2021-ല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനിതാ ഏറ്റവും മികച്ച 3 ഇഎസ്ജി ഫണ്ടുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തകാലത്തായി രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് മേഖലയിലെ സുസ്ഥിര ഫണ്ട് വിഭാഗത്തില്‍ വലിയ പ്രവാഹവും നേട്ടവും ഉണ്ടായിട്ടുണ്ട്. എന്‍വിറോണ്‍മെന്റല്‍ സോഷ്യല്‍ ആന്റ് ഗവണ്‍മെന്റ് ഫണ്ടുകളുടെ ചില സ്വഭാവങ്ങളും നമുക്കിവിടെ പരിശോധിക്കാം. എന്താണ് ഇഎസ്ജി ഫണ്ടുകള്‍? ആഗോളതലത്തില്‍ ഇതൊരു പുതിയ ആശയമല്ല. എന്നാല്‍ ഇഎസ്ജി ഇന്ത്യയിലേക്ക് കടന്നുവന്നത് അടുത്ത കാലത്ത് മാത്രമാണ്. ഒരു വര്‍ഷം മാത്രം പ്രായമേ ഇന്ത്യയിലേ ഇഎസ്ജിയ്ക്ക് ഉള്ളൂ. ഇവിടെ നിക്ഷേപകര്‍ക്ക് സുസ്ഥിരതയില്‍ ലക്ഷ്യമിടുന്ന കമ്പനികളില്‍ നിക്ഷേപം നടത്താവുന്നതാണ്. ഒപ്പം ബിസിനസിനെ കുറേക്കൂടി സമഗ്രമായ രീതിയില്‍ കാണുവാനും സാധിക്കും. കൂടുതല്‍ വിശദമായി ഇവ എന്താണെന്ന് നോക്കാം.

 

പാരിസ്ഥിതികം

പാരിസ്ഥിതികം

ഇ അഥവാ എന്‍വിറോണ്‍മെന്റ് (പാരിസ്ഥിതികം) : ഇവിടെ കമ്പനി ശ്രദ്ധ നല്‍കുന്നത് പ്രകൃതി സൗഹാര്‍ദപരമായ ഭൂമിയ്ക്കാണ്. ജല സംരക്ഷണം, ഈര്‍ജ സംരക്ഷണം, മാതൃകാപരമായ മാലിന്യ നിര്‍മാര്‍ജന രീതികള്‍, കാര്‍ബര്‍ വാതകങ്ങളുടെ പുറന്തള്ളലുകള്‍ കുറയ്ക്കുക എന്നിങ്ങനെയുള്ള പല പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്.

സാമൂഹികം

സാമൂഹികം

എസ് അഥവാ സോഷ്യല്‍ (സാമൂഹികം) ; സാമൂഹിക ഘടകം എന്നത് കമ്പനിയുടെ കീഴിലുള്ള ജീവനക്കാരുടെയും സമൂഹത്തിന്റെ തന്നെയും ക്ഷേമം ഉറപ്പുവരുത്തുന്നതാണ്. ഇതിന്‍ പ്രകാരം തൊഴിലാളികളുടെ ക്ഷേമം, വേതന സമത്വം, ലിംഗ സമത്വം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കമ്പനി പ്രധാന്യം നല്‍കുന്നത്.

ഭരണനിര്‍വഹണം

ഭരണനിര്‍വഹണം

ജി അഥവാ ഗവര്‍ണന്‍സ് (ഭരണനിര്‍വഹണം); കാര്യ നിര്‍വഹണ സംവിധാനങ്ങള്‍, പരാതി പരിഹാരം, നീതിപരമായ പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുമാണ് ഭരണ നിര്‍വഹണത്തില്‍ ഉള്‍പ്പെടുന്നത്.

ഇന്ത്യയിലെ ഇസിജി ഫണ്ടുകളുടെ വളര്‍ച്ച

ഇന്ത്യയിലെ ഇസിജി ഫണ്ടുകളുടെ വളര്‍ച്ച

ഇന്ത്യയിലും ഇഎസ്ജി ഘടകങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വരികയാണ്. ഇത് ബിസിനസ് റിസ്‌കുകളെ ഇല്ലാതാക്കുകയും നിക്ഷേപ തീരുമാനങ്ങളില്‍ ഇഎസ്ജി ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിക്ഷേപകരില്‍ നിന്നുമുള്ള ദീര്‍ഘകാല മൂലധനത്തിനെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇഎസ്ജി ഫണ്ട് ആസ്തി വ്യാപ്തി മെയ് 27ലെ എന്‍എവി 1 വര്‍ഷ ആദായം 3 വര്‍ഷ ആദായം 5 വര്‍ഷ ആദായം
എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട് - റെഗുലര്‍ പ്ലാന്‍ വളര്‍ച്ച 3535 കോടി 141.52

49.62%
20.255% 15% ക്വാണ്ടം ഇന്ത്യ ഇഎസ്ജി ഇക്വിറ്റി ഫണ്ട് - റെഗുലര്‍ പ്ലാന്‍ വളര്‍ച്ച 38 കോടി 14.97

56.2%
ആക്‌സിസ് ഇഎസ്ജി ഇക്വിറ്റി റഗുലര്‍ ഗ്രോത്ത് 1927 കോടി 14.22 42.13%

1. എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട് - റെഗുലര്‍ പ്ലാന്‍ വളര്‍ച്ച

1. എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട് - റെഗുലര്‍ പ്ലാന്‍ വളര്‍ച്ച

CRISIL -1 സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഇഎസ്ജി ഫണ്ടാണിത്. ഈ വിഭാഗത്തിലുള്ള ഏറ്റവും പഴക്കമേറിയ ഫണ്ട് കൂടിയാണിത്. 2 ശതമാനത്തിന് മുകളിലാണ് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ. 72 ശതമാനം നിഫ്റ്റി 50 ആദായത്തിനെതിരെ ഫണ്ടിന്റെ ഒരു വര്‍ഷത്തെ ആദായം 63 ശതമാനമാണ്. ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനത്തിലധികം നിക്ഷേപം എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ടിനുണ്ട്. ലാര്‍ജ് ക്യാപ്പുകളില്‍ 70 ശതമാനത്തിന് മുകളിലാണ് നിക്ഷേപം. ചുരുങ്ങിയത് 500 രൂപ മുതല്‍ ഫണ്ടിലേക്കുള്ള എസ്‌ഐനി നിക്ഷേപം ആരംഭിക്കാം. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, എല്‍ ആന്റ് ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് ഫണ്ട് പോര്‍ട്ട്‌ഫോളിയോവിലെ മുന്‍നിര ഓഹരികള്‍.

ക്വാണ്ടം ഇന്ത്യ ഇഎസ്ജി ഇക്വിറ്റി ഫണ്ട് - റെഗുലര്‍ പ്ലാന്‍ വളര്‍ച്ച

ക്വാണ്ടം ഇന്ത്യ ഇഎസ്ജി ഇക്വിറ്റി ഫണ്ട് - റെഗുലര്‍ പ്ലാന്‍ വളര്‍ച്ച

ക്വാണ്ടം മ്യൂച്വല്‍ ഫണ്ട് എഎംസിയില്‍ നിന്നുള്ള തീമാറ്റിക് ഫണ്ടാണ് ക്വാണ്ട്വം ഇന്ത്യ ഇഎസ്ജി ഇക്വിറ്റി ഫണ്ട്. 59 ശതമാനം ലാര്‍ജ് ക്യാപ് സ്റ്റോക്കുകളിലും, 25 ശതമാനം മിഡ് ക്യാപ് സ്റ്റോക്കുകളിലും 4 ശതമാനം സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളിലുമായി ഫണ്ട് വിഭജിച്ചിരിക്കുന്നു. പദ്ധതിയുടെ എക്‌സ്‌പെന്‍സ് റേഷ്യോ 1.68 ശതമാനമാണ്. മ്യൂച്വല്‍ ഫണ്് റിസ്‌കോ മീറ്റര്‍ പ്രകാരം ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലാണ് ഇതുള്‍പ്പെടുന്നത്. ചുരുങ്ങിയത് 500 രൂപ മുതല്‍ ഫണ്ടിലേക്കുള്ള എസ്‌ഐനി നിക്ഷേപം ആരംഭിക്കാം. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, വിപ്രോ, ടാറ്റ മോട്ടോര്‍സ്, ടാറ്റ കെമിക്കല്‍സ്, ടാറ്റ കണ്‍സ്യൂമര്‍, ഹാവെല്‍സ് ഇന്ത്യ എന്നിവയാണ് ഫണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുന്‍നിര ഓഹരികള്‍.

ആക്‌സിസ് ഇഎസ്ജി ഇക്വിറ്റി റഗുലര്‍ ഗ്രോത്ത്

ആക്‌സിസ് ഇഎസ്ജി ഇക്വിറ്റി റഗുലര്‍ ഗ്രോത്ത്

2.11 ശതമാനാണ് ഈ തീമാറ്റിക് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് റേഷ്യോ. ഇന്ത്യന്‍ ഓഹരികളില്‍ 71 ശതമാനമാണ് ഫണ്ടിനുള്ളത്. അവയില്‍ 53 ശതമാനത്തിലധികം ലാര്‍ജ് ക്യാപ്പ് ഓഹരികളിലാണ്. 9.4 ശതമാനം മിഡ് ക്യാപ്പ് ഓഹരികളിലും 1 ശതമാനത്തിലധികം സ്‌മോള്‍ ക്യാപ് ഓഹരികളിലും വിഭജിച്ചിരിക്കുന്നു. ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപയും എസ്‌ഐപിയ്ക്ക് 1,000 രൂപയും ചുരുങ്ങിയത് നിക്ഷേപിക്കേണ്ടതുണ്ട്. അവന്യൂ സൂപ്പര്‍മാര്‍ട്ട്, ബജാജ് ഫിനാന്‍സ്, കൊടാക്ക് മഹീന്ദ്ര ബാങ്ക്, വിപ്രോ, നെസ്ലേ, ഇന്‍ഫോ എഡ്ജ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവയാണ് ഫണ്ടില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുന്‍നിര ഓഹരികള്‍.

Read more about: smart investment investment
English summary

top 3 ESG funds to invest in india in this financial year | 2021-ല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനിതാ ഏറ്റവും മികച്ച 3 ഇഎസ്ജി ഫണ്ടുകള്‍

top 3 ESG funds to invest in india in this financial year
Story first published: Sunday, May 30, 2021, 14:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X