള ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 6 ശതമാനം പലിശയാണ് സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്. കൂട്ടത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഇതേ പലിശ നിരക്ക് നല്‍കും. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1,000 രൂപയ്ക്കും 2500 രൂപയ്ക്കും ഇടയില്‍ ആവറേജ് മന്ത്‌ലി ബാലന്‍സ് സൂക്ഷിക്കണം. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ ഇത് 1,500 രൂപ മുതല്‍ 10,000 രൂപ വരെയാണ്. 

Also Read: കുറഞ്ഞ കാലം കൊണ്ട് ലക്ഷങ്ങൾ കയ്യിലെത്തും; കെഎസ്എഫ്ഇയുടെ ഹ്രസ്വകാല ബിസിനസ് ചിട്ടികളെ പരിചയപ്പെടാംAlso Read: കുറഞ്ഞ കാലം കൊണ്ട് ലക്ഷങ്ങൾ കയ്യിലെത്തും; കെഎസ്എഫ്ഇയുടെ ഹ്രസ്വകാല ബിസിനസ് ചിട്ടികളെ പരിചയപ്പെടാം

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കയ്യില്‍ അത്യാവശ്യമില്ലാതെ വരുന്ന വലിയൊരു സംഖ്യ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റുന്നത് അത്യാവശ്യഘട്ടത്തിൽ ഉപകാരപ്പെടും. സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകളും പുതിയ റീട്ടെയില്‍ ഉപഭോക്താക്കളെ ലഭിക്കുന്നതിനാണ് പൊതുവെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് ഡിഐസിജിസി ഇൻഷൂറൻസ് ഉള്ളതിനാൽ സുരക്ഷിതത്വം പേടിക്കേണ്ടതില്ല.

ബാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ പലിശ നിരക്കിനൊപ്പം സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ്, മറ്റ് സേവനങ്ങള്‍ക്ക് ബാങ്ക് ഈടാക്കുന്ന ചാര്‍ജുകള്‍, ദീര്‍ഘകാല ട്രാക്ക് റെക്കോര്‍ഡ്, സേവന നിലവാരം, വിശാലമായ ബ്രാഞ്ച് നെറ്റ‍വർക്ക്, എടിഎം കൗണ്ടറുകൾ എന്നിവ പരി​ഗണിക്കണം. ഇതിനൊപ്പം മികച്ച പലിശ നിരക്കും കൂടി ലഭിച്ചാൽ അതൊരു ലോട്ടറി തന്നെയാണ്.

Read more about: savings account
English summary

These Banks Provide Up To 7.50 Percentage Interest For Savings Account; Here's The List

These Banks Provide Up To 7.50 Percentage Interest For Savings Account; Here's The List, Read In Malayalam
Story first published: Monday, December 12, 2022, 21:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X