നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് വാങ്ങുന്നവർ അബദ്ധം പറ്റാതിരിക്കാൻ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ഫ്ലാറ്റ് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതാണ് അതിന് പറ്റിയ സമയം. ബാങ്കുകൾ ഭവന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുകയും ഇടത്തരക്കാർക്ക് വീടുകൾ വാങ്ങുന്നതിനുള്ള നടപടി എളുപ്പമാക്കുകയും ചെയ്തതോടെ ഫ്ലാറ്റ് വാങ്ങൽ കൂടുതൽ ലളിതമായി. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് നിർമ്മാണം തടസ്സപ്പെട്ട റിയൽ എസ്റ്റേറ്റ് പദ്ധതികളെ പുനരുജ്ജീവിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ മാസം 25,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിരുന്നു.

കൃത്യമായ അന്വേഷണം
 

കൃത്യമായ അന്വേഷണം

ഒരു വീട് വാങ്ങുന്നതിനുമുമ്പ്, പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യത, വഴി, ന്യായമായ വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കോടതി, കേസുകൾ, പാപ്പരത്ത നടപടികൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എൻ‌ബി‌എഫ്‌സി) പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യവും പിരിമുറുക്കവും നേരിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും നിലവിൽ വീട് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇതാ:

ഫ്ലാറ്റ് ബുക്ക് ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെങ്കിൽ റീഫണ്ട് ആവശ്യപ്പെടാം

പ്രോപ്പർട്ടി റെറയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ?

പ്രോപ്പർട്ടി റെറയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ?

നിർമ്മാണത്തിലിരിക്കുന്ന വസ്തുവകകൾ വാങ്ങുന്നതിലെ ഏറ്റവും വലിയ അപകടസാധ്യത പൂർത്തീകരിക്കുന്നതിലെ കാലതാമസമാണ്. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ സുതാര്യത കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (റെറ) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകൾ മാത്രമേ വീട് വാങ്ങുന്നയാൾ എല്ലായ്പ്പോഴും തിരഞ്ഞെടുക്കാവൂ. മോഡൽ ആക്ടും മറ്റ് വായ്പക്കാരുമായി തുല്യമായ അവകാശം നൽകുന്ന സുപ്രീം കോടതി വിധിന്യായവും നിർമ്മാണത്തിലിരിക്കുന്ന വീടുകളെ കൂടുതൽ ആകർഷകമാക്കുന്നു.

ബിൽഡറെ വിശ്വസിക്കാൻ കഴിയുമോ?

ബിൽഡറെ വിശ്വസിക്കാൻ കഴിയുമോ?

നിങ്ങൾ ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനുമുമ്പ്, ബിൽഡർ സാമ്പത്തികമായി മികച്ചതാണോ അല്ലയോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. രാജ്യത്തുടനീളം 63 ബില്ല്യൺ യുഎസ് ഡോളർ നിർമ്മാണം സ്തംഭിച്ച റെസിഡൻഷ്യൽ പ്രോജക്ടുകൾ ഉണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. വീട് വാങ്ങുന്നയാൾ മറ്റ് പ്രോജക്റ്റുകളിൽ പ്രശ്‌നത്തിലായ ഡെവലപ്പർമാരെ ഒഴിവാക്കണം. എൻ‌സി‌എൽ‌ടി കേസുകളിൽ‌ കുടുങ്ങിപ്പോയ ബിൽ‌ഡർ‌മാർ‌ക്കെതിരെ ഒന്നിലധികം ഉപഭോക്തൃ പരാതികൾ‌ ഉണ്ടെങ്കിൽ‌ അവ ഒഴിവാക്കുക. കൂടാതെ, നിർമ്മാതാവ് ബിസിനസ്സിൽ എത്രനാളായി പ്രവർത്തിക്കുന്നുണ്ടെന്നും വീട് വാങ്ങുന്നയാൾ കണ്ടെത്തണം. കൂടാതെ വലിയ പ്രോജക്റ്റുകളിൽ കാലതാമസത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഓർമ്മിക്കുക.

ബിൽഡറും വാങ്ങുന്നയാളും തമ്മിലുള്ള കരാർ

ബിൽഡറും വാങ്ങുന്നയാളും തമ്മിലുള്ള കരാർ

ബിൽഡറും വാങ്ങുന്നയാളും തമ്മിലുള്ള കരാർ പൂർണമായും വായിക്കുകയും മനസ്സിലാക്കുകയും വേണം. കൂടാതെ, പ്രോജക്റ്റ് പൂർ‌ത്തിയാകുന്നതിന് കാലതാമസമുണ്ടായാൽ‌, നിർമ്മാതാവ് വാങ്ങുന്നയാൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമോ എന്ന് വാങ്ങുന്നയാൾ പരിശോധിക്കണം. ചില കരാറുകളിൽ റെറ നിർദ്ദേശിച്ച പ്രകാരം കൃത്യമായ തീയതി പരാമർശിക്കുന്നില്ല. ഇതിനകം 40-50 ശതമാനം പൂർത്തിയായതും നിർമ്മാണ പുരോഗതി കാണിക്കുന്നതുമായ ഒരു പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്താനായിരിക്കണം വാങ്ങുന്നവർ ലക്ഷ്യമിടേണ്ടത്.

പദ്ധതിയിലെ മാറ്റങ്ങൾ

പദ്ധതിയിലെ മാറ്റങ്ങൾ

ഒരു പ്രോജക്റ്റിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, കെട്ടിട പദ്ധതിയിലെ മാറ്റത്തെക്കുറിച്ചുള്ള വ്യവസ്ഥകളെക്കുറിച്ച് ശ്രദ്ധാപൂർവ്വം വായിക്കുക. ഏതൊരു മാറ്റവും വാങ്ങുന്നയാളുടെ സമ്മതത്തോടെ മാത്രമേ നടത്താവൂവെന്ന് റെറ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പറയുന്നു. പ്രോപ്പർട്ടി രൂപകൽപ്പനയിലോ ലേഔട്ടിലോ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ, പദ്ധതിയിൽ വാങ്ങുന്നവരിൽ മൂന്നിൽ രണ്ട് പേരുടെയും അംഗീകാരം നേടണം.

കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയ 500 പേർ പെരുവഴിയിൽ, ഫ്ളാറ്റുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് വായ്പ

ബാങ്ക് വായ്പ

വായ്പയ്ക്ക് കീഴിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ബാങ്ക് അംഗീകാരമുള്ള പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. ഇവിടെ, വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ ഡെവലപ്പറെയും പ്രോജക്ടിനെയും വിലയിരുത്തും.

സൗദിയിൽ വാടക ഇടിഞ്ഞു; ഒന്‍പത് ലക്ഷത്തിലേറെ ഫ്ലാറ്റുകളിൽ താമസക്കാരില്ല

English summary

നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് വാങ്ങുന്നവർ അബദ്ധം പറ്റാതിരിക്കാൻ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Do you have a plan to buy a flat? If so, this is the right time. Flat buying became easier as banks reduced interest rates on home loans and made the process of buying homes for the middle class easier. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X