എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നത് ചെറിയ ചിലവിലുള്ള റിട്ടയര്‍ പദ്ധതിയാണ്. ഇന്ത്യന്‍ പൗരനായിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും എന്‍പിഎസിന്റെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. നികുതി ഇളവ് ഉള്‍പ്പെടെയുള്ള പല നേട്ടങ്ങളും നിക്ഷേകര്‍ക്ക് എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപകന് തെരഞ്ഞെടുക്കുവാന്‍ വിവിധ ഓപ്ഷനുകളും എന്‍പിഎസില്‍ ലഭിക്കും. ഉപയോക്താവിന് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം അയാളുടെ തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്.

 

എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

നിക്ഷേപത്തില്‍ പിഴവുകള്‍ സംഭവിക്കാതെ നോക്കാം

നിക്ഷേപത്തില്‍ പിഴവുകള്‍ സംഭവിക്കാതെ നോക്കാം

നിക്ഷേപ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്ന സമയത്ത് ഉപയോക്താവിന് പലപ്പോഴും പല തെറ്റുകളും സംഭവിക്കാറുണ്ട്. ഈ തെറ്റുകള്‍ ഭാവിയില്‍ വലിയ തിരിച്ചടിയാണ് നിക്ഷേപകന് ഉണ്ടാക്കുക. മെച്യൂരിറ്റി എത്തുമ്പോള്‍ ലഭിക്കുന്ന തുകയില്‍ വലിയ ഇടിവ് നിങ്ങള്‍ വരുത്തുന്ന ഈ നിക്ഷേപ തെറ്റുകള്‍ കൊണ്ട് സംഭവിക്കാം. അതിനാല്‍ നമ്മുടെ ഭാഗത്ത് നിന്നും ഇത്തരം പിഴവുകള്‍ സംഭവിക്കാതെ നിക്ഷേപത്തില്‍ നിന്നും ഏറ്റവും മികച്ച ആദായം നേടണമെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!

ഫണ്ട് മാനേജരുടെ തെരഞ്ഞെടുപ്പ്

ഫണ്ട് മാനേജരുടെ തെരഞ്ഞെടുപ്പ്

അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. എന്‍പിഎസ് നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പ് ആക്ടീവ് ചോയ്സ് വേണോ, ഓട്ടോ ചോയ്സ് വേണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. അതില്‍ ഓട്ടോ ചോയിസ് ആണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ ഫണ്ട് മാനേജരേയും ആസ്തി വിന്യാസവും നിശ്ചയിക്കണം. ഈ പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശരിയായ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കുക എന്നത്. വിവിധ ആസ്തികളില്‍ നിങ്ങളുടെ ഫണ്ടിന്റെ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ഈ ഫണ്ട് മാനേജര്‍ ആയതിനാലാണ് ശ്രദ്ധയോടെ ഈ തെരഞ്ഞെടുപ്പ് നടത്തണം എന്ന് പറയുന്നത്.

പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

പ്രത്യേകം പ്രത്യേകം ഫണ്ട് മാനേജരെ തെരഞ്ഞെടുക്കുവാന്‍

പ്രത്യേകം പ്രത്യേകം ഫണ്ട് മാനേജരെ തെരഞ്ഞെടുക്കുവാന്‍

ഉദാഹരണത്തിന് നിങ്ങള്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയെ നിങ്ങളുടെ ഫണ്ട് മാനേജരായി തെരഞ്ഞെടുത്താല്‍ ഇക്വിറ്റി, കോര്‍പ്പറേറ്റ് ഡെബ്റ്റ്, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങി നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നത് ഈ ഫണ്ട് മാനേജരായിരിക്കും. ഇവിടെ നിങ്ങള്‍ക്ക് ഓരോ അസറ്റ് ക്ലാസിന് വേണ്ടിയും പ്രത്യേകം പ്രത്യേകം ഫണ്ട് മാനേജരെ തെരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.

2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

ഫണ്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍

ഫണ്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍

അതിനാല്‍ തന്നെ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഫണ്ട് മാറ്റി വച്ചിരിക്കുന്ന നിക്ഷേപം ഏതാണോ അതിന്റെ പ്രകടനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഉദാഹരണമായി നിങ്ങളുടെ എന്‍പിഎസ് നിക്ഷേപത്തിന്റെ 60 ശതമാനം നിങ്ങള്‍ ഇക്വിറ്റികളിലേക്കാണ് മാറ്റി വയ്ക്കുന്നത് എങ്കില്‍ കഴിഞ്ഞ കാലങ്ങളിലെ ഇക്വിറ്റി ഫണ്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫണ്ട് മാനേജരെ തെരഞ്ഞെടുക്കേണ്ടത്.

5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

ഫണ്ട് മാനേജരെ മാറ്റാം

ഫണ്ട് മാനേജരെ മാറ്റാം

ഫണ്ടിന്റെ പ്രകടനം നിങ്ങള്‍ക്ക് തൃപ്തികരമല്ല എങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഫണ്ട് മാനേജരെ മാറ്റുവാനും നിങ്ങള്‍ക്ക് സാധിക്കും. ഫണ്ടുകളുടെ പ്രകടനം വിലയിരുത്തിയാണ് നിക്ഷേകര്‍ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കേണ്ടത്. ഫണ്ടിന്റെ പഴയകാല പ്രകടനം വിലയിരുത്താന്‍ സഹായകമായ ഏറ്റവും മികച്ച മാര്‍ഗം റോളിംഗ് റിട്ടേണ്‍സ് പരിശോധിക്കുക എന്നതാണ്. സ്‌കീമിന്റെ വാര്‍ഷിക ആദായമാണ് റോളിംഗ് റിട്ടേണ്‍സ് എന്ന് പറയുന്നത്.

ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഇക്വിറ്റി ഫണ്ടുകളുടെ ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപുകളുടെ വിന്യാസം

ഇക്വിറ്റി ഫണ്ടുകളുടെ ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപുകളുടെ വിന്യാസം

പോര്‍ട്ട്‌ഫോളിയോയുടെ കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിനായി ഇക്വിറ്റി ഫണ്ടുകളുടെ ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപുകളുടെ വിന്യാസമാണ് അടുത്തതായി നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. മിക്ക എന്‍പിഎസ് ഇക്വിറ്റി ഫണ്ടുകളും ലാര്‍ജ് ക്യാപ് സ്റ്റോക്കുകളിലാണ് നിക്ഷേപം നടത്താറ്.

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ആക്ടിവ് ചോയ്‌സ്

ആക്ടിവ് ചോയ്‌സ്

നിങ്ങള്‍ക്ക് വിപണിയെക്കുറിച്ച് മതിയായ അറിവുണ്ടെങ്കില്‍, നിങ്ങളുടെ ആസ്തി വിന്യാസത്തില്‍ നിയന്ത്രണവും ആവശ്യമാണെങ്കില്‍ നിങ്ങള്‍ക്ക് ആക്ടിവ് ചോയ്‌സ് തെരഞ്ഞെടുക്കാം. ഉയര്‍ന്ന തോതില്‍ റിസ്‌ക് ഏറ്റെടുക്കുവാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് ഇക്വിറ്റിയില്‍ 75 ശതമാനവും, കോര്‍പറേറ്റ് ഡെബ്റ്റ് ഫണ്ടകളില്‍ 15 ശതമാനവും ഗവണ്‍മെന്റ് ഡെബ്റ്റ് ഫണ്ടുകളില്‍ 10 ശതമാനവും ആസ്തി വിന്യാസം തെരഞ്ഞെടുക്കാം.

Read more about: nps
English summary

try to avoid these possible investment mistakes in NPS that every investors may commit | എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം

try to avoid these possible investment mistakes in NPS that every investors may commit
Story first published: Sunday, August 1, 2021, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X