ഉത്സവകാല ഷോപ്പിംഗിന് ക്രെഡിറ്റ് കാർഡ് ആണോ ഉപയോഗിക്കുന്നത്? ഈ ടിപ്സ് നിങ്ങളെ സഹായിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്സവ സീസണിലേക്കാണ് നമ്മള്‍ കടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളോടെയുളള ആഘോഷപരിപാടികള്‍ നാടെങ്ങും സജീവമാകും. ഉത്സവകാലം ആഘോഷങ്ങളുടേത് മാത്രമല്ല. അത് ഷോപ്പിംഗ് കാലം കൂടിയാണ്. വിവിധ ബ്രാന്‍ഡുകള്‍ ഉത്സവ കാലങ്ങളില്‍ വമ്പന്‍ ഓഫറുകളുമായാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്സവ സീസണുകള്‍ ഷോപ്പിംഗിന് പറ്റിയ സമയമാണ്.

 

കൊവിഡ് കാലം ആയതിനാല്‍ ഓണ്‍ലൈന്‍ വഴിയുളള ഷോപ്പിംഗിനാവും പലരും മുന്‍ഗണന നല്‍കുന്നത്. പലരും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഷോപ്പിംഗിന് ഓഫറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഓഫറുകളില്‍ മയങ്ങി കടക്കെണിയില്‍ വീണ് പോകാനുളള സാധ്യത കൂടുതലാണ്. ഉത്സവ കാലത്ത് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എങ്ങനെ പണി കിട്ടാതെ ഷോപ്പിംഗ് നടത്താം എന്നറിയണ്ടേ. ഈ ടിപ്പുകള്‍ നിങ്ങളെ അതിന് സഹായിക്കും.

ഉത്സവകാല ഷോപ്പിംഗിന് ക്രെഡിറ്റ് കാർഡ് ആണോ ഉപയോഗിക്കുന്നത്? ഈ ടിപ്സ് നിങ്ങളെ സഹായിക്കും

ഒന്നാമതായി ക്രെഡിറ്റ് കാര്‍ഡ് പരിധിയില്‍ വേണം ശ്രദ്ധിക്കാന്‍. 30-40 ശതമാനം വരെ ക്രഡിറ്റ് കാര്‍ഡ് പരിധി മറികടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കും. പിന്നീടുളള ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ക്കും ഇത് തടസ്സമാകും.

രണ്ടാമതായി ക്രഡിറ്റ് കാര്‍ഡ് ഓഫറുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് മാത്രം മികച്ചത് തിരഞ്ഞെടുക്കുക. ഓണ്‍ലൈനും ഓഫ് ലൈനും ആയുളള വില്‍പ്പനക്കാരുടെ ബാങ്ക് അടിസ്ഥാനത്തിലുളള ഡിസ്‌കൗണ്ടുകള്‍ താരതമ്യപ്പെടുത്തി പരിശോധിച്ച് വേണം തീരുമാനം എടുക്കാന്‍.

വലിയ തുക മുടക്കിയാണ് സാധനം വാങ്ങുന്നത് എങ്കില്‍ കുറഞ്ഞ ഇഎംഐ നിരക്കിലുളള ഓപ്ഷനുകള്‍ വേണം തിരഞ്ഞെടുക്കാന്‍. അവസാനമായി ഷോപ്പിംഗ് നടത്തുന്നതിന് മുന്‍പായി ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തീര്‍ത്തുവെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താല്‍ മികച്ച ക്രഡിറ്റ് സ്‌കോര്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ഉത്സവകാലത്തെ ഷോപ്പിംഗ് മികച്ച രീതിയില്‍ നടത്താനും സാധിക്കും.

English summary

Tips for Credit Card users during festival season shopping

Tips for Credit Card users during festival season shopping
Story first published: Wednesday, October 21, 2020, 22:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X