ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തണമെങ്കില്‍ ഏതൊരു നിക്ഷേപകനും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഡീമാറ്റ് അക്കൗണ്ട് ഇല്ലാതെ നിങ്ങള്‍ക്ക് ഒരു ഓഹരി വാങ്ങിക്കുവാനോ അത് വിനിമയം നടത്തുവാനോ സാധിക്കുകയില്ല. ലളിതമായി പറയുകയാണെങ്കില്‍, ഡീമാറ്റ് അക്കൗണ്ടിലൂടെ വ്യവഹാരം നടത്തുന്നത് നാം ബാങ്ക് അക്കൗണ്ടിലൂടെ എങ്ങനെയാണോ ഇടപാട് നടത്തുന്നത്, അതിന് സമാനമാണ്. ആകെയുള്ള വ്യത്യാസം എന്താണെന്ന് വച്ചാല്‍ ബാങ്ക് അക്കൗണ്ടിലൂടെ പണ ഇടപാടുകളാണ് നടത്തുന്നത് എങ്കില്‍ ഡീമാറ്റ് അക്കൗണ്ട് വഴി നടത്തുന്ന ഓഹരി വിനിമയങ്ങളാണെന്ന് മാത്രം.

 

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍

ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. അങ്ങനെ പല പല അക്കൗണ്ടുകളിലായി നിങ്ങള്‍ക്ക് നിങ്ങളുടെ ഓഹരികള്‍ സൂക്ഷിച്ചു വയ്ക്കാം. ഇനി ആ ഓഹരികളെല്ലാം ഒരൊറ്റ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെങ്കില്‍ അതും സാധിക്കും. ഓഹരികളെല്ലാം ഒറ്റ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടാകും. ചിലപ്പോള്‍ ഒരേ സമയം പല അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ പ്രയാസങ്ങള്‍ കാരണമായിരിക്കും ഓഹരികളെല്ലാം ഒരു ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നത്. ചിലര്‍ ബ്രോക്കറേജ് ഫീസ് കുറയ്ക്കുന്നതിനായും ഇങ്ങനെ ചെയ്യാറുണ്ട്.

നികുതി ലാഭിക്കുവാന്‍ നിങ്ങള്‍ക്കായിതാ 10 മാര്‍ഗങ്ങള്‍

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറുവാന്‍

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറുവാന്‍

കൊഡാക് സെക്യൂരിറ്റികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറുന്നത് ഏറെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കും. ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറ്റം ചെയ്യുവാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ രീതിയിലോ ഈ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതാണ്.

അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം കൊണ്ടുപോകാതിരിക്കാന്‍ ഇവ ശ്രദ്ധിയ്ക്കാം; മുന്നറിയിപ്പുമായി എസ്ബിഐ

ഓഫ്‌ലൈന്‍ രീതിയില്‍

ഓഫ്‌ലൈന്‍ രീതിയില്‍

ഓഫ്‌ലൈന്‍ രീതിയില്‍ ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിനായി നിങ്ങളുടെ ബ്രോക്കറില്‍ നിന്നും ലഭിച്ച ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ലിപ്പ് (ഡിഐഎസ്) നിങ്ങളുടെ പക്കലുണ്ടായിരിക്കണം. ഈ ഡിഐഎസില്‍ ഓഹരികളുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങളെല്ലാം കൃത്യമായി പൂരിപ്പിക്കേണം. അതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റം സാധ്യമാവുകയുള്ളൂ.

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് വാതില്‍പ്പടി സേവനങ്ങളുടെ നിരക്കുകള്‍ പുതുക്കി

ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ലിപ്പ്

ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ലിപ്പ്

ബെനഫിഷ്യറി ബ്രോക്കര്‍ ഐഡി ; ബ്രോക്കറുടെ 16 അക്ക ഐഡിയാണിത്. നിലവിലുള്ള ബ്രോക്കറുടേയും പുതിയ ബ്രോക്കറുടേയും ഐഡി സ്ലിപ്പില്‍ നല്‍കേണ്ടതുണ്ട്.ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍: ഓരോ ഓഹരികളെയും തിരിച്ചറിയുവാന്‍ തയ്യാറാക്കിയതാണിത്. ഇതും കൃത്യമായി സ്ലിപ്പില്‍ രേഖപ്പെടുത്തേണം. സ്ലിപ്പിലെ കാര്യങ്ങളെല്ലാം വ്യക്തമായി പൂരിപ്പിച്ച് ഒപ്പു വച്ചതിന് ശേഷം നിലവിലുള്ള ബ്രോക്കര്‍ക്ക് സമര്‍പ്പിക്കാം. ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതിനായി ഒരു നിശ്ചിത തുക ബ്രോക്കര്‍ നിങ്ങളില്‍ നിന്നും ഈടാക്കും. ഇത് ഓരോ ബ്രോക്കര്‍മാര്‍ക്ക് അനുസരിച്ചും വ്യത്യാസപ്പെടും.

ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

ഓണ്‍ലൈനായി എങ്ങനെ?

ഓണ്‍ലൈനായി എങ്ങനെ?

സെന്‍ട്രല്‍ ഡെപ്പോസിറ്ററി സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) ഒരു സേവനമായ EASIEST ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ മാറ്റുവാന്‍ സാധിക്കും. ഇതെങ്ങനെയാണ് ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം. സിഡിഎസ്എല്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക. രജിസ്റ്റര്‍ ഓണ്‍ലൈന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. EASIEST ഓപ്ഷന്‍ തെരഞ്ഞെടുക്കാം. വിവരങ്ങള്‍ പൂരിപ്പിച്ചതിന് ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് നിങ്ങളുടെ ഡെപ്പോസിറ്ററി പാര്‍ടിസിപ്പന്റിന് അയയ്ക്കാം.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഡിപി അത് സെന്‍ട്രല്‍ ഡെപ്പോസിറ്ററിയ്ക്ക് അയച്ചു നല്‍കും. അവിടെ നിങ്ങളുടെ വിവരങ്ങളെല്ലാം പരിശോധിക്കും. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ഇമെയിലിലേക്ക് ലോഗ് ഇന്‍ ക്രെഡിന്‍ഷ്യല്‍ ലഭിക്കും. ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ബ്രോക്കര്‍മാരുടെ ലിസ്റ്റ് കാണാം.

Read more about: demat
English summary

transfer shares from one demat account to another - step by step guide explained in Malayalam | ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?

transfer shares from one demat account to another - step by step guide explained in Malayalam
Story first published: Wednesday, July 21, 2021, 20:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X