ഈ റിസര്‍വ് ബാങ്ക് നിക്ഷേപത്തിന് നേടാം 7.35% പലിശ; സ്ഥിര വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിൽ സുരക്ഷിതത്വത്തിന് അധിക പ്രാധാന്യം നൽകുന്ന ദീർഘകാല നിക്ഷേപകർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് പൊതുവെ ആശ്രയിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിൽ ദീർഘകാലത്തേക്ക് 7 ശതമാനമോ അതിൽ താഴെയോ പലിശയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഈ പലിശ താൽപര്യമില്ലാത്ത എന്നാൽ നിക്ഷേപം സുരക്ഷിതമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയൊരു നിക്ഷേപമാണ് പരിചയ്പ്പെടുത്തുന്നത്.

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ആർബിഐ ഫ്ളോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ ഇന്ന് 7.35 ശതമാനം പലിശ നൽകുന്നുണ്ട്. ഇത് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ നൽകുന്ന പലിശയേക്കാൾ കൂടുതലാണ്. എങ്ങനെ നിക്ഷേപിക്കാമെന്ന് വിശദമായി നോക്കാം. 

റിസർവ് ബാങ്ക് ഫ്ളോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ

റിസർവ് ബാങ്ക് ഫ്ളോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ

നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച 7.75% ടാക്‌സബിള്‍ ബോണ്ടുകള്‍ക്ക് പകരമാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ പുറത്തിറക്കിയത്. വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കും ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നുണ്ട്. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടില്‍ നിക്ഷേപിക്കാം. 1,000 രൂപ മാത്രമാണ് കുറഞ്ഞ നിക്ഷേപം.

പരിധിയില്ലാതെ നിക്ഷേപം നടത്താം. നിക്ഷേപിക്കുന്ന തുകയ്‌ക്കോ പലിശയ്‌ക്കോ നികുതി ഇളവുകള്‍ ലഭിക്കില്ല. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വില്പന നടത്താന്‍ സാധിക്കാത്ത തരം ബോണ്ടുകളാണിത്. കാലാവധിയില്‍ മാത്രമാണ് നിക്ഷേപിച്ച തുക തിരികെ ലഭിക്കുക.

കാലാവധി

കാലാവധി

7 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. സാധാരണ നിക്ഷേപകര്‍ക്ക് 7 വര്‍ഷത്തെ ലോക്ഇന്‍ പരിയഡുള്ള നിക്ഷേപമാണിത്.60 വയസ് കഴിഞ്ഞ നിക്ഷേപകരാണെങ്കില്‍ ലോക്-ഇന്‍ പിരിയഡില്‍ ഇളവുണ്ട്. 60-70 വയസിന് ഇടയില്‍ പ്രായമയുള്ളവരാണെങ്കില്‍ 6 വര്‍ഷമാണ് ലോക്-ഇന്‍ പിരിയഡ്. 70 വയസിനും 80 വയസിനും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ 5 വര്‍ഷവും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 4 വര്‍ഷവുമാണ് ലോക്-ഇന്‍ പിരിയഡുള്ളത്. 

Also Read: 5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷവുമായി മടങ്ങാം; പണം ഇരട്ടിപ്പിക്കാന്‍ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപംAlso Read: 5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷവുമായി മടങ്ങാം; പണം ഇരട്ടിപ്പിക്കാന്‍ ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപം

പലിശ നിരക്ക്

പലിശ നിരക്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് ജനുവരി ഒന്നു മുതലാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. നേരത്തെ 7.15 ശതമാനമായിരുന്ന പലിശ നിരക്ക് 7.35 ശതമാനമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കുയര്‍ത്തിയതോടെയാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്കും ഉയര്‍ന്നത്. ജനുവരി 1, ജൂലായ് 1 എന്നിങ്ങനെ വര്‍ഷത്തില്‍ 2 തവണയാണ് ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുന്നത്. 

Also Read: 5,000 രൂപ മാസ പെന്‍ഷന്‍ നേടാന്‍ ഇന്ന് കരുതേണ്ടത് ദിവസം 7 രൂപ; ഇതാ ഒരു സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിAlso Read: 5,000 രൂപ മാസ പെന്‍ഷന്‍ നേടാന്‍ ഇന്ന് കരുതേണ്ടത് ദിവസം 7 രൂപ; ഇതാ ഒരു സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

പലിശ നിരക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശയോടൊപ്പം 35 അടിസ്ഥാന നിരക്ക് ചേര്‍ത്താണ് ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടിന് പലിശ നിശ്ചയിക്കുന്നത്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 7 ശതമാനം പലിശ നല്‍കിയതോടെയാണ് ആര്‍ബിഐ ബോണ്ടിന്റെ പലിശ നിരക്ക് 7.35 ശതമാനത്തിലെത്തിയത്. 

Also Read: നിങ്ങളുടെ ഭവന വായ്പ കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറ്റാം; എന്തൊക്കെ രേഖകൾ വേണം; നടപടിയിങ്ങനെAlso Read: നിങ്ങളുടെ ഭവന വായ്പ കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറ്റാം; എന്തൊക്കെ രേഖകൾ വേണം; നടപടിയിങ്ങനെ

സ്ഥിര വരുമാനം

സ്ഥിര വരുമാനം

മൂലധന നേട്ടം ആ​ഗ്രഹിച്ച് നിക്ഷേപിക്കുന്നവർക്ക് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ മികച്ച ഓപ്ഷനല്ല. ക്യുമുലേറ്റീവ് അടിസ്ഥാനത്തിലല്ല ഇവിടെ പലിശ നല്‍കുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ പലിശ വരുമാനം ലഭിക്കും. ജനുവരി 1, ജൂലായ് 1 തീയതികളിലാണ് പലിശ ലഭിക്കുന്നത്. സ്ഥിര വരുമാനം ആ​ഗ്രഹിക്കുന്നവർക്ക് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകള്‍ തിരഞ്ഞെടുക്കാം.

എങ്ങനെ വാങ്ങാം

എങ്ങനെ വാങ്ങാം

ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. ബാങ്കുകള്‍ വഴി എളുപ്പത്തില്‍ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ വാങ്ങാം. പൊതുമേഖലാ ബാങ്ക് ശാഖകള്‍ വഴിയും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിൽ നിന്നും ഫ്ളോട്ടിംഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ വാങ്ങാന്‍ സാധിക്കും.

Read more about: investment budget 2024
English summary

This RBI Investment Hikes Interest Rate To 7.35 Percentage; Good Option For Fixed Income Investor

This RBI Investment Hikes Interest Rate To 7.35 Percentage; Good Option For Fixed Income Investor, Read In Malayalam
Story first published: Thursday, January 19, 2023, 12:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X