ഒരു വര്‍ഷത്തിനുള്ളില്‍ 273% വര്‍ധന; ഈ ഓഹരിയെക്കുറിച്ച് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എവിടെ നിക്ഷേപിച്ചാലാണ് ഓഹരി വിപണിയില്‍ നിന്നും പരമാവധി നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുന്നത് എന്ന് എപ്പോഴും ഓരോ നിക്ഷേപകനെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. ഏറ്റവും അനുയോജ്യമായ സമയത്ത് അനുയോജ്യമായ ഓഹരികളില്‍ നിക്ഷേപിക്കുക എന്നതാണ് മികച്ച നിക്ഷേപകന്‍ ചെയ്യേണ്ടത്. അത്തരത്തില്‍ ഇപ്പോള്‍ ഓഹരി വിപണിയില്‍ കുതിച്ചു കയറുന്ന ഒരു ഓഹരിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

 
ഒരു വര്‍ഷത്തിനുള്ളില്‍ 273% വര്‍ധന; ഈ ഓഹരിയെക്കുറിച്ച് അറിയാമോ?

ഒറ്റ വര്‍ഷം കൊണ്ട് 273 ശതമാനം ഉയര്‍ന്ന ആദായമാണ് ഈ ഓഹരിയിലൂടെ നിക്ഷേപകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരമൊരു കൊതിപ്പിക്കുന്ന ആദായം നിക്ഷേപകരുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് റെഡിംഗ്ടണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരിയാണ്. 2020 ജൂലൈ 13ന് റെഡിംഗ്ടണ്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഓഹരി വില 96.05 രൂപയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ 2021 ജൂലൈ 13 ആയപ്പോഴേക്കും കമ്പനിയുടെ ഓഹരി വില 358 രൂപയിലേക്കാണ് എത്തിയിരിക്കുന്നത്. അതായത് ഒരു വര്‍ഷം കൊണ്ട് 273 ശതമാനത്തിന്റെ വര്‍ധനവ്. സെന്‍സെക്‌സ് ഒരു വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വര്‍ധനവ് 44 ശതമാനമാണ്.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

ഒരു വര്‍ഷം മുമ്പ് ഈ മിഡ്ക്യാപ് ഓഹരിയില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നത് 18.63 ലക്ഷം രൂപയായി വളര്‍ന്നിരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൊവാഴ്ച രാവിലെ 5.28 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലാവരമായ 358 രൂപയിലെത്തി.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

ഇന്ത്യയിലെ ഐടി ഉല്‍പ്പന്നങ്ങളുടെ രണ്ടാമത്തെ വലിയ വിതരണക്കാരാണ് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി. ഐടി അനുബന്ധ മേഖലകള്‍ക്കൊപ്പം ഐടി എന്റര്‍പ്രൈസസ് ആന്‍ഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളര്‍ച്ചയും സപ്ലൈചെയിന്‍ മേഖലയിലെ വികസനവുമാണ് കമ്പനിക്ക് നേട്ടമായതെന്ന് വിദഗ്ധര്‍ പറയുന്നു.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

രാജ്യം മുഴുവനുമായി കമ്പനിയുടെ എല്ലാ അനുബന്ധ സ്ഥാപനങ്ങളിലൂടെയും 220 പ്രമുഖ നിര്‍മാതാക്കളുടെ സേവനങ്ങളില്‍ നിന്നും 39800 ചാനല്‍ പങ്കാളികളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനി ഇനിയും വളരുമെന്നാണ് അനുമാനം.

5 ലക്ഷം രൂപ നിക്ഷേപം 44 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട് — അറിയണം ഈ ഓഹരിയെ

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കമ്പനി 164 ശതമാനം നേട്ടം സ്വന്തമാക്കിയിരുന്നു. 2021 സാമ്പത്തീക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 756.39 കോടി രൂപയാണ്. അതിന് മുമ്പുള്ള വര്‍ഷം കമ്പനി നേടിയ അറ്റാദായം 515.21 കോടി രൂപയായിരുന്നു.

Read more about: stock
English summary

these stocks gives 273% gains to shareholders; Rs 5 lack investment turns to 18.63 lakh within one year | ഒരു വര്‍ഷത്തിനുള്ളില്‍ 273% വര്‍ധന; ഈ ഓഹരിയെക്കുറിച്ച് അറിയാമോ?

these stocks gives 273% gains to shareholders; Rs 5 lack investment turns to 18.63 lakh within one year
Story first published: Wednesday, July 14, 2021, 13:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X