കൊറോണ പ്രതിസന്ധി മൂലം ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകൾക്ക് കനത്ത പ്രഹരമേറ്റപ്പോൾ, ചില അസറ്റ് ക്ലാസുകളിൽ ഗംഭീരമായ ഉയർച്ചയുണ്ടായി. കോവിഡ് 19 പ്രതിസന്ധികൾക്കിടയിലും നിങ്ങളുടെ പോര്ട്ട്ഫോളിയൊയ്ക്ക് തിളക്കം പകരാൻ കഴിയുന്ന 3 ഇത്തരം അസറ്റ് ക്ലാസുകൾ താഴെ പറയുന്നവയാണ്.

സ്വർണം
കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണ വില 34% നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സ്വർണ്ണ വില പുതിയ റെക്കോർഡുകൾ ഓരോ ദിവസവും മറികടന്നു കൊണ്ടിരിക്കുകയാണ്. മിക്ക സമ്പദ്വ്യവസ്ഥകളിലെയും പൂജ്യ പലിശനിരക്ക്, അനിശ്ചിതമായ ജിയോ-പൊളിറ്റിക്കൽ സാഹചര്യം, അനിശ്ചിതമായ കാലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ഉത്തേജക നടപടികൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ സ്വർണ്ണ വില ഉയരാൻ കാരണമായി.
സ്വർണ വില ഇന്നും ക്കോർഡ് ഉയരത്തിൽ, വെള്ളിയ്ക്ക് 2 ദിവസത്തിനുള്ളിൽ കൂടിയത് 3,000 രൂപ

അന്തർദ്ദേശീയ മ്യൂച്വൽ ഫണ്ടുകൾ
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യൻ വിപണികൾ 10-15 ശതമാനം നഷ്ടത്തിലായപ്പോഴും യുഎസ് വിപണികൾ ഉയർന്നു നിന്നു. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് വ്യത്യസ്ത വിപണികളുടെ വരുമാന സാധ്യതകൾ മനസ്സിലാക്കാൻ കഴിയും. 3 വർഷത്തെ നിക്ഷേപ കാലയളവിൽ, അന്താരാഷ്ട്ര ഫണ്ടുകളായ ഫ്രാങ്ക്ലിൻ ഇന്ത്യ ഫീഡർ ഫ്രാങ്ക്ലിൻ യുഎസ് ഓപ്പർച്യുണിറ്റിസ് ഡയറക്ട് ഫണ്ട്-ഗ്രോത്ത് 18% വരുമാനം നേടി.
വാട്സ്അപ്പ് വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

ബിറ്റ്കോയിൻ
ഏറ്റവും വലിയ ക്രിപ്റ്റോ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് കൊവിഡ് 19 മൂലം തുടക്കത്തിൽ പ്രഹരമേറ്റു. എന്നാൽ ഇപ്പോൾ പ്രാരംഭ നഷ്ടം മറികടന്ന് വീണ്ടും 10000 ഡോളറിന് മുകളിലാണ്. ബിറ്റ്കോയിനിന്റെ നേട്ടത്തിന് സ്വർണ്ണ വിലയിലെ റെക്കോർഡ് ഉയർന്ന നേട്ടവും ഡോളറിന്റെ ഇടിവും കാരണമാണ്.
ഫെയ്സ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സിയായ ലിബ്ര ഇന്ത്യയില്‍ അവതരിപ്പിച്ചേക്കില്ല