ഈ സീരിയല്‍ നമ്പറുള്ള കറന്‍സിനോട്ട് കയ്യിലുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷാധിപതിയാകുവാനുള്ള എളുപ്പവഴി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രത്യേകതകളുള്ള പഴയ നാണയങ്ങളും നോട്ടുകളുമൊക്കെ കൈമാറിക്കൊണ്ട് പണം സമ്പാദിക്കുവാന്‍ സാധിക്കുന്നതിനെപ്പറ്റി പലപ്പോഴായി നമ്മളവിടെ പറഞ്ഞിട്ടുണ്ട്. കാലപ്പഴക്കം ചെല്ലും തോറും ആന്റിക് ഗണത്തില്‍ ഉള്‍പ്പെടുന്ന ഇത്തരം നാണയങ്ങള്‍ക്കും കറന്‍സികള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വലിയ ആവശ്യക്കാരാണുള്ളത്. അതിനാല്‍ നമ്മള്‍ വീടിന്റെ മൂലയിലോ മറ്റോ ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്ന നാണയങ്ങളും നോട്ടുകളും നമുക്ക് പതിനായിരങ്ങളും ലക്ഷങ്ങളും നേടിത്തരുമെന്നത് ഒരു വസ്തുതയാണ്.

 
ഈ സീരിയല്‍ നമ്പറുള്ള കറന്‍സിനോട്ട് കയ്യിലുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷാധിപതിയാകുവാനുള്ള എളുപ

ഫോട്ടോ:കടപ്പാട്

കോവിഡ് വ്യാപനത്താലുണ്ടായ സാമ്പത്തീക ഞെരുക്കത്തിനിടയില്‍ കുറച്ച് വരുമാനം മറ്റ് അധ്വാനമൊന്നുമില്ലാതെ ഇത്തരം കറന്‍സി-നാണയ വില്‍പ്പനയിലൂടെ നേടാന്‍ സാധിക്കുമെന്നത് ആരാണ് വേണ്ടെന്ന് വയ്ക്കുക? സ്വന്തം വീട്ടിലിരുന്നത് എളുപ്പത്തില്‍ പണം നേടാന്‍ നിങ്ങളെ സഹായിക്കുന്ന മാര്‍ഗമാണിത്.

ഈ 5 രൂപ, 10 രൂപാ നാണയങ്ങള്‍ കൈയ്യിലുണ്ടോ? പകരമായി നേടാം ലക്ഷങ്ങള്‍!

സീരിയല്‍ നമ്പരുകളില്‍ പ്രത്യേകതകളുള്ള കറന്‍സികള്‍ക്ക് നമ്മുടെ രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ട്. അതില്‍ പലതും മതപരമായ വിശ്വാസങ്ങള്‍ കൊണ്ടാണെന്നും കാണാം. പ്രത്യേകതകളുള്ള സീരിയല്‍ നമ്പറുകളുള്ള പഴയ കറന്‍സിയാണ് നിങ്ങളുടെ പക്കല്‍ ഉള്ളത് എങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ വളരെയെളുപ്പം സ്വന്തമാക്കാം.

പഴയ 25 പൈസ കോയിന്‍ കൈയ്യിലുണ്ടോ? നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1.5 ലക്ഷം രൂപയാണ്! എങ്ങനെയെന്ന് അറിയേണ്ടേ?

786 സീരീസിലുള്ള പഴയ നോട്ടാണ് നിങ്ങളുടെ കൈയ്യിലുള്ളത് എങ്കില്‍ മിനുട്ടുകള്‍ കൊണ്ട് അത് വില്‍പ്പന നടത്തി ലക്ഷങ്ങള്‍ നേടുവാന്‍ സാധിക്കും. 786 എന്ന നമ്പര്‍ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ ഭാഗ്യ നമ്പറായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് തന്നെ വലിയ തുക നല്‍കിക്കൊണ്ട് നിങ്ങളുടെ പക്കലുള്ള 786 സീരിസിലുള്ള കറന്‍സി സ്വന്തമാക്കാന്‍ നിരവധി ആവശ്യക്കാരെത്തും. 3 ലക്ഷം രൂപ വരെ നിങ്ങളുടെ പഴയ നോട്ടിന് പകരമായി ലഭിച്ചേക്കാം.

പഴയ 10 രൂപാ നോട്ട് നല്‍കിക്കൊണ്ട് നേടാം 25,000 രൂപ!

നിങ്ങളുടെ പക്കല്‍ 786 നമ്പര്‍ അച്ചടിച്ച നോട്ടുകള്‍ ഉണ്ടെങ്കില്‍ ഇനിയും വൈകിക്കേണ്ട. EBay വെബ്‌സൈറ്റ് വഴി നോട്ട് വില്‍പ്പന നടത്തി പണം സ്വന്തമാക്കാം. ഇനി എങ്ങനെയാണ് വില്‍പ്പന നടത്തുക എന്നല്ലേ?

രണ്ട് രൂപാ കോയിന്‍ നല്‍കൂ , പകരം ലഭിക്കുന്നത് 5 ലക്ഷം രൂപ

ഓണ്‍ലൈനായ് പഴയ നോട്ടുകള്‍ വാങ്ങുവാനും വില്‍ക്കുവാനും സാധിക്കുന്ന പ്ലാറ്റ്‌ഫോമാണ് EBay വെബ്‌സൈറ്റ്. സവിശേഷതകളുള്ള നോട്ടുകളും നാണയങ്ങളും നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഈ വെബ്‌സൈറ്റിലൂടെ നേരിട്ട് വില്‍പ്പന നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആദ്യമായി www.ebay.com എന്ന വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്‌ട്രേഷന്‍ ക്ലിക്ക് ചെയത് വെബ്‌സൈറ്റില്‍ നിങ്ങള്‍ സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്‍ക്കാന്‍ വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല

Read more about: currency
English summary

Tips: Did Your Old Note Serial Number Ends With 786? Here's How You Can Become A Lakhpati | ഈ സീരിയല്‍ നമ്പറുള്ള കറന്‍സിനോട്ട് കയ്യിലുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷാധിപതിയാകുവാനുള്ള എളുപ്പവഴി

Tips: Did Your Old Note Serial Number Ends With 786? Here's How You Can Become A Lakhpati
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X