നെസ്ലേയുടെ അനാരോഗ്യകരമായ ഭക്ഷണ വിവാദം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ മുന്‍നിര പാക്കേജ്ഡ് ഫുഡ് ആന്റ് ബിവറേജസ് കമ്പനിയാണ് നെസ്ലേ. അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് കമ്പനിയ്ക്ക് നേരെ ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. നെസ്ലേയുടെ പ്രധാനപ്പെട്ട ഭക്ഷണ പാനീയങ്ങള്‍ അനാരോഗ്യകരമാണെന്ന ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആഗോള തലത്തിലുള്ള ഈ വിമര്‍ശനങ്ങള്‍ക്ക് തുടക്കമായത്.

 
നെസ്ലേയുടെ അനാരോഗ്യകരമായ ഭക്ഷണ വിവാദം; അറിയേണ്ടതെല്ലാം

അതേസമയം, തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്ന കോട്ടം നികത്താനുള്ള ശ്രമത്തിലാണ് നെസ്ലേ ഇപ്പോഴുള്ളത്. കമ്പനി സ്വീകരിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യരീതികളും, ആഹാരങ്ങളിലെ പോഷക ക്രമങ്ങളും പുതുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നെസ്ലേ പറഞ്ഞു.

ബിറ്റ്‌കോയിനിലും ഡോജ് കോയിനിലും നിക്ഷേപിക്കേണമോ? ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് കൂടുതല്‍ അറിയാം

ഫൈനാന്‍ഷ്യല്‍ ടൈംസ് പത്രത്തിലൂടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിലാണ് നെസ്ലേയുടെ ഭൂരിഭാഗം ഭക്ഷണ ഉത്പ്പന്നങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന വെളിപ്പെടുത്തലുണ്ടായത്. 2021ല്‍ നെസ്ലേയുടെ മുന്‍നിര ഭാരവാഹികള്‍ക്ക് വിതരണം ചെയ്ത ഒരു അന്താരാഷ്ട്ര റിപ്പോര്‍ട്ടായിരുന്നു അത്. നെസ്ലേയുടെ മുന്‍നിര ഭക്ഷണ ഉത്പ്പന്നങ്ങളില്‍ 60 ശതമാനവും ആരോഗ്യപരമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താവുന്നവയല്ല എന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒട്ടും ആരോഗ്യകരമല്ല എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷ്യോത്പ്പന്നങ്ങളും നെസ്ലേയ്ക്കുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ കമ്പനി വെളിപ്പെടുത്തുന്നു. 'ഞങ്ങളുടെ ചില വിഭാഗങ്ങളും ഉത്പ്പന്നങ്ങളും ഞങ്ങള്‍ എത്ര നവീകരിച്ചാലും ഒരിക്കലും ആരോഗ്യമുള്ളവയാകില്ല എന്നാണ് റിപ്പോര്‍ട്ടില്‍ കമ്പനി പറഞ്ഞിരിക്കുന്നത്.

3.5 ആണ് അന്താരാഷ്ട്ര തലത്തില്‍ ഭക്ഷ്യോത്പ്പന്നങ്ങളുടെ അംഗീകരിക്കപ്പെട്ട ചുരുങ്ങിയ ആരോഗ്യമാനകമായി കമ്പനി കണക്കാക്കുന്നത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം 70 ശതമാനത്തോളമുള്ള നെസ്ലേയുടെ ഭക്ഷണ ഉത്പ്പന്നങ്ങളും 96 ശതമാനം പാനീയങ്ങളും (കോഫി ഒഴികെ) ഈ പരിധിയിലെത്തുന്നതില്‍ പരാജയപ്പെട്ടവയാണ്. അതിന് പുറമേ 99 ശതമാനത്തോളം വരുന്ന നെസ്ലേയുടെ മധുര പലഹാരങ്ങളും ഐസ്‌ക്രീമുകളും ഈ അടിസ്ഥാന പരിധിയിലെത്താത്തവയാണ്. വെള്ളവും പാല്‍ ഉത്പ്പന്നങ്ങളും മാത്രമാണ് കമ്പനിയുടെ ഉത്പ്പന്നങ്ങളില്‍ ഗുണപരമായി മെച്ചപ്പെട്ടതായുള്ളത്. 82 ശതമാനത്തോളം വെള്ളവും 60 ശതമാനത്തോളം പാല്‍ ഉത്പ്പന്നങ്ങളും അടിസ്ഥാന പരിധിയായ 3.5 പോയിന്റില്‍ എത്തിയിട്ടുണ്ട്.

ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് സാമ്പത്തിക സഹായമായി 1.3 ലക്ഷം രൂപ ലഭിക്കും; കൂടുതല്‍ അറിയാം

കമ്പനിയുടെ ഒരു വിഭാഗം പിസ്സയില്‍ ഒരു മനുഷ്യന് ഒരു ദിവസം കഴിക്കാവുന്ന സോഡിയത്തിന്റെ 40 ശതമാനം അടങ്ങിയിട്ടുണ്ട്, ഹോട്ട് പോക്കറ്റ്‌സ് പെപ്പറോനി പിസ്സയില്‍ 48 ശതമാനമാണ് സോഡിയത്തിന്റെ അളവ്. ഓറഞ്ചിന്റെ സ്വാദോടു കൂടിയ സാന്‍ പെല്ലെഗ്രിനോ പാനീയത്തിന്റെ 100 മില്ലിയില്‍ അടങ്ങിയിരിക്കുന്നത് 7.1 ഗ്രാം പഞ്ചസാരയാണ്. അളവിലധികം സോവിഡയവും പഞ്ചസാരയുമൊക്കെ ചേര്‍ന്നതാണ് നെസ്ലേയുടെ ഉത്പ്പന്നങ്ങളില്‍ മിക്കവയും.

കുട്ടികളുടെ പേരില്‍ പിപിഎഫ് അക്കൗണ്ട്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

മാഗ്ഗി ന്യൂഡില്‍സിലൂടെയും കിറ്റ് കാറ്റിലൂടെയും മറ്റ് ജനപ്രീതി നേടിയ ഉത്പ്പന്നങ്ങളുടെയുമൊക്കെ നിര്‍മാതാവായ കമ്പനി ആരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ആരോഗ്യ നയങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന് കമ്പനി ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലായി തങ്ങളുടെ ഉത്പ്പന്നങ്ങളിലെ പഞ്ചാസാര, സോഡിയം ഉത്പ്പന്നങ്ങളുടെ അളവ് കുറച്ചു കൊണ്ട് വരികയാണെന്നും കമ്പനി വ്യക്തമാക്കി. കൂടുതല്‍ ആരോഗ്യപ്രദമായതും അതേ സമയം ആസ്വാദ്യകരമായുതും വ്യത്യസ്തതയുമുള്ള ഉത്പ്പന്നങ്ങള്‍ക്കായാണ് തങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കമ്പനി പറയുന്നു.

Read more about: nestle
English summary

unhealthy food portfolio controversy against nestle ; all you need to know|നെസ്ലേയുടെ അനാരോഗ്യകരമായ ഭക്ഷണ വിവാദം; അറിയേണ്ടതെല്ലാം

unhealthy food portfolio controversy against nestle ; all you need to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X