വീടോ സ്ഥലമോ വാങ്ങാൻ ഇത് പറ്റിയ സമയം, അഞ്ച് കാരണങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാൻ ഇതാണ് പറ്റിയ സമയം. എന്താണ് കാരണമെന്നല്ലേ​​​? വീടോ സ്ഥലമോ വാങ്ങാൻ അനുയോജ്യമായ സമയമാണിതെന്ന് പറയാൻ ചില കാരണങ്ങൾ ഇതാ..

 

ഭവനവായ്പ നിരക്കുകൾ കുറവ്

ഭവനവായ്പ നിരക്കുകൾ കുറവ്

ഭവനവായ്പ പലിശനിരക്ക് നിലവിൽ വളരെ കുറവാണ്. യൂണിയൻ ബാങ്കാണ് നിലവിൽ 6.7 ശതമാനം പലിശ നൽകി ഏറ്റവും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 30 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്കാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വായ്പാ നിരക്കിൽ കുത്തനെ ഇടിവുണ്ടാകാനുള്ള ഒരു കാരണം വായ്പയുടെ പലിശനിരക്ക് കഴിഞ്ഞ വർഷം പുറത്തിറക്കിയ ആർ‌ബി‌ഐയുടെ ഉത്തരവ് പ്രകാരം, ഇബി‌ആറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ, സമാന അനുപാതത്തിൽ വായ്പയുടെ നിരക്കും കുറയും.

ഉത്സവകാല ഓഫർ

ഉത്സവകാല ഓഫർ

ഭവനവായ്പ ഉൾപ്പെടെയുള്ള വിവിധ വായ്പാ ഉൽ‌പ്പന്നങ്ങളിൽ‌ ബാങ്കുകൾ മികച്ച ഓഫറുകളാണ് ഇപ്പോൾ നൽകുന്നത്. ‌ഉദാഹരണത്തിന്, യോനോ ആപ്പ് വഴി അപേക്ഷിക്കുന്ന എല്ലാ വായ്പകളുടെയും പ്രോസസ്സിംഗ് ഫീസ് എസ്‌ബി‌ഐ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി, 0.1 ശതമാനം അധിക ഇളവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ സ്വകാര്യമേഖലയിലെ ബാങ്കുകളും ഉത്സവകാല ഓഫറുകൾ നൽകുന്നുണ്ട്.

കുറഞ്ഞ റിയൽ എസ്റ്റേറ്റ് വില

കുറഞ്ഞ റിയൽ എസ്റ്റേറ്റ് വില

കൊറോണ പ്രതിസന്ധികൾക്ക് മുമ്പുതന്നെ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി ദുരിതത്തിലായിരുന്നു, കൊവിഡ് മഹാമാരിയ്ക്ക് ശേഷം സ്ഥിതി കൂടുതൽ വഷളായി. ഇപ്പോൾ നിലവിലെ ഘട്ടത്തിൽ, മുന്നോട്ട് പോകണമെങ്കിൽ, വിലയിൽ കൂടുതൽ കുറവുകൾ വരുത്തേണ്ട സ്ഥിതിയാണ്. സമ്പദ്‌വ്യവസ്ഥയിലെ സമ്മർദ്ദം കൂടുതൽ ആഴത്തിലാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് വില കുറച്ചു കാലത്തേക്ക് സ്ഥിരമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് സ്റ്റാമ്പ് ഡ്യൂട്ടി? നിങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി നൽകുന്നത് എന്തിന്? എളുപ്പത്തിൽ മനസ്സിലാക്കാം

ഡിസ്കൌണ്ട്

ഡിസ്കൌണ്ട്

ക്യാഷ് ഡിസ്കൌണ്ട്, ജിഎസ്ടി, സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകൾ, പ്രോപ്പർട്ടി സ്വാപ്പ് ഓപ്ഷനുകൾ, സൌജന്യ അറ്റകുറ്റപ്പണികൾ തുടങ്ങിയവയും നിലവിൽ നിരവധി ഡെവലപ്പർമാർ ആകർഷിക്കുന്ന ഓഫറുകളിൽ ഉൾപ്പെടുന്നു.

വീടോ സ്ഥലമോ വാങ്ങുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

പ്രധാൻമന്ത്രി ആവാസ് യോജന നേട്ടങ്ങൾ

പ്രധാൻമന്ത്രി ആവാസ് യോജന നേട്ടങ്ങൾ

എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെയുള്ള മോദി സർക്കാർ പദ്ധതി നിങ്ങൾക്ക് തീർച്ചയായും ഉപയോഗപ്പെടുത്താം. ഇപ്പോൾ മിതമായ നിരക്കിൽ ഭവന നിർമ്മാണ സി‌എൽ‌എസ്‌എസ് 2021 മാർച്ച് 31 വരെ ലഭ്യമാണ്. ഇവിടെ പലിശ സബ്‌സിഡി പരമാവധി 4 ശതമാനം വരെയാണ്.

വീടോ സ്ഥലമോ വാങ്ങാൻ പ്ലാനുണ്ടോ? ലോക്ക് ഡൌണിന് ശേഷം വസ്തു വില കുറയുമോ?

English summary

This Is The Perfect Time To Buy A House Or Land, Here Are Five Reasons | വീടോ സ്ഥലമോ വാങ്ങാൻ ഇത് പറ്റിയ സമയം, അഞ്ച് കാരണങ്ങൾ ഇതാ..

Here are some reasons to say this is the perfect time to buy a house or land. Read in malayalam.
Story first published: Friday, October 30, 2020, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X