ഐപിഒകളിലെ നിക്ഷേപം; ഇക്കാര്യങ്ങള്‍ ചെയ്യരുത്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മൂലധന വിപണി ഊര്‍ജസ്വലമായി വളരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി നമുക്ക് മുന്നിലുള്ളത്. ഇനിയും ഇതേ പ്രവണത തുടരുവാനാണ് മുന്നോട്ടും സാധ്യതകളെന്ന് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. വളരെയധികം റിസ്‌ക് ഘടകം ഉള്ളതിനാല്‍ പരിചിതരായ നിക്ഷേപകര്‍ മാത്രം നേരിട്ടുള്ള നിക്ഷേപത്തിന് മുതിരുന്നതാണ് നല്ലത്. മിക്ക റീട്ടെയില്‍ നിക്ഷേപകരും ലിസ്റ്റിംഗ് ദിവസം ലഭിക്കുന്ന പെട്ടെന്നുള്ള വരുമാനം മുന്നില്‍ക്കണ്ട് ഇനീഷ്യല്‍ പബ്ലിക് ഓഫറു(ഐപിഒ)കളെയാണ് ലക്ഷ്യം വയ്ക്കുന്നത്.

 

ഐപിഒകളിലെ നിക്ഷേപം; ഇക്കാര്യങ്ങള്‍ ചെയ്യരുത്!

റീട്ടെയില്‍ നിക്ഷേപകര്‍ ഐപിഒകളില്‍ നിക്ഷേപിക്കുന്നതിനെ സാമ്പത്തിക വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കാറില്ല. നിക്ഷേപകര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആദായം വളരെ കുറഞ്ഞതായത് തന്നെ കാരണം. കൂടാതെ റീട്ടെയില്‍ നിക്ഷേപകനായത് കൊണ്ടുതന്നെ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന തുകയും വളരെ ചെറിയ സംഖ്യയായിരിക്കും അതിനാല്‍ത്തന്നെ തിടുക്കപ്പെട്ട് ഐപിഒകളില്‍ നിക്ഷേപം നടത്തരുതെന്നും വിദഗ്ധര്‍ പറയുന്നു. നിക്ഷേപിക്കാനൊരുങ്ങുന്ന കമ്പനി സാമാന്യം നല്ല കമ്പനിയാണെങ്കില്‍ ഐപിഒ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് അലോട്‌മെന്റ് ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ വളരെ ചെറിയ അലോട്ട്‌മെന്റ് ലഭിക്കുകയോ ചെയ്യാം. അത് നിങ്ങള്‍ക്ക് സമയനഷ്ടമുണ്ടാക്കുമെന്നല്ലാതെ മറ്റൊരു പ്രയോജനവും നേടിത്തരികയില്ല.

ഒരു റീട്ടെയില്‍ ഐപിഒ നിക്ഷേപകന്‍ ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വായ്പ വാങ്ങി സ്വരൂക്കൂട്ടിയ പണം ഒരിക്കലും ഐപിഒകളില്‍ നിക്ഷേപിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒപ്പം ആദായത്തെ സംബിന്ധിച്ച് യുക്തിഭദ്രമല്ലാത്ത കണക്കുകൂട്ടലുകളും പ്രതീക്ഷകളും പാടില്ല. പരസ്യങ്ങള്‍ കണ്ടോ, മറ്റ് ഉപദേശ പ്രേരണകള്‍ക്ക് വഴങ്ങിയോ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ വിശ്വസിച്ചോ ഐപിഒകളില്‍ നിക്ഷേപിക്കുവാനായി ഇറങ്ങിപ്പുറപ്പെടരുത്.

ഓഫര്‍ ഡോക്യുമെന്റ് വായിക്കാതെ ഐപിഒ നിക്ഷേപത്തിന് ഇറങ്ങിപ്പുറപ്പെടുന്നതാണ് ഒരു റീട്ടെയില്‍ നിക്ഷേപകന് സംഭവിക്കാവുന്ന വലിയ അബദ്ധം. ഐപിഒ പുറത്തിറക്കുന്ന കമ്പനിയുടെ വാഗ്ദാനങ്ങളും യാഥര്‍ഥ വിവരങ്ങളും അടങ്ങിയതാണ് ഓഫര്‍ ഡോക്യുമെന്റ്. ഒരു ഇഷ്യൂവില്‍ നിക്ഷേപിക്കണോ വേണ്ടയോ എന്ന് നിക്ഷേപകന്‍ അന്തിമ തീരുമാനം എടുക്കുന്നത് ഓഫര്‍ ഡോക്യുമെന്റ് വായിച്ചു വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം.

Read more about: ipo
English summary

things you should know before investing in an IPO

things you should know before investing in an IPO
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X