സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുവാനായി ചെല്ലുമ്പോള്‍ ശ്രദ്ധ പലിശ നിരക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. മിക്ക ബാങ്കുകളും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ക്രമീകരിച്ചിരിക്കുന്നത്. എത്ര തുക നിങ്ങള്‍ അക്കൗണ്ടില്‍ ബാലന്‍സ് സൂക്ഷിക്കുന്നുവോ, അത്രയും മികച്ചതായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍.

 

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അക്കൗണ്ടിന്റെ തരം അനുസരിച്ച് നിങ്ങള്‍ നിശ്ചിത തുക ബാലന്‍സായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്. അത് ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

നിക്ഷേപത്തില്‍ എങ്ങനെ വിജയിക്കാം? നിക്ഷേപ വിദഗ്ധന്‍ ചാള്‍സ് എല്ലിസ് പറയുന്നതെന്താണെന്നറിയാം

എസ്്ബിഐയില്‍ നിങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ട് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് മുഴുവന്‍ സേവനങ്ങളും ലഭിക്കും. മൊബൈല്‍ ബാങ്കിംഗ്, എസ്എംഎസ് അലേര്‍ട്ട്, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകള്‍, ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ എന്നിവ അവയില്‍ ഉള്‍പ്പെടും. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യവുമില്ല.

സേവിംഗ്‌സ് പ്ലസ് അക്കൗണ്ടുകളുമുണ്ട്. ബാങ്ക് അക്കൗണ്ട് ഒരു നിക്ഷേപ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. എപ്പോഴാണോ നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് ഒരു നിശ്ചിത പരിധിയ്ക്ക് മുകളിലാകുന്നത്, ആ തുക അപ്പോള്‍ തന്നെ നിക്ഷേപത്തിലേക്ക് മാറ്റപ്പെടും. സേവിംഗ്‌സ് അക്കൗണ്ടുകളുടെ എല്ലാ പ്രത്യേകതകള്‍ക്കുമൊപ്പം നിക്ഷേപത്തിലേക്ക് മാറ്റിയ തുകയ്ക്ക് മേല്‍ വായ്പ, 25 ചെക്ക് ലീഫുകള്‍, നിക്ഷേപത്തിലേക്ക് മാറ്റപ്പെടുന്ന തുകയ്ക്ക് ഉയര്‍ന്ന പലിശ എന്നീ നേട്ടങ്ങള്‍ അധികമായി സേവിംഗ്‌സ് പ്ലസ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും.

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഇന്‍സ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ സേവനവും ലഭിക്കും. ഉപയോക്താവിന് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാം. സ്ത്രീകള്‍ക്കായുള്ള സേവിംഗ്‌സ് അക്കൗണ്ടുകളും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമായുള്ള പ്രത്യേകം സേവിംഗ്‌സ് അക്കൗണ്ടുകളുമുണ്ട്. ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സേവിംഗ്‌സ് അക്കൗണ്ട്‌സ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

Read more about: banking
English summary

things you should know before opening a savings bank account|സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

things you should know before opening a savings bank account
Story first published: Sunday, May 30, 2021, 20:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X