ക്രെഡിറ്റ് കാര്‍ഡ് തലവേദനയാകുന്നോ? ബാധ്യതയാകാതെ ഉപയോഗിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്യാവശ്യ ഘട്ടങ്ങളില്‍ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ പരിഭ്രമിക്കാതെ കൈകാര്യം ചെയ്യുവാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തരുന്ന ധൈര്യം ചെറുതല്ല. നമ്മുടെ കീശ കാലിയാണെങ്കിലും അടിയന്തിര ഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായകമാകും. എന്നാല്‍ ശരിയായി ഉപയോഗിക്കാനറിയാത്തവര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് വരുത്തി വയ്ക്കുന്ന പൊല്ലാപ്പുകളും നമുക്ക് മുന്നില്‍ തന്നെയുണ്ട്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് നമുക്ക് ആശ്വാസമാണ് എന്നാല്‍ വഴി വിട്ട ഉപയോഗം നമുക്ക് തന്നെ പണിയാവുകയും ചെയ്യും. ബാധ്യതയാകാതെ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.

 
ക്രെഡിറ്റ് കാര്‍ഡ് തലവേദനയാകുന്നോ? ബാധ്യതയാകാതെ ഉപയോഗിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

മിക്കവരും ക്രെഡിറ്റ് പേയ്മെന്റ് അടക്കേണ്ട ദിവസം മിനിമം ഡ്യൂ മാത്രം അടച്ചുപോകുകയാണ് ചെയ്യാറ്. പിന്നീട് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടരുകയും ചെയ്യും. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് നിങ്ങളുടെ ബാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. മിനിമം ഡ്യൂ തുക മാത്രം അടച്ചു പോകുമ്പോള്‍ മുതല്‍ ഇനത്തിലുള്ള തുക അവിടെ മാറ്റമില്ലാതെ ഇരിക്കുകയാണ്. അപ്പോള്‍ പലിശയും മറ്റു ചാര്‍ജുകളും അടക്കേണ്ടിവരും. കുറേ നാള്‍ കഴിയുമ്പോള്‍ അത് വലിയ തുകയായി മാറുകയും ഒന്നിച്ചടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. അത് ഉപയോക്താവിന്റെ ക്രെഡിറ്റ് സ്‌കോര്‍ താഴാന്‍ ഇടയാക്കും. മാത്രമല്ല വലിയ തുക കടാബാധ്യതയാവുകയും ചെയ്യും.

ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുത്തനെ താഴെക്ക് പോകും. ഒരു തവണ മുടങ്ങിയാല്‍ ഒരു മാസം പുറകില്‍ പോകുമെന്ന് മാത്രമല്ല, ഇതിന്റെ ഫലം 7 വര്‍ഷത്തെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തില്‍ പൂര്‍ണമായി പൂര്‍ണമായും അടയ്ക്കാമല്ലോ എന്നതാണ് പലരും പിന്തുടരുന്ന പോളിസി. ക്രെഡിറ്റ് ലിമിറ്റിലുള്ള തുക മുഴുവന്‍ ചെലവഴിച്ചാല്‍ വന്‍ പ്രതിസന്ധി നേരിടേണ്ടി വരും. ആശുപത്രി ചികില്‍സ പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യം വരുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാതെ വരും. കെഡ്രിറ്റ് പരിധിയ്ക്കപ്പുറം ചെലവഴിക്കുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അധികമായി ക്രെഡിറ്റ് ചോദിക്കാനുള്ള അവസരം നഷ്ടമാക്കും. കൂടാതെ കെഡിറ്റ് കാര്‍ഡ് ഉപയോഗം പരിധി കടന്നാല്‍ അധികം ഉപയോഗിച്ച തുകയുടേതടക്കം നല്ലൊരു തുക ബാധ്യതയായി വരും. പുറമേ പലിശയും നല്‍കണം. ഓവര്‍ ലിമിറ്റ് ഫീസും ഈടാക്കും.

പഴയ ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് പുതിയ കാര്‍ഡിലേക്കു മാറ്റുന്നവരുണ്ട്. പുതിയ കാര്‍ഡില്‍ ഒരു വര്‍ഷത്തേക്ക് പലിശ ഈടാക്കാറില്ല. എന്നാല്‍ ഇതൊരു എളുപ്പ മാര്‍ഗമായി സ്വീകരിക്കരുത്. ബാധ്യത കൂടുകയേ ഉള്ളൂ. ഒട്ടേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കുന്നത് ഇഎംഐ ഓപ്ഷനാണ്. ഏതു പണക്കൈമാറ്റവും ഇഎംഐ രീതിയിലാക്കുവാന്‍ സാധിക്കും. എ്ന്നാല്‍ ഇഎംഐകളുടെ എണ്ണം വര്‍ധിക്കുന്നത് നല്ല പ്രവണതയല്ല. അത് ഒഴിവാക്കേണ്ടതാണ്.

Read more about: credit
English summary

tips for the best use of your credit card; what are the important things you should keep in mind

tips for the best use of your credit card; what are the important things you should keep in mind
Story first published: Thursday, April 22, 2021, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X