സ്വർണം വാങ്ങാനൊരുങ്ങുന്നവർ അറിയേണ്ടത്; ജൂൺ ഒന്നു മുതൽ ഈ മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണത്തിന് വില കൂടുന്നത് ഒന്നും സ്വർണ വില്പനയെ കാര്യമായി ബാധിച്ചിട്ടില്ല. ജൂവലറികളിൽ സ്വർണം വാങ്ങനെത്തുന്നവരിലെ തിരക്ക് തന്നെ ഇതിന് ഉദാഹരണം. പലരും പല ആവശ്യങ്ങൾക്കായണ് സ്വർണം വാങ്ങുന്നത്. ആഭരണങ്ങളായി കാണുന്നവരും നിക്ഷേപമായി സ്വർണത്തെ കാണുന്നവരുമുണ്ട്. ആഭരണങ്ങളുടെ കാര്യത്തിൽ വലിയ ഉപയോ​ഗമാണ് രാജ്യത്തുള്ളത്. സ്വർണത്തിന്റെ വലിയൊരു വിപണിയാണ് നമ്മുടെ രാജ്യം. നിക്ഷേപമായും ആഭരണമായും രാജ്യത്ത് വലിയ തോതിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ 25 കോടി കുടുംബങ്ങളിലായി 20,000 ടൺ സ്വർണമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതോടൊപ്പം സ്വർണ ഉപയോ​ഗം ദിനംപ്രതി കൂടുകയും ചെയ്യുന്നു. രാജ്യത്ത് സ്വർണാഭരണങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ 2022 ജൂൺ ഒന്ന് മുതൽ നിലവിൽ വരികയാണ്. ഇത് എന്താണെന്ന് പരിശോധിക്കാം.

 

ഹാൾമാർക്കിം​ഗ്

രാജ്യത്ത് ജൂൺ ഒന്ന് മുതൽ ഹാൾമാർക്കിം​ഗ് നടത്തിയ സ്വർണാഭരണങ്ങൾ മാത്രമെ ജുവലറികൾ വഴി വില്പന നടത്താൻ സാധിക്കുകയുള്ളൂ. പരിശുദ്ധിയുടെ വിവിധ വിഭാ​ഗം പരി​ഗണിക്കാതെ ഏത് സ്വർണം വില്പന നടത്തുമ്പോഴും ഹാൾമാർക്കിം​ഗ് പരി​ഗണിക്കേണ്ടതാണ്. രണ്ട് ​ഗ്രാമിൽ കുറഞ്ഞ സ്വർണത്തിന് മാത്രമാണ് ഹാൾമാർക്കിം​ഗ് ഇളവ് നൽകിയിട്ടുള്ളത്. ഇനി ഇത് വിശ​ദമായി നോക്കാം, നിലവിൽ ആറ് വിഭാഗങ്ങളിലാണ് സ്വർണത്തിന്റെ ഹാൾമാർക്കിംഗ് നടത്തുന്നത്. 14 കാരറ്റ്, 18 കാരറ്റ്, 20 കാരറ്റ്, 22 കാരറ്റ്‌, 23 കാരറ്റ്‌, 24 കാരറ്റ് എന്നിങ്ങനെ. നേരത്തെ 21 കാരറ്റ് സ്വർണവും 19 കാരറ്റ് സ്വർണവും ജുവലറിയിൽ വില്പന നടത്തുന്നതിന് ഹൾമാർക്കിംഗോ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുകയോ വേണ്ടിയിരുന്നില്ല. എന്നാൽ 2022 ജൂൺ മുതൽ ഇത് മാറാൻ പോവുകയാണ്. ഏത് വിഭാഗത്തിലായാലും ഹാൾമാർക്കിംഗ് നടത്തിയ സ്വർണം മാത്രമെ ജുവലറി വഴി വിൽപന നടത്താൻ പാടുള്ളൂ. ഉപഭോക്താവ് 12 കാരറ്റോ 16 കാരറ്റോ സ്വർണം വാങ്ങാനെത്തിയാലും ജുവലറി ഉടമ ഹാൾമാർക്കിം​ഗ് കേന്ദ്രത്തിൽ കൊണ്ടുപോയി പരിശുദ്ധി ഉറപ്പാക്കി ഹാൾമാർക്കിം​ഗ് നടത്തിയ ശേഷം മാത്രമെ വില്പന നടത്താൻ സാധിക്കുകയുള്ളൂ.

Also Read: കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്

നേരത്തെ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് സ്വർണങ്ങൾക്ക് 2021 ജൂൺ 16 മുതൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരുന്നു. പിന്നീട് 14 കാരറ്റ് ,18 കാരറ്റ്, 20 കാരറ്റ് ,22 കാരറ്റ് ,23 കാരറ്റ് ,24 കാരറ്റ് സ്വർണങ്ങൾക്ക് ഹാൾമാർക്കിംഗ് 2022 ഏപ്രിൽ നാലിന് നിർബന്ധമായി. ഇതിനെ പിന്തുടർന്നാണ് പുതിയ മാറ്റം. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ലോഗോ, പരിശുദ്ധി തെളിയിക്കുന്ന ഗ്രേഡ്, ആറക്ക ആൾഫാന്യൂനറിക്ക് നമ്പർ എന്നിവയുണ്ടാകും. ഇത് പരിശോധിച്ച് വേണം ഉപഭോക്താക്കൾ ഇനി സ്വർണം വാങ്ങാൻ. ഹോൾമാർക്കിം​ഗ് നിർബന്ധമാക്കുന്നതോടെ ഇടപാടുകളിൽ ജുവലറികൾ 35 രൂപ അധികമായി ഈടാക്കും.

Also Read: പിപിഎഫ് അക്കൗണ്ടിലെ പണം ആവശ്യമായി വരുന്നോ? പിൻവലിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

എന്താണ് ഹാൾമാർക്കിം​ഗ്

എന്താണ് ഹാൾമാർക്കിം​ഗ്

സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന പരിശോധനയാണ് ഹാൾമാർക്കിംഗ്. കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ആണ് സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന ഹോൾമാർക്കിംഗ് നടത്തുന്നത്. രജിസ്റ്റർ ചെയ്ത ജുവലറികൾക്ക് ബിഐഎസ് അംഗീകാരം നൽകിയ ഹാൾമർക്കിംഗ് പരിശോധനാ കേന്ദ്ര (എ.എച്ച്.സി.)ത്തിലെത്തിച്ചാണ് സ്വർണം പരിശോധന നടത്താൻ സാധിക്കുക. 2000 മുതലാണ് ബിഎസ്ഐ സ്വർണത്തിന് ഹാൾമാർക്കിംഗ് ആരംഭിച്ചത്. 2005 ൽ വെള്ളിയിലും ഹാൾമാർക്കിംഗ് ആരഭിച്ചു. ഹാൾമാർക്കിംഗ് നടത്തുന്നത് വഴി ഉപഭോക്താക്കൾക്ക് വാങ്ങുന്ന സ്വർണത്തിലുള്ള വിശ്വാസ്യത വർധിപ്പിക്കും. ഇതോടൊപ്പം ഹാൽമാർക്കിംഗ് നടത്തിയ സ്വർണത്തിന് വില്ക്കുമ്പോൾ ഉയർന്ന വില കിട്ടാൻ സഹായകമാകും.

Also Read: സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം

Read more about: gold hallmark
English summary

To Sell All Types Of Gold From June 1 Need Hallmark ; Details Here

To Sell All Types Of Gold From June 1 Need Hallmark ; Details Here
Story first published: Saturday, May 28, 2022, 17:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X