2 രൂപ നോട്ടും 2 പ്രത്യേകതകളും; ഒത്തുവന്നാൽ 5 ലക്ഷം; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാണയ ശേഖരണം, പഴയ കാല കറൻസികളുടെ ശേഖരണം എന്നിവ സീരിയസായി നടത്തുന്ന നിരവധി പേരുണ്ട്. ഇത്തരക്കാർ ഹോബിയുടെ ഭാ​ഗമയാണ് പഴയ കാല നാണയങ്ങളും കറൻസികളും ശേഖരിക്കുന്നത്. എന്നാൽ ഈ ഹോബി പണം കൊണ്ടു വന്നാലോ? ചെറിയ തുകയല്ല ലക്ഷങ്ങളാണ് പഴയ നാണയങ്ങളുടെ മാർക്കറ്റിലൂടെ ദിവസവും വിനിമയം ചെയ്യുന്നത്. നിശ്ചിത പ്രത്യേകതകളുള്ള നാണയങ്ങൾ ഓൺലൈൻ സൈറ്റിൽ വില്പനയ്ക്ക് വെച്ചാലാണ് ലക്ഷങ്ങൾ ലഭിക്കുന്നത്. ഇത്തരത്തിൽ വില ലഭിക്കാൻ മുഖ്യകാരണം കാലപ്പഴക്കമാണ്. വർഷങ്ങൾ കഴിയുന്തോറും ഇത്തരം വസ്തുക്കളുടെ മൂല്യം ഉയരും. നാണയങ്ങളിലെയും കറൻസികളുലെയും ചില ചിഹ്നങ്ങൾ വിശ്വാസത്തിന്റെ ഭാ​ഗമായി കാണുന്നവരും പഴയകാല നാണയങ്ങളെ സൂക്ഷിക്കുന്നവരുമാണ് ഇവ വാങ്ങാൻ ധാരണമായുള്ളത്. ഇത്തരം നോട്ടുകള്‍ക്ക് ചില പ്രത്യേകതകള്‍ വേണമെന്നതാണ് പണം ലഭിക്കാനുള്ള യോഗ്യത.

 

2 രൂപ കറൻസിയും പ്രത്യേകതകളും

2 രൂപ കറൻസിയും പ്രത്യേകതകളും

ചില വെബ്‌സൈറ്റുകള്‍ പഴയ കാല നോട്ടുകളും കറന്‍സികളും വില്പന നടത്തി പണം സമ്പാദിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. കയ്യിലുള്ള നോട്ട് ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പന നടത്തി വീട്ടിലിരുന്ന് തന്നെ ലക്ഷങ്ങള്‍ നേടാന്‍ സാധിക്കും. 2 രൂപ കറൻസി കയ്യിലുണ്ടെങ്കിൽ അഞ്ച് ലക്ഷം വരെയാണ് വില്പനയിലൂടെ ലഭിക്കുന്നത്. ഇതിന് നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കണമെന്ന് മാത്രം. പിങ്ക് നിറത്തിലുള്ള രണ്ട് രൂപ കറൻസിക്കാണ് ഈ നേട്ടമുള്ളത്. ഇതിനോടൊപ്പം രണ്ട് രൂപ കറന്‍സിയുടെ സീരിയല്‍ നമ്പര്‍ 786 ല്‍ അവസാനിക്കുന്നത് ആയിരിക്കണം കറൻസിയിൽ മുന്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ ഒപ്പും ഉണ്ടായാൽ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളില്‍ വില്പന നടത്തി ലക്ഷങ്ങൾ സ്വന്തമാക്കാം. 

Also Read: സുരക്ഷിത നിക്ഷേപം, 8.50% പലിശ; ഈ സർക്കാർ കമ്പനിയിൽ സ്ഥിര നിക്ഷേപം വേറെ ലെവൽ

ഒരുരൂപ നോട്ടിന് ഏഴ് ലക്ഷം

ഒരുരൂപ നോട്ടിന് ഏഴ് ലക്ഷം

മറ്റൊരു കറൻസിക്കും ഇതുപോലെ ലക്ഷങ്ങൾ വില മതിക്കുന്നുണ്ട്. അത് ഏതാണെന്ന് നോക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടിൽ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകൾക്കാണ് വിപണിയിൽ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകൾക്ക് 80 വർഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകൾ അച്ചടിച്ചിരുന്നത്. 

Also Read: പണം കയ്യിൽ വച്ചിട്ട് കാര്യമില്ല; ഇതാ 8.77% പലിശ നൽകുന്ന സർക്കാർ കമ്പനി; മടിക്കാതെ നിക്ഷേപിക്കാം

പ്രധാന വെബ്‌സൈറ്റുകള്‍

പ്രധാന വെബ്‌സൈറ്റുകള്‍

കാലപ്പഴക്കം കൊണ്ട് മൂല്യം കൂടുന്ന വസ്തുക്കളുടെ വില്പന വഴി ലക്ഷങ്ങൾ വരുമാനം കണ്ടെത്തുന്ന നിരവധി പേർ ഇന്നുണ്ട്. ഇവർക്ക് സഹായകമായി നിരവധി ഓൺലൈൻ വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഓൺലൈൻ ക്ലാസിഫൈ‍ഡ് വെബ്സൈറ്റുകളിലാണ് നാണയങ്ങളുടെ വില്പന പൊടിപൊടിക്കുന്നത്. ഇബേ, കോയിന്‍ബസാര്‍, ക്വിക്കര്‍, ഒഎല്‍എക്‌സ് തുടങ്ങിയ വെബ്സൈറ്റുകളാണ് ഇതിൽ പ്രധാനം. ഇവയിൽ അക്കൗണ്ട് ആരംഭിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ നാണയങ്ങൾ വില്പന നടത്താം. നാണയം കണ്ട് താൽപര്യത്തിന് അനുയോജ്യമായത് ആണെങ്കിൽ ആവശ്യക്കാക്കാർ നേരിട്ട് ബന്ധപ്പെടുകയാണ് ചെയ്യുക. വിലയിൽ തീരുമാനമായൽ വീട്ടിലിരുന്ന് കൊണ്ട് ലക്ഷങ്ങൾ നേടാൻ സാധിക്കും.

മുകളിൽ പറഞ്ഞ വെബ്സൈറ്റുകളിൽ സെല്ലറായി ക്വുക്കറിൽ രജിസ്റ്റർ ചെയ്യണം.

കറൻസിയുടെ ഇരു വശങ്ങളുടെയും ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. കറൻസിയുടെ പ്രത്യേകതകൾ മനസിലാകുന്ന തരത്തിലാകണം ചിത്രങ്ങളെടുക്കേണ്ടത്.

രജിസ്റ്റർ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ നല്‍കുക.

നൽകിയ വിവരങ്ങൾ വെബ്സൈറ്റ് പരിശോധിച്ച ശേഷം വില്പനയ്ക്കായി ഉൾപ്പെടുത്തും.

ആവശ്യക്കാർ ബന്ധപ്പെട്ട് നാണയം വാങ്ങുകയാണ് ചെയ്യുക. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

അറിയിപ്പ്

ചിത്രം കടപ്പാട് zee news

അറിയിപ്പ്

പഴയ നാണയങ്ങളും കറൻസികളും വിൽക്കാൻ എന്ന പേരിൽ നിരവധി തട്ടിപ്പും ഈ മേഖലയിൽ നടക്കുന്നുണ്ട്. വില്പനയ്ക്ക് വെയ്ക്കുന്നവർ പലപ്പോഴും തട്ടിപ്പിനിരയാവുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. പ്രസ്തുത ലേഖനം വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: coin currency
English summary

This 2 Rs Currency With Serial Number 786 And Sign Of Manmohan Singh Will Give You 5 Lakhs;

This 2 Rs Currency With Serial Number 786 And Sign Of Manmohan Singh Will Give You 5 Lakhs;
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X