ഉത്സവ കാലം സമ്പന്നനാക്കും! സ്ഥിര നിക്ഷേപത്തിന് 8.4 ശതമാനം പലിശ നല്‍കുന്ന ബാങ്ക്; ചേരാന്‍ പറ്റിയ സമയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേയ് മാസം മുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 4 തവണയാണ് വര്‍ധിപ്പിച്ചത്. വായ്പാ നിരക്കുയരാന്‍ കാരണമാകുമെങ്കിലും സ്ഥിര നിക്ഷേപകരെ സംബന്ധിച്ച് അനുകൂലമായ സാഹചര്യമാണ് മുന്നിലുള്ളത്. സെപ്റ്റംബര്‍ മാസത്തിലും റിപ്പോ നിരക്കില്‍ 50 ശതമാനം വര്‍ധനവ് വരുത്തി. റിപ്പോ നിരക്ക വര്‍ധനവിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിട്ടുണ്ട്.

ഇതിനൊപ്പം ഉത്സവ സീസണും ആരംഭിച്ചതോടെ നിക്ഷേപകര്‍ക്ക് ലോട്ടറിയ'ടിച്ച മട്ടാണ്. ഉത്സവങ്ങളുടെ ഭാഗമായി ബാങ്കുകള്‍ അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ച 501 ദിവസ നിക്ഷേപത്തിന് 8.40 ശതമാനം പലിശയാണ് നല്‍കുന്നത്. 

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തെ ഷെഡ്യൂള്‍ഡ് കോമേഷ്യല്‍ ബാങ്കുകളിലൊന്നാണ്. സെന്‍ട്രം ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ്, ഭാരത്‌പേയുടെ ഉടമകളായ റസിലിയന്റ് ഇന്നോവേഷന്‍സ് എന്നിവര്‍ സംയുക്ത പങ്കാളിത്തമുള്ള ബാങ്കാണിത്.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കായതിനാല്‍ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ്് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷൂറന്‍സ് പരിരക്ഷ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ബാങ്ക് നഷ്ടത്തിലാകുന്ന സാഹചര്യത്തില്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ നല്‍കും. ഇതിനാല്‍ സുരക്ഷിതമായി നിക്ഷേപിക്കാം.

501 ദിവസ പ്ലാന്‍

501 ദിവസ പ്ലാന്‍

യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവതരിപ്പിച്ച ദസറ, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് ഷഗുണ്‍ 501. 501 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപമാണ് പദ്ധതിയുടെ പ്രത്യേകത. ഉയര്‍ന്ന പലിശ നിരക്കും ലഭിക്കും.് 7.90 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. 

Also Read: സ്ഥിര നിക്ഷേപകർക്ക് ആഘോഷരാവ്; പലിശയിൽ എസ്ബിഐയെ വെല്ലുന്ന 2 പോസ്റ്റ് ഓഫീസ് പദ്ധതികൾ; നോക്കുന്നോAlso Read: സ്ഥിര നിക്ഷേപകർക്ക് ആഘോഷരാവ്; പലിശയിൽ എസ്ബിഐയെ വെല്ലുന്ന 2 പോസ്റ്റ് ഓഫീസ് പദ്ധതികൾ; നോക്കുന്നോ

പലിശ നിരക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.40 ശതമാനം പലിശയും ലഭിക്കും. ഒക്ടോബര്‍ 31ന് ഉള്ളില്‍ ചേരുന്ന നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുക. 5 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 501 ദിവസത്തേക്കുള്ള പലിശ വരുമാനം നോക്കാം.

മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 8.4 ശതമാനം പലിശ നിരക്കിൽ 58,536 രൂപ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശ ലഭിച്ചാല്‍ 55,003 രൂപ ലഭിക്കും. കാലാവധിയില്‍ പലിശയും മുതലും ചേര്‍ത്ത് 5,55,003 രൂപ ലഭിക്കും.

Also Read: ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭമോ നഷ്ടമോ? കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നൊരാളുടെ സംശയങ്ങൾ തീർക്കാം‌Also Read: ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭമോ നഷ്ടമോ? കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നൊരാളുടെ സംശയങ്ങൾ തീർക്കാം‌

മറ്റു പലിശ നിരക്കുകള്‍

മറ്റു പലിശ നിരക്കുകള്‍

7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് യൂണിറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. സാധാരണ നിക്ഷേപകര്‍ക്ക് 4 ശതമാനത്തിനും 7.90 ശതമാനത്തിനും ഇടയിലാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 4 ശതമാനത്തിനും 8.40 ശതമാനത്തിനും ഇടയില്‍ പലിശ ലഭിക്കും. 1 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.35 ശതമാനം പലിശ ലഭിക്കും.

2 വര്‍ഷത്തേക്ക് 7.40 ശതമാവവും 3-5 വര്‍ഷത്തേക്ക് 7.65 ശതമാനവുമാണ് പലിശ നിരക്ക്. ഈ നിക്ഷേപങ്ങള്‍ക്കെല്ലാം മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 

Also Read: നിമിഷങ്ങൾ കൊണ്ട് പണം കൈമാറാം; അക്കൗണ്ട് മാറി പണം അയച്ചാൽ തിരികെ വരുമോ? നടപടിക്രമങ്ങൾ എന്തൊക്കെAlso Read: നിമിഷങ്ങൾ കൊണ്ട് പണം കൈമാറാം; അക്കൗണ്ട് മാറി പണം അയച്ചാൽ തിരികെ വരുമോ? നടപടിക്രമങ്ങൾ എന്തൊക്കെ

സേവിംഗ്‌സ്

സേവിംഗ്‌സ് അക്കൗണ്ടില്‍ 1 ലക്ഷം രൂപ വരെ 6 ശതമാനവും അതിന് മുകളിലുള്ള ബാലന്‍സിന് 7 ശതമാനവും ബാങ്ക് നല്‍കുന്നുണ്ട്. ബാങ്കിന്റെ കോളബിള്‍, നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. 2 കോടിക്ക് മുകളിലുള്ള കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 7 ശതമാനവും നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തിന് 7.25ശതമാനവും പലിശ ലഭിക്കും.

Read more about: fixed deposit investment
English summary

Unity Small Finance Bank Gives 8.4 Percentage Interest To Senior Citizen For 501 Days | 501 ദിവസ കാലാവധിയുളള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് യൂണിറ്റി ്‌സമോള്‍ ഫിനാന്‍സ് ബാങ്ക് 8.40 ശതമാനം പലിശ നല്‍കുന്നു

Unity Small Finance Bank Gives 8.4 Percentage Interest To Senior Citizen For 501 Days, Read In Malayalam
Story first published: Tuesday, October 4, 2022, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X