നിക്ഷേപകർക്ക് സന്തോഷിക്കാം; സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തി ഈ ബാങ്ക്, നേടാം 8.25% പലിശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ റിസ്ക് തീരെയില്ലാത്ത നിക്ഷേപം കൂടി പോർട്ട്ഫോളിയോയിലുണ്ടാകുന്നത് ​ഗുണം ചെയ്യും. ഇത്തരത്തിൽ നിക്ഷേപകരരുടെ ഇഷ്ട തിരഞ്ഞെടുപ്പാണ് സ്ഥിര നിക്ഷേപം. സ്ഥിര നിക്ഷേപം ആരംഭിക്കുന്ന സമയത്ത് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന‌ത് സംബന്ധിച്ചാകും സ്ഥിര നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാവുക. ഏത് ബാങ്കാണ് നല്ലത് എന്നത്, എവിടെ ഉയർന്ന പലിശ കിട്ടും എന്നതിൽ പലർക്കും ആശയകുഴപ്പമുണ്ടാകും.

 

റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്കുയർത്തിയ സാഹചര്യത്തിൽ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുന്നുണ്ട്. ഇത് മനസിലാക്കി ഉയർന്ന പലിശ നൽകുന്ന ബാങ്കിനെ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കാം. ഈയിടെ നിരക്കുയർത്തിയ സ്മോൾ ഫിനാൻസ് ബാങ്കായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് നിക്ഷേപങ്ങൾക്ക് 8.25 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

രാജ്യത്തെ പ്രധാന സ്മോൾ ഫിനാൻസ് ബാങ്കുകളിലൊന്നാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. 2005 ൽ ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടായിരുന്നു ഉജ്ജീവന്റെ തുടക്കം. 2015-ല്‍ റിസര്‍വ് ബാങ്ക്, ചെറുകിട ബാങ്കിംഗ് ലൈസന്‍സ് അനുവദിച്ചപ്പോൾ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറുന്നത്. ബംഗളൂരുവാണ് ബാങ്കിന്റെ ആസ്ഥാനം.

നിലവില്‍ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തെ 248 ജില്ലകളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെ‍ഡിറ്റ് ​ഗ്യാരണ്ടി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത ബാങ്കായതിനാൽ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ റിസർവ് ബാങ്ക് സബ്സിഡിയറിയുടെ പരിരക്ഷയുണ്ട്.

Also Read: സ്ഥിര നിക്ഷേപവും പലിശയും ചുറ്റിപറ്റിയുള്ള നികുതികളും; അറിയാത്ത നികുതികൾ ബാധ്യതയാകുംAlso Read: സ്ഥിര നിക്ഷേപവും പലിശയും ചുറ്റിപറ്റിയുള്ള നികുതികളും; അറിയാത്ത നികുതികൾ ബാധ്യതയാകും

പലിശ നിരക്ക്

പലിശ നിരക്ക്

2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയര്‍ത്തിയത്. 7 ദിവസം മുതല്‍ 120 ദിവസം വരെയാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപം അനുവദിക്കുന്നത്. 1,000 രൂപ മുതൽ സ്ഥിര നിക്ഷേപം ആരംഭിക്കാം. 7 ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.75 ശതമാനം പലിശ ലഭിക്കും.

30-89 ദിവസം വരെ 4.25 ശതമാനവും 6 മാസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനവും പലിശ ലഭിക്കും. 90-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനവും ലഭിക്കും. 

Also Read: മടിക്കാതെ നിക്ഷേപിക്കാം; സ്ഥിര നിക്ഷേപത്തിന് ഇവിടെ ലഭിക്കും 8.75 ശതമാനം പലിശ! നിരക്കുയർന്നു തുടങ്ങിAlso Read: മടിക്കാതെ നിക്ഷേപിക്കാം; സ്ഥിര നിക്ഷേപത്തിന് ഇവിടെ ലഭിക്കും 8.75 ശതമാനം പലിശ! നിരക്കുയർന്നു തുടങ്ങി

8.25 ശതമാനം പലിശ

6 മസം മുതല്‍ 9 മാസംവരെ 5.50 ശതമാനം. 9 മാസം മുതല്‍ 12 മാസത്തില്‍ കുറവ് വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം. 12 മാസത്തേക്ക് 7.00 ശതമാനം. 525 ദിവസത്തേക്ക് 7.50 ശതമാനം. 526 ദിവസം മുതല്‍ 18 മാസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 7.20 ശതമാനം, 990 ദിവസം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനം. 36 മാസം- 6.25 ശതമാനം, 60 മാസം- 7.20 ശതാമാനം, 75 മാസം- 7.50 ശതമാനം , 120 മാസം- 6.00 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 

എല്ലാ നിക്ഷേപങ്ങൾക്കും മുതിർന്ന പൗരന്മാർക്ക് 0 .75 ശതമാനം അധിക നിരക്ക് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് ലഭിക്കും. ഇതുപ്രകാരം 990 ദിവസം, 75 മാസം എന്നീ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കായ 8.25 ശതമാനം പലിശ ലഭിക്കും. 

Also Read: 6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്Also Read: 6 ലക്ഷം രൂപ 13.05 ലക്ഷമായി വളരാൻ വേണ്ടിവന്നത് 5 വർഷം; ഇത് നിക്ഷേപം ഇരട്ടിയാക്കിയ എസ്ഐപി മാജിക്ക്

പ്ലാറ്റിന സ്ഥിര നിക്ഷേപം

പ്ലാറ്റിന സ്ഥിര നിക്ഷേപം

60 വയസിൽ താഴെയുള്ള നിക്ഷേപകർക്ക് ഉയർന്ന നിരക്ക് നേടാൻ സാധിക്കുന്ന നിക്ഷേപമാണ് പ്ലാറ്റിന സ്ഥിര നിക്ഷേപം. കുറഞ്ഞത് 15 ലക്ഷം രൂപയാണ് പ്ലാറ്റിന സ്ഥിര നിക്ഷേപത്തില്‍ ആവശ്യം. 2 കോടിയില്‍ താഴെയുള്ള മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. ഇത് കാലവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കില്ല.

60 വയസ് കഴിഞ്ഞവർക്ക് നിക്ഷേപിക്കാനും സാധിക്കില്ല. 12 മാസം മുതല്‍ 60 മാസം വരെയുള്ള പ്ലാറ്റിനം എഫ്ഡിക്ക് 7.20 ശതമാനം മുതല്‍ 7.40 ശതമാനം വരെ പലിശ ലഭിക്കും,. 990 ദിവസത്തേക്കുള്ള പ്ലാറ്റിന എഫ്ഡിക്ക് 7.70 ശതമാനം പലിശ ലഭിക്കും.

Read more about: fixed deposit investment
English summary

Ujjivan Small Finance Bank Fixed Deposit; Investors Get 8.25 Percentage Interest For 990 Days FD

Ujjivan Small Finance Bank Fixed Deposit; Investors Get 8.25 Percentage Interest For 990 Days FD
Story first published: Thursday, August 11, 2022, 9:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X