പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫിക്സഡ് ഡിപ്പോസിറ്റിൽ കാശ് നിക്ഷേപിച്ചിട്ടുള്ളവർ അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാങ്കിന്റെ ഏറ്റവും പുതിയ മൈഗ്രേഷൻ ആന്റ് ഡെവലപ്മെൻറ് ബ്രീഫ് അനുസരിച്ച്, വിദേശ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 2018ൽ 79 ബില്യൺ ഡോള‍റാണ് ഇത്തരത്തിൽ ഇന്ത്യയിൽ ലഭിച്ചിട്ടുള്ളത്. എന്നിരുന്നാലും, ഈ തുകയുടെ വലിയൊരു ഭാഗം പലപ്പോഴും സേവിംഗ്സ് അക്കൗണ്ടുകളിലേയ്ക്കാണ് മാറ്റുന്നത്. എന്നാൽ പ്രവാസികൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിൽ കാശ് നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങളും, നിക്ഷേപം നടത്തും മുമ്പ് തീ‍ർച്ചയായും അറിയേണ്ട ചില കാര്യങ്ങളും ഇതാ..

ബാങ്ക് എഫ്ഡി
 

ബാങ്ക് എഫ്ഡി

ഒരു നിശ്ചിത കാലയളവിനുള്ളിൽ നിങ്ങളുടെ സമ്പത്ത് ഗണ്യമായി വളർത്താൻ അനുവദിക്കുന്ന കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപ മാ‍ർ​ഗമാണ് ബാങ്ക് എഫ്ഡികൾ. ഇന്ത്യയിൽ താമസിക്കുന്നവ‍ർക്ക് മാത്രമല്ല, എൻ‌ആർ‌ഐകൾക്കും (പ്രവാസി ഇന്ത്യക്കാർ) എഫ്ഡി അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. ഇതുവഴി സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന വരുമാനം നേടുകയും ചെയ്യാം. എന്നിരുന്നാലും, നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, ഈ അക്കൗണ്ടുകളെക്കുറിച്ച് തീ‍ർച്ചയായും അറിഞ്ഞിരിക്കണം.

രണ്ട് തരം അക്കൗണ്ടുകൾ

രണ്ട് തരം അക്കൗണ്ടുകൾ

പ്രവാസി ഇന്ത്യക്കാർക്ക്, ഇന്ത്യൻ ബാങ്കുകളിൽ രണ്ട് തരത്തിലുള്ള അക്കൗണ്ടുകൾ തുറക്കാൻ കഴിയും.

  • നോൺ-റസിഡന്റ് എക്സ്റ്റേണൽ അക്കൗണ്ട് (എൻ‌ആർ‌ഇ)
  • നോൺ-റസിഡന്റ് ഓർഡിനറി അക്കൗണ്ട് (എൻ‌ആർ‌ഒ)

സൗദി അരംകോ എണ്ണക്കിണറിനുനേരെ ഡ്രോണ്‍ ആക്രമണം; തൊട്ടുപിന്നാലെ വൻ തീപിടുത്തം

എൻ‌ആർ‌ഇ എഫ്ഡികൾ

എൻ‌ആർ‌ഇ എഫ്ഡികൾ

വിദേശ കറൻസിയിൽ സമ്പാദിക്കുന്നവർക്കും ഇന്ത്യൻ കറൻസിയുടെ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും എൻ‌ആർ‌ഇ എഫ്ഡികൾ പ്രയോജനകരമാണ്. എൻ‌ആർ‌ഇ എഫ്ഡി അക്കൗണ്ടിന്റെ ചില പ്രത്യേകത നേടിയ പലിശ നികുതി രഹിതമാണ് എന്നുള്ളതാണ്, നിക്ഷേപികക്കുന്ന പണം കറൻസി നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. എൻ‌ആർ‌ഇ ജോയിന്റ് അക്കൗണ്ടുകൾ മറ്റൊരു എൻ‌ആർ‌ഐയെ ഉപയോഗിച്ച് മാത്രമേ തുറക്കാൻ കഴിയൂ.

പ്രവാസികൾ അറിഞ്ഞോ? നിങ്ങൾക്കുള്ള ആധാർ കാർഡ് ഉടൻ, അപേക്ഷിക്കേണ്ടത് എങ്ങനെ?

എൻആർഒ എഫ്ഡികൾ

എൻആർഒ എഫ്ഡികൾ

എൻ‌ആർ‌ഇ എഫ്‌ഡികളിൽ നിന്ന് വ്യത്യസ്തമായി, എൻ‌ആർ‌ഒ എഫ്ഡികളിലൂടെ നേടുന്ന പലിശ ആദായനികുതി നിയമം 1961 അടിസ്ഥാനമാക്കി 30% നിരക്കിൽ നികുതി നൽകേണ്ടതാണ്. എന്നാൽ, എൻ‌ആർ‌ഒ സ്ഥിര നിക്ഷേപത്തിന്റെ കാര്യത്തിൽ, വിനിമയ നിരക്കിന്റെ ഏറ്റക്കുറച്ചിലുകൾ ബാധകമല്ല.

കുവൈറ്റിലെ പ്രവാസികൾക്ക് പുതിയ പാര; കുടുംബ വിസ ലഭിക്കാൻ ഇനി ഈ ശമ്പളം പോരാ

കാലാവധിയും പലിശയും

കാലാവധിയും പലിശയും

നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ഉയർന്ന വരുമാനം നേടാൻ മാത്രമല്ല, നിക്ഷേപിച്ച തുകയുടെ 90% വരെ വായ്പ നേടാനും നിങ്ങൾക്ക് കഴിയും. മിക്ക എൻ‌ആർ‌ഇ എഫ്‌ഡികളുടെയും കാലാവധി 1 വർഷം മുതൽ 10 വർഷം വരെയാണ്. നിരക്കുകൾ ഓരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, തിരഞ്ഞെടുക്കുന്ന കാലാവധിയെ ആശ്രയിച്ച് നിലവിൽ 6 മുതൽ 7% വരെയാണ് പലിശ നിരക്ക്.

നിക്ഷേപ തുക

നിക്ഷേപ തുക

അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ കുറഞ്ഞത് 25,000 രൂപ നിക്ഷേപം നടത്തണം. നിങ്ങളുടെ എൻ‌ആർ‌ഇ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങളുടെ ഒരു സന്ദർശന വേളയിൽ വിദേശ കറൻസി നോട്ടുകൾ ബാങ്കിൽ നൽകി അക്കൗണ്ട് തുറക്കാവുന്നതാണ്. തുക ഇന്ത്യൻ രൂപയിൽ മാത്രമേ നിക്ഷേപകർക്ക് പിൻവലിക്കാനാകൂ.

malayalam.goodreturns.in

English summary

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഫിക്സഡ് ഡിപ്പോസിറ്റിൽ കാശ് നിക്ഷേപിച്ചിട്ടുള്ളവർ അറിയേണ്ട കാര്യങ്ങൾ

According to the latest Migration and Development Brief of the World Bank, India is the country with the highest cash flows from overseas. Read in malayalam.
Story first published: Monday, October 28, 2019, 15:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X