ഈ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കും 6.75% പലിശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് നാമെല്ലാവരും ബാങ്കുകളില്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുന്നത്. സാധാരണയായി കൈയ്യിലുള്ള പണമോ, ശമ്പളമോ നിങ്ങളുടെ പേരിലുള്ള സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ നമുക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമായ തുക പിന്‍വലിക്കുവാന്‍ സാധിക്കും എന്നത് ഏറെ സൗകര്യപ്രദവും പ്രയോജനകരവുമായ കാര്യമാണ്.

 
ഈ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കും 6.75% പലിശ

വീട്ടു ചിലവുകള്‍, വാഹനത്തിന്റെ ഇന്ധനത്തിനായുള്ള ചിലവ്, പെട്ടെന്ന് നമുക്ക് മുന്നിലെത്തുന്ന പലവിധ ആവശ്യങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നാം ആശ്രയിക്കുന്നത് നമ്മുടെ സേവിംഗ്‌സ് അക്കൗണ്ടിനെയായിരിക്കും. നമുക്കാവശ്യമായ തുക അപ്പോള്‍ തന്നെ കൈകളിലെത്തും. അതിനെ നമുക്ക് ലിക്വിഡിറ്റി എന്ന് പറയാം.

Also Read : 1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ? - ഇവിടെ വായിക്കാം

അതായത് ലിക്വിഡിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, നമുക്ക് എപ്പോഴാണോ പണം ആവശ്യമായി വരുന്നത്, അപ്പോള്‍ തത്സമയോ, അല്ലെങ്കില്‍ അതിന് സമാനമായോ ഒട്ടും വൈകാതെ നമ്മുടെ കൈകളില്‍ പണമെത്തുന്ന സംവിധാനമാണത്.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം - ഇവിടെ വായിക്കാം

അത് പണത്തിന്റെ രൂപത്തിലാകാം, എടിഎം സൗകര്യമോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയുള്ള പെയ്‌മെന്റ് സൗകര്യമോ ആകാം. ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമോ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് സേവനമോ ആകാം. ഏത് രീതിയില്‍ ആയാലും ഇന്‍സ്റ്റന്റായി തുക ലഭ്യമാകണം എന്ന് മാത്രം.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും - ഇവിടെ വായിക്കാം

പലിശ നിരക്കുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പുതിയ സ്വകാര്യ ബാങ്കുകള്‍ രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ! - ഇവിടെ വായിക്കാം

ഉപയോക്താക്കളുടെ സേവിംഗ്‌സ് അക്കൗണ്ടിന് മേല്‍ 6.75 ശതമാനം പലിശ നിരക്ക് ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഡിസിബി ബാങ്ക് നല്‍കുന്നത്. നിലവിലെ താഴ്ന്ന ആദായ അനുപാതം മറികടക്കുന്നതിനായി ഡിസിബി സേവിംഗ്‌സ് അക്കൗണ്ട് 2.75 ശതമാനം മുതല്‍ 6.75 ശതമാനം വരെയുള്ള പലിശ നിരക്കുകളാണ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്. 10 കോടിയും അതിനു മുകളിലും വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പലിശ നിരക്ക് ബാധകമാണ്.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം? - ഇവിടെ വായിക്കാം

 

ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്‌സ് അക്കൗണ്ടിലെ ഈ ഉയര്‍ന്ന പലിശ നിരക്കിലൂടെ ഭാവിയിലേക്കായി കൂടുതല്‍ തുക സമ്പാദിക്കുവാനും കൂടാതെ കൈയ്യില്‍ കൂടുതല്‍ ചിലവഴിക്കല്‍ തുക വര്‍ധിപ്പിക്കുവാനും ഉപയോക്താവിന് സാധിക്കും.

അതേ സമയം ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏഴ് ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.35 ശതമാനം മുതലാണ് പലിശ ഡിസിബി ബാങ്ക് നല്‍കുന്നത്. 91 ദിവസം മുതല്‍ ആറ് മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.05 ശതമാനവും ആറ് മാസം മുതല്‍ 12 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനവും പലിശ ലഭിക്കും.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ - ഇവിടെ വായിക്കാം

ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 5.55 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്ക് നല്‍കുന്ന പരമാവധി പലിശ 6.65 ശതമാനം വരെയാണ്. 60 മാസം മുതല്‍ 120 മാസം വരെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കാണിത്.

Read more about: savings
English summary

this bank offer higher interest rates than State Bank of India, HDFC Bank and ICICI Bank | ഈ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കും 6.75% പലിശ

this bank offer higher interest rates than State Bank of India, HDFC Bank and ICICI Bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X