ഹോബിയിലൂടെ നല്ലൊരു തുക കയ്യിൽ കിട്ടുമെന്നത് ഒന്ന് ആലോചിച്ചു നോക്കിയെ, എല്ലാവർക്കും സന്തോഷമാകും. സ്വന്തം ഇഷ്ടത്തോടൊപ്പം വരുമാനവുമെന്നത് ആർക്കും മടുപ്പ് ഉണ്ടാക്കുന്ന കാര്യമല്ല. പഴയ കാലത്തെ നാണയങ്ങൾ ശേഖരിച്ചു വെക്കുന്നവരാണെങ്കിൽ നല്ലൊരു തുക കയ്യിലെത്താൻ ഇത് തന്നെയാണ് അവസരം. ഇനി നാണയ ശേഖരമില്ലെങ്കിൽ പഴയകാലത്തെ നാണയങ്ങളുണ്ടോയെന്ന് ഒന്ന് വീട്ടിലാകെ തിരക്കുന്നത് നല്ലതാണ്. അത്രയും വിലയാണ് പഴയ നാണയങ്ങൾക്കിപ്പോൾ. വീട്ടിലിരുന്ന് ഓൺലൈനായി ആർക്കും ഈ നേട്ടം കൈക്കലാക്കാം. ഇതിനായി വേണ്ടത് കയ്യിലൊരു രണ്ട് രൂപ നാണയമാണ്. ഇതിന്റെ നേട്ടം അഞ്ച് ലക്ഷം രൂപയാണ്. എങ്ങനെ ഈ അഞ്ച് ലക്ഷം രൂപ കൈക്കലാക്കാമെന്ന് നോക്കാം.

എങ്ങനെ നേടാം അഞ്ച് ലക്ഷം
കാലങ്ങള്‍ കഴിയുമ്പോൾ വസ്തുക്കൾ പുരാവസ്തുക്കളുടെ ഗണത്തിലേക്ക് മാറും, ഇതിന് വിപണിയിൽ ആവശ്യക്കാരുണ്ട്. ഇതാണ് ഇത്തരത്തിൽ വില ലഭിക്കാൻ കാരണം. രണ്ട് രൂപ നാണയമുള്ളവർക്ക് 5 ലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞത് ശരിയാണ്. ഇതിന് ചില നിബന്ധനകളുണ്ട്. 2000, 1994, 1995, 1997 വര്‍ഷങ്ങളിലെ രണ്ട് രൂപ നാണയങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. ഈ നാണയങ്ങളുണ്ടെങ്കിൽ പണം കൈക്കലാക്കാം. 1994 ലെ നാണയത്തിന് പിന്നില്‍ പിന്നില്‍ ദേശീയ പതാക ആലേഖനം ചെയ്യണം.
Also Read:ഒരു രൂപ നോട്ട് കയ്യിലുണ്ടോ? ഏഴ് ലക്ഷം രൂപ നേടാം! എങ്ങനെയെന്നറിയേണ്ടേ

വെള്ളിയുടെ 25 പൈസ നാണയത്തിന് 1.5 ലക്ഷം രൂപയാണ് വില. ബ്രിട്ടീഷ് കാലത്തെ വിക്ടോറിയ രാഞ്ജിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപ വില ലഭിക്കും. 1918 ല്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച ഒരു രൂപ നാണയത്തിന് ലഭിക്കുന്ന വില 9 ലക്ഷംരൂപയാണ്. 1977-1979 എന്ന് ആലേഖനം ചെയ്ത ഒരു രൂപ നോട്ട് 45,000 രൂപയ്ക്ക് കോയിന് ബസാര്‍ എന്ന വെബ്സൈറ്റിൽ വിൽക്കാം. മുന്‍ പ്രിന്‍സിപ്പിൾ സെക്രട്ടറി ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പ് രേഖപ്പെടുത്തിയ ഒരു രൂു നോട്ടുകള്‍ക്കാണ് ഈ വില ലഭിക്കുക. ഇത്തരം നാണയങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ കൂടുതൽ.
Also Read: സുരക്ഷയും പൊതുമേഖല ബാങ്കിനെ വെല്ലുന്ന പലിശയും, 7.5% ; എഫ്ഡിക്ക് ഈ ബാങ്ക് സൂപ്പറാ

എങ്ങനെ വില്പന നടത്താം
നോട്ടുകൾ കയ്യിലുള്ളവർക്ക് വിവിധ ഓൺലൈൻ സൈറ്റുകൾ വഴി വില്പന നടത്താം. ഓണ്‍ലൈനില്‍ വില്പന നടത്തുന്നത് വഴിയാണ് പരമാവധി നേട്ടമുണ്ടക്കാന്‍ സാധിക്കുന്നത്. മുകളില്‍ പറഞ്ഞ വര്‍ഷങ്ങളിലെ 2 രൂപ നാണയം ക്വിക്കര്‍ എന്ന വെബ്സൈറ്റ് വഴി വില്പന നടത്താം. പഴയ നാണയങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ് ഈ വെബ്സൈറ്റില്‍ ലഭിക്കുന്നത്. 2 രൂപ വിൽപ്പന നടത്താൻ സെല്ലറായി ക്വുക്കറിൽ രജിസ്റ്റർ ചെയ്യണം. ശേഷം നാണയത്തിന്റെ ഇരു വശങ്ങളുടെയും ചിത്രം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക. രജിസ്റ്റർ ചെയ്തയാളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ നല്‍കുക. നൽകിയ വിവരങ്ങൾ വെബ്സൈറ്റ് പരിശോധിച്ച ശേഷം വില്പനയ്ക്കായി ഉൾപ്പെടുത്തും. ആവശ്യക്കാർ ബന്ധപ്പെട്ട് നാണയം വാങ്ങുകയാണ് ചെയ്യുക.
Also Read:സമ്പാദ്യം ഇരട്ടിപ്പിക്കാം; സുരക്ഷിതത്വം മുറുകെ പിടിക്കാം; ഇതാ 9 പദ്ധതികള്‍

ഇത്തരത്തിലുള്ള മറ്റൊരു വെബ്സൈറ്റാണ് കോയിൻ ബസാർ. കോയിന് ബസാറില്‍ അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് പേർ, മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിവരങ്ങൾ എന്നിങ്ങനെയുള്ള വ്യക്തി വിവരങ്ങൾ വെബ്സൈറ്റിൽ നല്‍കുക. വില്പനയ്ക്ക് വെയ്ക്കുന്ന നോട്ടുകളുടെ ഇരു ഭാഗത്തേയും ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. ശേഷം വാങ്ങാനാഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും. മറ്റൊരു വെബ്സൈറ്റായ ഒഎല്‍എക്സ് വഴിയും ഇത്തരത്തിൽ വില്പന നടത്താം.
Also Read:മാസം നല്ലൊരു തുക കയ്യിലെത്തും; മ്യൂച്വൽ ഫണ്ടിന്റെ ഈ രീതികൾ അറിഞ്ഞിരിക്കൂ