പഴയകാലത്തെ കറൻസികൾ, നാണയങ്ങൾ, സ്റ്റാബ് എന്നിവയുടെ ശേഖരണം പലരുടെയും ശീലങ്ങളുടെ ഭാഗമാണ്. ചെറുപ്പ കാലത്ത് തുടങ്ങിയ ശീലം പലരും ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. പഴയകാല കറൻസികളുടെ ശേഖരണം സൂക്ഷ്മമായി നടത്തുന്നവരിൽ വർഷങ്ങളുടെ പഴക്കമുള്ള വസ്തുക്കളുണ്ടാകും. ഒരു ഹോബിയായി തുടങ്ങിയ ശീലം വഴി ലക്ഷങ്ങൾ നേടാൻ സാധിച്ചാലോ. ഇത്തരത്തിൽ പഴയ ഒരു രൂപ നോട്ടുകൾക്ക് വഴി ലക്ഷങ്ങൾ നേടാൻ ഇന്ന് സാധിക്കും. പഴകും തോറും വീഞ്ഞിന് വീര്യം കൂടുന്നത് പോലെ കാലം കഴിയുന്തോറും കറൻസികളുടെ മൂല്യം ഇരട്ടിക്കുകയാണ്. ഇതിനായി എന്താണ് ചെയ്യേണ്ടതെന്നല്ലേ. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലെ സുരക്ഷിതത്വത്തിലിരുന്ന നല്ലൊരു തുക നേടാൻ ഇത്തരം കറൻസികൾ സഹായിക്കും. പഴയ നോട്ടുകൾ നിങ്ങളുടെ കയ്യിലുണ്ടാവുകയെന്നത് തന്നെയാണ് ഇതിനുള്ള യോഗ്യത. നിങ്ങളുടെ കൈയ്യിലുള്ള നോട്ടിന് ചില പ്രത്യേകതകളുണ്ടാകണം. ഇവിടെയാണ് നിങ്ങളുടെ നോട്ടിന് ആവശ്യക്കാരുണ്ടാകുന്നതും കൂടിയ വില ലഭിക്കുന്നതും.

നോട്ടിന്റെ യോഗ്യത
ഇന്ത്യയിൽ ഒരു രൂപ നോട്ടുകളുടെ അച്ചടിയും ഉപയോഗവും 26 വര്‍ഷങ്ങൾക്ക് മുൻപ് കേന്ദ്രസർക്കാർ അവസാനിപ്പിച്ചിരുന്നു. ഇതിനാല്‍ തന്നെ പഴയ ഒരു രൂപ നോട്ടുകൾ പലതും നിലവിൽ വിപണിയിലില്ല. ഇതോടൊപ്പം 2015 ല്‍ കേന്ദ്രസർക്കാർ ഒരു രൂപ നോട്ടുകൾ പുതുതായി അച്ചടിച്ച് മാർക്കറ്റിലേക്ക് എത്തിച്ചിരുന്നു. ഇവയിൽ ഏതാണ് ലക്ഷങ്ങൾ വിലമതിക്കുന്നത് എന്നല്ലേ. ഇതിനായുള്ള നിബന്ധനകൾ നോക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടിൽ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകൾക്കാണ് വിപണിയിൽ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകൾക്ക് 80 വർഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകൾ അച്ചടിച്ചിരുന്നത്.
Also Read: മാസം നല്ലൊരു തുക കയ്യിലെത്തും; മ്യൂച്വൽ ഫണ്ടിന്റെ ഈ രീതികൾ അറിഞ്ഞിരിക്കൂ

ഇതോടൊപ്പം സ്വാതന്ത്ര്യത്തിന് ശേഷം അച്ചടിച്ച ഒരു രൂപ നോട്ടുകൾക്കും ഉയർന്ന വില ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം. 1957 ലെ ഒരു രൂപ നോട്ടിന് 57000 രൂപയാണ് ലഭിക്കുക. 1966 ലെ ഒരു രൂപ നോട്ടിന് 45,000 രൂപയും ലഭിക്കും. ധനകാര്യ മന്ത്രാലയത്തിൽ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പുള്ള നോട്ടുകള്‍ക്കാണ് ഈ തുക ലഭിക്കുക.
Also Read: മാസന്തോറും 2,500 രൂപയോളം നേടാം; കൈനീട്ടി സ്വീകരിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതി

എങ്ങനെ നേടാം 7 ലക്ഷം
നോട്ടുകൾ കയ്യിലുള്ളവർക്ക് വിവിധ ഓൺലൈൻ സൈറ്റുകൾ വഴി വില്പന നടത്താം. ഓണ്‍ലൈനില്‍ വില്പന നടത്തുന്നത് വഴിയാണ് പരമാവധി നേട്ടമുണ്ടക്കാന്‍ സാധിക്കുന്നത് ഇത്തരത്തിലുള്ള ഒരു വെബ്സൈറ്റാണ് കോയിൻ ബസാർ. കോയിന് ബസാറില്‍ അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് പേർ, മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിവരങ്ങൾ എന്നിങ്ങനെയുള്ള വ്യക്തി വിവരങ്ങൾ വെബ്സൈറ്റിൽ നല്‍കുക. വില്പനയ്ക്ക് വെയ്ക്കുന്ന നോട്ടുകളുടെ ഇരു ഭാഗത്തേയും ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. ശേഷം വാങ്ങാനാഗ്രഹിക്കുന്നവർ നിങ്ങളെ ബന്ധപ്പെടും. മറ്റൊരു വെബ്സൈറ്റായ ഒഎല്‍എക്സ് വഴിയും ഇത്തരത്തിൽ വില്പന നടത്താം. ഒഎൽഎക്സിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്ത് വേണം അക്കൗണ്ട് ഉണ്ടാക്കാന്‍. ഇതിന് ശേഷം നോട്ടിന്റെ ഇരു ഭാഗത്തേയും ചിത്രങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുക. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നീ വിവരങ്ങള്‍ നല്‍കുക. ആവശ്യമുള്ള വില്പനക്കാര് നിങ്ങളെ ഇത് വഴി ബന്ധപ്പെടും.
Also Read: സമ്പാദ്യം ഇരട്ടിപ്പിക്കാം; സുരക്ഷിതത്വം മുറുകെ പിടിക്കാം; ഇതാ 9 പദ്ധതികള്‍