പണം കായ്ക്കുന്ന മരം ഇതുതന്നെ; സ്ഥിര നിക്ഷേപത്തിന് 8% ത്തിന് മുകളില്‍ പലിശ; മുതിര്‍ന്ന പൗരന്മാര്‍ വിട്ടുകളയരുത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര്‍ന്ന പൗരന്മാര്‍ക്ക് റിസ്‌കെടുക്കാതെ സുരക്ഷിതമായി നിക്ഷേപിക്കാന്‍ സാധിക്കുന്നിടമാണ് സ്ഥിര നിക്ഷേപം. ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങളില്ലാതെ ഉറപ്പിച്ച പലിശ നിരക്ക് കാലാവധിയോളം ലഭിക്കുമെന്നുള്ള ഉറപ്പും കാലാവധിയില്‍ പലിശയും ചേര്‍ത്ത് വാങ്ങാമെന്നതുമാണ് സ്ഥിര നിക്ഷേപത്തിന്റെ നേട്ടം. ബാങ്കുകള്‍ക്ക് സമാനമായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങള്‍ അനുവദിക്കാറുണ്ട്.

ബാങ്കുകളിലെ നിക്ഷേപങ്ങളേക്കാള്‍ പലിശ മിക്ക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ബാങ്കുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗ് പരിശോധിച്ചാണ് ഇവിടെ നിക്ഷേപിക്കേണ്ടത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനത്തിന് മുകളില്‍ പലിശ നല്‍കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള പരിചയപ്പെടാം. 

ബജാജ് ഫിന്‍സെര്‍വ് സ്ഥിര നിക്ഷേപം

ബജാജ് ഫിന്‍സെര്‍വ് സ്ഥിര നിക്ഷേപം

ബജാജ് ഫിന്‍സെര്‍വ് നോണ്‍- ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് 7.15 ശതമാനം മുതല്‍ 7.85 ശതമാനം വരെ പലിശയാണ് സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം അധിക നിരക്കും ലഭിക്കും. ഇതുപ്രകാരം നോണ്‍- ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.10 ശതമാനം വരെ പലിശ ലഭിക്കും.

12 മാസം മുതല്‍ 60 മാസം വരെയാണ് ബാജാജ് ഫിന്‍സെര്‍വില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.10 ശതമാനം പലിശ നല്‍കുന്നത് 44 മാസ കാലയളവിലാണ്. 

Also Read: കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെAlso Read: കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ

ശ്രീറാം ഫിനാന്‍സ് സ്ഥിര നിക്ഷേപം

ശ്രീറാം ഫിനാന്‍സ് സ്ഥിര നിക്ഷേപം

ശ്രീറാം ഫിനാന്‍സില്‍ നോണ്‍- ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 7.30 ശതമാനം മുതല്‍ 8.25 ശതമാനം വരെയാണ്. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് .50 ശതമാനം അധിക നിരക്ക് ശ്രീറാം ഫിനാന്‍സ് നല്‍കുന്നു.

8.75 ശതമാനം പലിശ വരെ ഇത്തരത്തില്‍ നേടാം. 12 മാസം മുതല്‍ 60 മാസത്തേക്കാണ് ശ്രീറാം ഫിനാന്‍സില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 60 മാസത്തേക്കാണ് ഈ ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്. 

Also Read: ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴിAlso Read: ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി

സുന്ദരം ഫിനാന്‍സ് സ്ഥിര നിക്ഷേപം

സുന്ദരം ഫിനാന്‍സ് സ്ഥിര നിക്ഷേപം

12 മാസം മുതല്‍ 36 മാസത്തേക്കാണ് സുന്ദരം ഫിനാന്‍സ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ഇക്കാലയളവിലേക്ക് 7.20 ശതമാനം മുതല്‍ 7.50 ശതമനം വരെ പലിശയാണ് സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം പലിശ ലഭിക്കും. 36 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുന്നത്. 1,000 രൂപ 36 മാസത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 1,260 രൂപ കാലാവധിയില്‍ ലഭിക്കും. 

Also Read: 1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാംAlso Read: 1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സ്ഥിര നിക്ഷേപം

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് സ്ഥിര നിക്ഷേപം

എല്‍ഐസിയുടെ സബ്‌സിഡറിയായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് കമ്പനി സാധാരണ നിക്ഷേപകരുടെ നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ നല്‍കും. 20 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്.

മുത്തൂറ്റ് ഫിനാന്‍സ് സ്ഥിര നിക്ഷേപം

കേരളത്തിൽ നിന്നുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിലെ നോണ്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം മുതല്‍ 7.25 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. 5 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് 7.25 ശതമാനം പലിശ ലഭിക്കുന്നത്.

Read more about: investment fixed deposit
English summary

These Non Banking Financial Companies Gives 8 Percentage Interest On FD For Senior Citizen; Details

These Non Banking Financial Companies Gives 8 Percentage Interest On FD For Senior Citizen; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X